ആണവക്കരാറും പാഠ പുസ്തക വിവാദവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ട് പ്രധാന സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടായത് ഏറെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതു കൂടിയായിട്ടു പോലും ശ്രദ്ധിക്കപ്പെടാതെ പോയി, ഒരു പക്ഷെ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനക്കും വൈദ്യുദി ലോഡ് ഷെഡിംഗ്-പവര്‍ കട്ട്-ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിക്കുവാനുള്ള യോജിച്ച സമയം കേരള സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തുകയായിരുന്നോ?
ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയും വൈദ്യുദി പ്രതിസന്ധിയും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്। എന്തുകൊണ്ട് വൈദ്യുദി ചാര്‍ജ്ജില്‍ (സര്‍ ചാര്‍ജ്ജ്) വര്‍ദ്ധനയുണ്ടാകുന്നു? പോരാഞ്ഞിട്ട് പവര്‍കട്ട് ലോഡ് ഷെഡിംഗ് എന്നിത്യാദി കലാ പരിപാടികളും സര്‍ക്കാര്‍ കൊണ്ടു വരുന്നു?
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍ കേരളത്തില്‍ പവര്‍കട്ട് വരാന്‍ പോകുന്നത്..നിയമ പരമായി ഇപ്പോഴാണ്‍ ഗവണ്മെന്‍റെ പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അപ്രഖ്യാപിത പവര്‍ കട്ട് സംസ്ഥാനത്ത് നടന്നു വരികയാണ്। കഴിഞ്ഞ വര്‍ഷം മഴ വളരെയേറെ ലഭിച്ച ഒരു സംസ്ഥാനമാണ്‍ കേരളം, തന്നെയുമല്ല കഴിഞ്ഞ വര്‍ഷം വേനല്‍ മഴയും വളരെയധികം ലഭിക്കുകയുണ്ടായി, ഇടുക്കി ഡാം അടക്കമുള്ള എല്ലാ ഡാമുകളും നിറച്ചാണ്‍ മഴയൊഴിഞ്ഞത്. കിട്ടിയ വെള്ളം മുഴുവന്‍ ഉപയോഗിച്ച് വൈദ്യുദി ഉത്പാദിപ്പിച്ച് പ്രശസ്തിയുണ്ടാക്കുവാന്‍ വേണ്ടി കേന്ദ്ര സ്ഥാപനം വഴി ആറു രൂപക്കും അതില്‍ താഴെയും പൈസക്ക് വിറ്റ് കാശാക്കി, വരും വരായ്കകള്‍ ചിന്തിക്കാതെ... ദീര്‍ഘ വീക്ഷ്ണമില്ലാത്ത സര്‍ക്കാരിന്‍റെ ഈ നയമാണ്‍ കേരളത്തെ ഇന്നത്തെ ഈ പ്രതിസന്ധിയിലേക്കെത്തിച്ചത്।
കാലവര്‍ഷം ആര്‍ക്കും എവിടേയും കരാര്‍ കൊടുത്തിട്ടില്ല ഇത്ര മഴ ഓരോ വര്‍ഷവും പെയ്ത് തരാമെന്ന്, എന്ന് മാത്രമല്ല കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സംസ്ഥനം കൂടിയാണ്‍ കേരളം। കാല വര്‍ഷത്തിന്‍റെ ഏറ്റക്കുറച്ചിലുകളും സമയ വ്യത്യാസവും കൂടി കണക്കിലെടുത്ത് കേരളത്തിന്‍റെ കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തുന്ന കാര്യം പോലും കൃഷി വകുപ്പ് തുടങ്ങിയിരിക്കുന്നു, എന്നാല്‍ ഇക്കാര്യം മന്ത്രി ബാലനോ എംവി ജയരാജനോ അറിഞ്ഞിരിക്കില്ല, അതിനും കാരണമുണ്ട് ഇവിടെ ഓരോ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പ് അവരുടെ സാമ്രാജ്യം തന്നെയാണ്। ഡാമുകളോക്കെ വറ്റി വരണ്ടപ്പോഴാണ്‍ സര്‍ക്കാരിന്‍റെ കണ്ണു തുറന്നത്, മഴ അല്‍പം വൈകുക കൂടി ചെയ്തതോടെ സംഗതി പിണറായി വിചാരിച്ചിടത്തെത്തി കാര്യങ്ങള്‍।
വൈദ്യുദി വിറ്റതോടെ കേരളം വൈദ്യുദി മിച്ച സംസ്ഥാനമായി, അതുകൊണ്ട് തന്നെ വൈദ്യുദി കിട്ടേണ്ട സമയത്ത് പോലും കേന്ദ വിഹിതം കിട്ടാന്‍ അത് തടസ്സമാകും। വൈദ്യുദി ഇല്ലാതായതോടെ വ്യവസായ വികസന സ്വപ്നം അട്ടത്താകുവാനും സാധ്യതയേറി। ഇതിനിടയില്‍ മന്ത്രി ബാലന്‍ സാധാരണ ഇടതുപക്ഷ ഗവണ്മെന്‍റുകള്‍ പറയാറുള്ളതുപോലെ കേന്ദ്ര വിഹിതം കിട്ടാത്തതു കൊണ്ട് കേരളത്തില്‍ വൈദ്യുദി പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നു എന്ന വാദഗതിയുമായി വന്നിട്ടുണ്ട്। സ്വന്തം ഭരണ പരാജയം മറച്ചു വെക്കുവാനുള്ള മന്ത്രിയുടെ ഈ പെടാപാട് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്താന്‍ മാര്‍ഗ്ഗം? കുട്ടനട്ടിലെ കൃഷി ദുരിതനാളുകളില്‍ പാര്‍ട്ടി പകിട കളിക്കുന്ന സമയത്തായിരുന്നു വൈദ്യുദ വകുപ്പിന്‍റെ മുന്‍പിന്‍ നോക്കതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനമായ സമയം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി സംസ്ഥാന ബഡ്ജറ്റ് പോലും നീട്ടി വെച്ചവര്‍ക്കെന്ത് വൈദ്യുദി എന്ത് പ്രതിസന്ധി?
മഴവെള്ളത്തിന്‍റെ കാര്യം മാത്രമല്ല ഈ സ്ഥിതിയിലുള്ളത്, ഇനി മഴ കിട്ടിയാല്‍ തന്നെ കേരളത്തിന്‍റെ കാര്യം അവതാളത്തില്‍ തന്നെയാണ്। പന്നിയാര്‍ പെന്‍സ്റ്റോക്ക് പൊട്ടിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം നിന്നുപോയ ജനറേറ്ററുകള്‍ പത്തുമാസമായിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല, നേര്യമംഗലം പദ്ധതി ഉത്ഘാടനം നടന്നിട്ടും ഒരു യൂണിറ്റ് വൈദ്യുദി പോലും ഇതുവരെ ഉത്പാദിപ്പിക്കുവാന്‍ നമുക്കായിട്ടില്ല, പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് ചൈനീസ് കമ്പനി കരാര്‍ നല്‍കിയ ശേഷം ഇപ്പോള്‍ ഡിസൈന്‍ മാറ്റിയിരിക്കുകയാണ്, മൂഴിയാര്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചിട്ട് അതും ഇതുവരെ ഒന്നുമായിട്ടില്ല। വൈദ്യുദി പ്രസരണ നഷ്ടം കുറക്കും എന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ചെയ്തതായും ഈ വിഷയത്തില്‍ കണ്ടില്ല, അങ്ങിനെ പൊതുവെ കുറ്റകരമായ അനാസ്ഥയാണ്‍ വൈദ്യുദി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുള്ളത്।
അന്ചു രൂപക്കും ആറു രൂപക്കും നമ്മള്‍('വിത്ത് പുഴുങ്ങി തിന്ന') വിറ്റ വൈദ്യുദി ഇപ്പോള്‍ ഒമ്പത് രൂപക്കും പന്ത്രണ്ട് രൂപക്കും വാങ്ങി അത്രയും പൈസ ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്‍റെ ഇത്രയധികം പിടിപ്പ് കേടിന്‍റെ ഫലം ജനങ്ങള്‍ അനുഭവിക്കണമെന്ന ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണ്, എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആണവക്കരാറിനെ എതിര്‍ക്കുന്ന കേര്ളത്തിലെ ഇടതു പക്ഷം ഇരുട്ടിലിരിക്കുന്ന കേര്ള ജനതയോട് ഏതു വിധത്തിലാണ്‍ വിശധീകരിക്കുവാന്‍ പോകുന്നത്, തങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്ന വിധവും കാരണങ്ങളും..
7/18/08
വൈദ്യുതിയും വൈദ്യരും...
Posted by കടത്തുകാരന്/kadathukaaran at 6:12 AM 4 comments
Subscribe to:
Posts (Atom)