മതേതരത്തം എന്ന വാക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങളിലും അനവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളത് ഇടതുപാര്‍ട്ടികളാണെന്നിരിക്കെ, അതു പ്രാവര്‍ത്തികമാക്കാന്‍ ഇടതുകളേക്കാള്‍ യോഗ്യരായവര്‍ വേറെ ഇല്ലാതിരുന്നതു കൊണ്ടാകാം, മുമ്പ് രഹസ്യമായി ചെയ്തു പോന്നിരുന്ന കാര്യം അവര്‍ ഈ തിരഞ്ഞെടുപ്പില്‍ വളരെ പരസ്യമായി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്।
ഇടതുകള്‍ എന്ന് പറയുമ്പോള്‍ സി പി എം തന്നെയാണ്‍ ഇക്കാര്യത്തിലും പുരോഗമനവാദി। മറ്റുള്ള ഇടതുകളായ സി പി ഐക്കും ആര്‍ എസ് പി മുതലായവക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ക്കുന്നത്, തങ്ങളുടെ സ്ഥാനമാനങ്ങളും പ്രമാണിത്തവും തകരാനിടവരുന്ന സാഹചര്യത്തെയാണവര്‍ ഭയപ്പെടുന്നത്. പി ഡി പി വര്‍ഗ്ഗീയ വാദിയോ അല്ലയോ എന്നതും ജനപക്ഷം വര്‍ഗ്ഗീയ പാര്‍ട്ടിയോ അല്ലെന്നുള്ളതും എ പി ഐ എന്‍ എല്‍ എന്നീ വിഭാഗങ്ങളോടുള്ള സമീപനവും ചര്‍ച്ചക്ക് വെക്കുന്നതും യു ഡി എഫിനേക്കാള്‍ ഇടതുകളിലെ ദേശീയ നേതാക്കളാണ്.
തരാതരം നോക്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുവാനുള്ള അടവു നയങ്ങള്‍ അതാതു സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് നയപഖ്യാപനം നടത്തിയത് പാര്‍ട്ടി കോണ്‍ഗ്രസ്സു തന്നെയാണ്, അതിനാണ്‍ ഒറീസ്സയിലെ കൃസ്ത്യന്‍ വിഭാഗം എന്ന് പറയപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൌകര്യമൊരുക്കി കൊടുത്തതും, ഇനി കുറച്ചു നാള്‍കഴിഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലീം വിഭാഗത്തെ ഉദ്ധരിക്കാന്‍ ഒസ്സാന്‍ കത്തിയുമായി മുസ്ലിംകളുടെ ചേലാകര്‍മ്മം നടത്താനും സഖാവ് പ്രകാശ് കാരാറ്റ് ഇറങ്ങും। അങ്ങനെ അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും കുറഞ്ഞത് അവര്‍ക്ക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുള്ള അറപ്പ് മാറികിട്ടും। ഈ വിധത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവിടെ ന്യൂനപക്ഷങ്ങളെ അധികാരത്തില്‍ നിന്നകറ്റി അവരെ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് മാറ്റി നിര്‍ത്താനുള്ള പാര്‍ട്ടിയുടെ കഴിവ് കേരളത്തിലും ബംഗാളിലും പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും ഈ കൈക്രിയക്ക് പാര്‍ട്ടിക്ക് ധൈര്യം നല്‍കും.
മുസ്ലീം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടിടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്തം ബ്രിട്ടീഷ് ഫാസിസ്റ്റ് സിദ്ധന്തം നടപ്പിലാക്കുവാനുള്ള തീരുമാനമെടുക്കുന്നത്। 'ഭിന്നിപ്പിച്ചു ഭരിക്കുക', മുസ്ല്ലിംകളിലെ ഒരു വിഭാഗത്തെയും കൃസ്ത്യാനികളിലെ ഒരു വിഭാഗത്തേയും അടര്‍ത്തിയെടുക്കുകയല്ലാതെ പാര്‍ട്ടിക്ക് നേരായ മാര്‍ഗ്ഗത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് അറിവിലാണ്‍ മാഅ്‌ദനിയും ജലീലും റഹീമും രണ്ടത്താനിയുമൊക്കെ ജന്മമെടുക്കുന്നത്.
മാറ്റം ഇല്ലാതെ എന്ത് ജീവിതം? മാറ്റം വേണം। മാഅദനി മൂത്രം ഒഴിച്ചെന്നുപറഞ്ഞ അന്ന് ഇടതിനെതിരായിരുന്നയാളെപിടിച്ച് തമിഴ്നാട് ഗവണ്മെന്‍രിന്‍ കൊടുത്ത് പത്ത് വര്‍ഷത്തോളം ജയിലിലടച്ചതിനു ശേഷമാണ്‍ പാര്‍ട്ടിക്ക് പുതിയ ബോദോദയം ഉണ്ടായത് എന്ന കാരണത്താല്‍ അദ്ധേഹം ജയിലില്‍ നിന്നിറങ്ങിയ നാളു മുതല്‍ താങ്ങും തണലുമായി നിന്നതും മറ്റു വര്‍ഗ്ഗീയ ഭീകര കുറ്റങ്ങളിലെ അന്വേഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി സംരക്ഷിച്ചതും ഇപ്പോഴാണ്‍ മലോകര്‍ക്ക് പിടി കിട്ടിയത്. അതിന്‍ പി ഡി പിയാല്‍ രക്ത്സാക്ഷിത്തം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകന്‍ സക്കീറിന്‍റെ രക്തം പാര്‍ട്ടിക്ക് ഉത്തേജനം നല്‍കി എന്നു വേണം കരുതാന്‍.
ന്യൂനപക്ഷത്തെ എതിര്‍ക്കുന്നതില്‍, അവരെ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാന്‍ നേതൃത്തം നല്‍കുന്നതില്‍ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ നിയോഗിച്ചില്ല എന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടുപോയ രാമന്‍ പിള്ളയെ കൂട്ടുപിടിച്ചതിനും, മാറാട് കൂട്ടക്കൊലക്കു ശേഷം ഓടിപ്പോയ കുടുംബങ്ങളെ ഗവണ്മെന്‍റെ തിരിച്ചുകൊണ്ടു വന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി കാളീ നൃത്തമാടിയ ഉമാ ഉണ്ണിയെ പോലുള്ളവരെ വേദിയിലിരുത്തി അവരെകൊണ്ട് വോട്ട് ചിദിപ്പിച്ച് വോട്ട് നേടാനും പാര്‍ട്ടി ഇറങ്ങിയതിനും പാര്‍ട്ടിക്ക് വിശദീകരണമുണ്ടാകാം, ഇത്തരം വിശദീകരണങ്ങളും മുസ്ലീം വിഭാഗത്തിന്‍റെ മൊത്തക്കച്ചവടക്കാരായ എ പി മുസ്ല്യാരെയും ധരിപ്പിച്ചിരിക്കണം।
ഇങ്ങനെ സകലമാന വര്‍ഗ്ഗീയ മത സംഘടനകളെ ഒരുമിപ്പിക്കുന്നതില്‍ പാര്‍ട്ടി അനുകരണീയമായ പ്രവര്‍ത്തനമാണ്‍ കാഴ്ച്ചവെച്ചത്, അതെ കാക്കക്ക് വയറും നിറയും പോത്തിന്‍ കടിയും മാറും.
3/24/09
ഇടതിന്‍റെ വലതുപക്ഷ വിചാരങ്ങള്‍..
Posted by കടത്തുകാരന്/kadathukaaran at 2:00 AM 7 comments
Subscribe to:
Posts (Atom)