4/1/09

മായാബെന്‍.....

ഏതൊരു യുവതിയേയും പോലെ നിങ്ങളും പ്രണയിക്കാന്‍ തുടങ്ങിയത്....'നിങ്ങളൊരു അമ്മയാകാന്‍ പോകുന്നു' എന്ന് ഒരു ചെറു പുഞ്ചിരിയോടെ ഹൃദയത്തോട് കാതുകള്‍ ചേര്‍ത്തുവെച്ച് ഓരോ ഭര്‍തൃമതികളോടും ആദ്യാനുഭവം പോലെ പറയാനായിരുന്നതില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളിലെ സ്ത്രീത്വത്തെ ഒരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി ബഹുമാനിക്കുന്നു।

ഒരു ഗൈനക്കോളജിസ്റ്റിന്‍ തന്‍റെയടുത്ത് വരുന്ന ഓരോ ഗര്‍ഭിണിയും തന്‍റെ തന്നെ മകളാണെന്ന് എവിടെയോ വായിച്ച് മറന്നത് സാന്ദര്‍ഭികമായി ഓര്‍മ്മ വരുന്നു। കുഞ്ഞിമോണാ മുഴുക്കെ കാട്ടിയുള്ള കരച്ചിലും ചെറുകയ്യും കാലും ഇളക്കിയുള്ള ആദ്യാനുഭവവും കുഞ്ഞിന്‍റെ അമ്മയുടെ അതേ മാനസ്സികാവസ്ഥയോടെ ഏറ്റുവാങ്ങാന്‍ പ്രാപ്തിയും ഭാഗ്യവും ഉള്ളവരാണ്‍ ഗൈനക്കോളജിസ്റ്റായിട്ടുള്ള ഒരു ലേഡീ ഡോക്ടര്‍....

എന്നിട്ടും എവിടേയാണ്‍ മായബെന്‍ താങ്കള്‍ക്ക് പിഴച്ചത്? ഏതു വിഷമാണ്‍ താങ്കളറിയാതെ ഒരു ഡിസ്പോസിബിള്‍ സിറിഞ്ചിലൂടെ നിങ്ങളിലെ സ്ത്രീത്വത്തെ മരവിപ്പിച്ച് കളഞ്ഞതും നിങ്ങളിലെ മൃഗീയതയെ തട്ടിയുണര്‍ത്തിയതും? പിന്നെയും എത്ര നാളുകളിലാണ്, ഏതു ആലയിലാണ്‍ നിങ്ങളുടെ കോമ്പല്ലുകള്‍ ഏതു കുഞ്ഞിലും ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ പാകപ്പെട്ടുവന്നത്....?

സംഘര്‍ഷ്മഞ്ച് നിങ്ങള്‍ക്കെതിരെ നാനാവതി കമ്മിഷനും മറ്റും നിരത്തിയ അതേ തെളിവുകള്‍ തന്നെയായിരുന്നു എസ് ഐ ടിക്കു മുമ്പിലും സമര്‍പ്പിച്ചിരുന്നത്, എന്നിട്ടും നാനാവതിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എസ് ഐ ടി ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ഇടങ്ങള്‍ ബാക്കിയുണ്ടെന്ന അറിവ് തെല്ലൊന്ന് ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്।

ഗര്‍ഭിണിയായ സ്ത്രീകളുടെ വയറു കീറി ചോരയിറ്റുന്ന കുഞ്ഞു പൈതങ്ങളെ ത്രിശൂലം കുത്തിയുയര്‍ത്ത് അട്ടഹസിക്കുന്ന നിങ്ങളെ ഒരു സ്ത്രീയായി എങ്ങിനെ കാണാന്‍ കഴിയും? എങ്കിലും ഒന്നു ചോദിച്ചോട്ടെ... 'എനിക്കെന്‍റെ അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനമൊന്ന് പിടഞ്ഞു പോകാറുണ്ട്, നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഓര്‍ക്കാറില്ലെ?'