7/13/09

അധിനിവേശം പുകയുമ്പോള്‍...


ധിനിവേശത്തിന്‍റേയും വംശഹത്യയുടേയും വഞ്ചനയുടേയും ചരിത്രമാണ്‍ ചൈനയുടെ വടക്കു പടിഞ്ഞാറന്‍ സിന്‍ചിയാന്‍ പ്രവിശ്യയിലെ ഉയിഗൂര്‍ വിഭാഗവും ഹാന്‍ വംശജരും തമ്മിലുണ്ടായ കലാപവും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമത്തിനും അടിച്ചമര്‍ത്തലിനും പറയുവാനുള്ളത്।

തിബത്തന്‍ ജനതയോട് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്നിട്ടുള്ള വിവേചനപൂര്‍ണ്ണമായ നയം തന്നെയാണ്‍ ഉറുംക്വിയിലും അവിടത്തെ പരമ്പരാഗത ജനതയോടും ചൈനീസ് സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്। നേരത്തെ കിഴക്കന്‍ തുര്‍കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ്‍ അധിനിവേശത്തിലൂടെ ചൈന സ്വന്തം ഭൂപ്രദേശമാകിയിട്ടുള്ളത്. അന്നുമുതലിന്നോളം ചൈനീസ് ഭാഷ വശമില്ലാത്ത കമ്മ്യൂണിസത്തോട് അനുഭാവമില്ലാത്ത ഉയിഗൂര്‍ വിഭാഗത്തോട് ചിറ്റമ്മ നയമാണ്‍ ചൈനീസ് സര്‍ക്കാര്‍ എന്നും അവലംഭിച്ചിട്ടുള്ളത്. പ്രദേശം ചൈനയുടെ മറ്റുപ്രദശങ്ങളോടോപ്പം വളരാതിരുന്നതിനുള്ള ഒരു പ്രധാന കാരണവും ഇതു തന്നെ. തന്നെയുമല്ല, പ്രദേശത്ത് കുടിയേറുപ്പാര്‍ത്തിട്ടുള്ള ഹാന്‍ വംശജര്‍ കമ്മ്യൂണിസത്തോട് അടിമപ്പെട്ടു നില്‍കുന്നതുകൊണ്ടു തന്നെ സര്‍കാര്‍ തൊഴിലിലും അടുത്ത കാലങ്ങളില്‍ ആവിഷ്കാരമായിട്ടുള്ള സ്വകാര്യ സംരംഭങ്ങളിലും ഹാന്‍ വംശജര്‍കു തന്നെയാണ്‍ തൊഴിലും മറ്റു സൌകര്യങ്ങളും ലഭ്യമായിട്ടുള്ളത്

മതപരമായി മുസ്ലീം മത വിശ്വാസികളായ ഉയിഗൂര്‍ വിഭാഗകാരോട് കമ്മ്യൂണിസ്റ്റ് സര്‍കാര്‍ നിഷേധാത്മകമായ നിലപാടിലൂടെ അവരുടെ മത സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ഒരു രണ്ടാംകിട പൌരന്മാരായി ഈ വിഭാഗത്തെ കാണുകയും ചെയ്തതിലൂടെയാണ്‍ മുമ്പ് കമ്മ്യൂണിസ്റ്റ് അധിക്രമത്തിന്‍ അടിയറവെക്കേണ്ടി വന്ന സ്വയം ഭരണവകാശത്തിനുവേണ്ടിയുള്ള പ്രചരണത്തിനും സര്‍കാരിനെതിരേയുള്ള പ്രതിഷേധത്തിനും നിര്‍ബന്ധികപ്പെട്ടത്. അടുത്തകാലത്തായി ഈ പ്രസ്ഥാനത്തിനു ലഭിച്ച ശക്തമായ നേതൃത്തം ചൈനീസ് സര്‍ക്കാരിനെ അങ്കലാപ്പിലാകി എന്നുള്ളതും കൊണ്ടു തന്നെയാണ്‍ പരമ്പരാഗതമയി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും പാര്‍ട്ടി നേതൃത്തവും പുലര്‍ത്തിപ്പോന്നിട്ടുള്ള നരഹത്യയും രഹസ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തു നടപ്പിലാകിയതും പ്രദേശത്തെ മറ്റൊരു വിഭാഗമായ ഹാന്‍ വംശജരെ ഉയിഗൂര്‍ വിഭാഗത്തിനെതിരായി കലാപത്തിനിറങ്ങാന്‍ ആളും അര്‍ത്ഥവും നല്‍കിയതും.

നൂറ്റിയെണ്‍പത്തഞ്ചോളം പേരുടെ മരണത്തിനും ആയിരക്കണകിനാളുകള്‍ക് പരികേല്‍കുന്നതിനും അനേകായിരം പേരുടെ പാലായനത്തിനും കാരണമായിട്ടുള്ള കലാപാനന്തരം സര്‍കാര്‍ ഒരു വിഭാഗത്തിനു നേരെമാത്രം പ്രതികാര നടപടികളെടുക്കുകയും മറുവിഭാഗത്തെ തലോടുകയും കൂടുതല്‍ അക്രമണത്തിന്‍ തയ്യാറാകാന്‍ മറുവിഭാഗത്തിന്‍ സന്ദേശം കൊടുക്കും വിധത്തിലുള്ള പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകുന്നതും തിബത്തിനേക്കാള്‍ പ്രശ്നബാധിതപ്രദേശമായി ഉറുംക്കി മാറും എന്നതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.

പാര്‍ട്ടീ ആവാസ വ്യവസ്ഥക്കു പുറമേ ഒരാളും മറ്റൊരു പ്രതലത്തില്‍ ഒത്തുകൂടരുതെന്നും ആശയ വിനിമയം നടത്തരുതെന്നതുമായ കടുംപിടുത്തവും കാലാകാലങ്ങളായി തങ്ങളനുഭവിക്കുന്ന അടിച്ചമര്‍ത്തലിനും വിവേചനത്തിനും പരിഹാസത്തിനും പാത്രമായ ഒരു ജനവിഭാഗത്തിന്‍റെ ആത്മാവിഷ്ക്കാരം തന്നെയാണ്‍ ഉയിഗൂര്‍ വിഭാഗത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. തങ്ങളുടെ പിടിയില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോകുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സര്‍ക്കാര്‍ അവരെ ഉന്മൂല നാശം നടത്തുന്നതിന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം മുതലാളിത്തം ഇന്ന് ആവേശപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിനെതിരേയുള്ള നടപടികളില്‍ ഉള്‍പ്പെടുത്തി ഒരു ജനവിഭാഗത്തിന്‍റെ വേരറുക്കല്‍ തന്നെയാണ്. അതിന്നായി അവര്‍ ഒരു തെളിവും യുക്തിയുമില്ലാതെ അല്‍ഖായിദയുമായി ഉയിഗൂര്‍വിഭാഗം സന്ധിയിലാണെന്നും അല്‍ഖായിദയാണ്‍ സര്‍ക്കാരിനെതിരായുള്ള ഈ വിഭാഗത്തിന്‍റെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന അവാസ്തവമായ വാര്‍ത്ത പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും മുമ്പിലെത്തിച്ചത്. അത്തരം ഒരു ദുഷ്പ്രചരണത്തിലൂടെ ചൈന മനസ്സില്‍ കണ്ടത്, തങ്ങളുടെ നരഹത്യക്ക് ലോകത്തിന്‍റെ അംഗീകാരം ഉറപ്പാക്കുന്നതോടൊപ്പം അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയാര്‍ജ്ജിക്കലുമാണ്.

ലോകത്തിനുമുമ്പില്‍ വ്യക്തമായ തെളിവുകള്‍ വെക്കാനാവാതിരുന്നതിനാലും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രതീഷിച്ച പ്രതികരണം ലഭിക്കാതിരുന്നതിനാലും സ്വന്തം രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയാതിരുന്നതിനാലും പിന്നീട് ചൈനക്ക് ഈ നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു। പകരം അവര്‍ മുമ്പോട്ടു വെച്ച കണ്‍കെട്ട് ഉയിഗൂര്‍ നേതാവും അമേരിക്കയില്‍ വ്യ്വസായം ചെയ്യുകയും ചെയ്യുന്ന റാബിയ അമേരിക്കന്‍ പിന്തുണയോടെയാണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കലാപത്തിന്‍ പിന്തുണ നല്‍കുന്നതെന്നുമുള്ള വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ്. പരസ്പര വിരുദ്ധമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനവും അല്‍ഖായിദ ആരോപണവും ഇപ്പോള്‍ ചൈനക്കു തന്നെ ചര്‍ദ്ദിക്കും മനംപുരട്ടലിനും വഴിവെച്ചിരിക്കുകയാണ്.

സ്വന്തം നാട്ടില്‍ പ്രവാസികളായി ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ ആത്മരോദനമാണ്‍ ചൈനയുടെ അധിനിവേശ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കാനാവുന്നത്। ചൈനയുടെ അധിനിവേശക്കണ്ണുകള്‍ ഇന്ത്യയുടെ പലഭാഗത്തേക്കും നീളുന്നതും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും വേവലാതിയുണ്ടാക്കുന്നതാണ്। രണ്ടായിരത്തിപ്പന്ത്രണ്ടോടെ അഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന ഇന്ത്യന്‍ ഡിഫന്‍സ് രിവ്യൂ എഡിറ്റര്‍ ഭാരത് വര്‍മ്മയുടെ അഭിപ്രായ പ്രകടനം ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹികുന്നു।

ഗള്‍ഫ്‌രാജ്യങ്ങളാടക്കം മുസ്ലീം രാജ്യങ്ങള്‍ക്ക് അമേരിക്കയോടും മറ്റുചില പടിഞ്ഞാറന്‍ നാടുകളോടുമുള്ള വിയോജിപ്പും അസന്തുഷ്ടിയും മുതലെടുപ്പ് നടത്തി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് സാമ്പത്തിക സ്ഥിതി വളരെയേറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലീം വിഭാഗത്തിനെതിരേയുള്ള ഈ കുതിരകയറ്റം മുസ്ലീം ഭരണകര്‍ത്താക്കളുടെ പുനര്‍ വിചിന്തനത്തിന്‍ ഇടയാക്കും വിധത്തിലുള്ള ഇടപെടലുകളും ബോധവല്‍ക്കരണവും വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്സിന്‍റെ നേതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത് ചൈനയുടെ സാമ്പത്തിക രംഗത്തെ തെല്ലൊന്നുമല്ല ഉലക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം ചൈനയെ ബാധിക്കുന്നതില്‍ കാലതാമസം വന്നെങ്കിലും രാജ്യത്തെ പതുക്കെ പതുക്കെ വിഴുങ്ങുന്ന രീതിയില്‍ അത് വളര്‍ന്നു വരുന്നു എന്നതാണ്‍ സര്‍ക്കാര്‍ രഖകള്‍ തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും രാജ്യത്തെ അന്തഛിദ്രവും മറ്റേതൊരു വികസിത-ദുരഭിമാന രാജ്യത്തെ പോലെയും മറ്റുരാജ്യങ്ങളുമായുള്ള വിദേശനയങ്ങളില്‍ മാറ്റം വരുത്തിയും അവരുമായി തര്‍ക്കങ്ങളിലും ചെറിയ ചെറിയ അതിര്‍ത്തി നിര്‍ണ്ണയരഖാ ലംഘനവും നടത്തി ജനശ്രദ്ധ തിരിച്ചു വിടുവാനുള്ള ശ്രമം മേല്‍ പറഞ്ഞ ഇന്ത്യാ ആക്രമണത്തിന്‍റെ ഗൂഡതീരുമാനങ്ങളില്‍ പെടും.


അതുകൊണ്ടൊക്കെ തന്നെ അധിനിവേശവും കൊള്ളയ്ടിയും മുതലാളിത്തത്തിന്‍റെ മാത്രം കുത്തകയല്ല, മറിച്ച് അത് കമ്മ്യൂണിസത്തിന്‍റെതു കൂടിയാണെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്‍ ചൈനയുടെ വംശീയ ഉന്മൂലനത്തിന്‍റെ വര്‍ത്തമാന ഭാഷ്യം. അത് അഫ്ഗനിലൂടെ കടന്നുപോകുന്നു, ചെച്നിയയിലൂടെ കടന്നു പോകുന്നു തിബത്തിലൂടെ പിന്നെ പിന്നെ അത് വ്യപരിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു അധികാരവര്‍ഗ്ഗമാണോ ഏതൊരു പ്രത്യയശാസ്ത്രമാണോ അതിന്‍ താങ്ങും തണലുമാകുന്നത് അതിന്‍റെ ദൌര്‍ഭല്യം കൂടിയാണത് കാണികുന്നതെന്ന് വിലയിരുത്തേണ്ടി വരും അത്യന്തികമായി സത്യത്തിനും നീതിക്കുമാണ്‍ വിജയം എന്നു വരുമ്പോള്‍...