കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഘലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള എം ബി ബി എസ് ഡോക്ടര്‍മാര്‍ക്ക് പകരമായി ബി ആര്‍ എം എസ് യോഗ്യതയുള്ള ഡോക്ടര്‍മാരെ ഗ്രാമീണ മേഘലയിലെ സര്‍വ്വീസിലേക്കായ് വാര്‍ത്തെടുക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ.
ഒറ്റനോട്ടത്തില്‍ വളരേയധികം ജനോപകാരപ്രദം എന്ന് തോന്നാവുന്ന ഈ നീക്കം വളരേയധികം ദൂരവ്യാപകമായ വിപത്തുകള്‍ ഉണ്ടാക്കുമെന്ന് ഐ എം എ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന. നിലവില്‍ ആസ്സാം, മഹാരഷ്ട്ര, പഞ്ജാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഘലയിലാണ്‍ ഡോക്ടര്‍മാരുടെ ഇത്രയധികം ലഭ്യതക്കുറവുള്ളതായി കേന്ദ്ര ഗവണ്മെന്‍റിന്‍റെ തന്നെ അറിവിലുള്ളത്, എന്നാല്‍ അത് ഒട്ടെല്ലാ സംസ്ഥാനത്തും നിലവിലുണ്ട് എന്നതു തന്നെയാണ്‍ വസ്തുത.
നാലര വര്‍ഷം പ്ലസ് ഒരു വര്‍ഷമാണ്‍ ഇപ്പോള്‍ എം ബി ബി എസ് കോഴ്സ് കഴിഞ്ഞിറങ്ങി വരുവാനുള്ള സമയം, ഇതിന്‍റെ സ്ഥനത്താണ്‍ മൂന്നുവര്‍ഷത്തെ കോഴ്സ് കഴിഞ്ഞിറങ്ങി വരുന്ന ബി ആര്‍ എം എസ്കാര്‍ ഗ്രാമീണ മേഘലയില്‍ ചികിത്സക്കായ് ഇറങ്ങുന്നത്। ബി ആര്‍ എം എസിനെതിരായ് വരുന്ന വാദമുഖങ്ങളിതൊക്കെയാണ്
* മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അഞ്ചര വര്‍ഷത്തെ പഠിപ്പും എക്സ്പീരിയന്‍സ്മായി വരുന്നയാളും ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ പഠിപ്പ് കഴിഞ്ഞ് വരുന്നയാളും രോഗത്തേയോ രോഗ ലക്ഷണത്തേയോ ചികിത്സിക്കുക?
* മെഡിക്കല്‍ കോളേജുകളെന്ന പദവി നഷ്ടപ്പെടാതിരിക്കുവാന്‍ ചെക്കിങ്ങ് സമയത്ത് അന്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അദ്ധ്യാപകരെകൊണ്ടുവന്ന് ഡിസ്പ്ലേ ചെയ്യുന്നവര്‍ ഡിസ്ട്രിക്ട് ആശുപത്രികളില്‍ ആരേക്കൊണ്ട് പഠിപ്പിക്കുവാനാണ്‍ ഉദ്ദേശിക്കുന്നത്, ഇതിനുള്ള മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ ഏതു കാലത്ത് ലഭ്യമാകും? അതിന്‍ സര്‍ക്കാര്‍ ചിലവാക്കുവാനുദ്ദേശിക്കുന്ന പണത്തിന്‍റെ പകുതി ചിലവാക്കിയാല്‍ ഒരു സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജ് പുതുതായി തുടങ്ങരുതോ?
* ഡി എം എസ് പോലുള്ള കോഴ്സ് പരീക്ഷിച്ച് പരാജയപ്പെട്ടവ വേണ്ട് എന്ന് തീരുമാനമെടുത്തിട്ടുള്ള സാഹചര്യത്തില്‍ പുതിയ സംവിധാനത്തിന്‍റെ ആധികാര്യത സര്‍ക്കാരിന്‍ ഏതെങ്കിലും ചര്‍ച്ചയിലൂടെ ഉരിത്തിരിഞ്ഞ് ലഭിച്ചിട്ടുണ്ടോ?
* ഗ്രാമീണ മേഘലയില്‍ ക്വാളിറ്റിയില്ലാത്ത വൈദ്യ സഹായവും പട്ടണ പ്രദേശങ്ങളില്‍ സ്പെഷ്യലൈസ്ഡ് സൂപ്പര്‍ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സൌകര്യവും ലഭ്യമാക്കുന്നത് ഗവണ്മെന്‍റിന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതല്ലെ?
* നല്ലൊരു ജേണല്‍ പിന്തുടര്‍ന്നില്ലെങ്കില്‍ കുറച്ച് ബേസുള്ള എം ബി ബി എസ്സുകാര്‍ക്ക് തന്നെ, ഇപ്പോഴത്തെ രോഗങ്ങളുടേയും മരുന്നുകളുടേയും കാലത്ത് ഡോക്ടറായി തുടരുക തന്നെ പ്രായസമെന്നിരിക്കെ ഈ മൂന്നുവര്‍ഷക്കാര്‍ക്ക് എന്ത് നിലനില്‍പ്പാണുള്ളത്? പ്രത്യേകിച്ച് വെറും എം ബി ബി എസ്സുകാരെ തന്നെ സംശയത്തോടെ നോകുന്ന ഒരു ജനസമൂഹത്തില്‍...?
* വികസിത രാജ്യമായി വളര്‍ന്നു വരുന്ന ശാസ്ത്ര ആരോഗ്യ രംഗങ്ങളില്‍ സ്വയം പര്യാപ്തത കൈവരിച്ചുവരുന്ന മറ്റു രാജ്യങ്ങള്‍ തെല്ലൊരു അസൂയയോടെ നോക്കുന്ന ഈ രാജ്യത്തെ ഗര്‍ത്തത്തിലേക്ക് വലിച്ചിടുകയും മാനക്കേടുണ്ടാകുന്നതുമല്ലേ ഈ മുറിവൈദ്യ പരീക്ഷണം?
എം ബി ബി എസ്സുകാര്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും നിര്‍ബന്ധിത ഗ്രാമീണ സര്‍വ്വീസ് നടപ്പിലാക്കുന്നതിലുടേയും, ഇനി തുടങ്ങുന്ന മെഡിക്കല്‍ കോളേജുകള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ തുടങ്ങുകയും, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയും, ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ മുന്‍ കയ്യെടുക്കുകയും ആരോഗ്യ മേഘലയിലെ ദുഷ് പ്രവണതകള്‍ക്കെതിരേ നടപടി എടുക്കുകയും,ഗ്രാമീണ മേഘലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അലവന്‍സും മറ്റു സൌകര്യങ്ങളും അനുവദിക്കുന്നതിലൂടേയും പരിഹരിച്ചേടുക്കേണ്ട, വളരേയധികം വീണ്ടുവിചാരത്തോടെ നോക്കി കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം ചെപ്പടി വിദ്യയിലൂടെ മറച്ചുവെക്കുവാനുള്ള ഏതൊരു തീരുമാനത്തേയും തുറന്നു കാട്ടേണ്ടതുണ്ട്, എതിര്‍ക്കപ്പെടേണ്ടതുണ്ട്, കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കേണ്ടതുണ്ട്.