ഒരു രാജ്യം മറ്റൊരു രാജ്യവുമായി അല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ കൂട്ടയ്മയുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആ കരാറിലെ ചില വ്യവസ്ഥകള്‍ ഒരു വിഭാഗത്തിന് എതിരാവുകയും ഭൂരിപക്ഷത്തിന്‍ ഗുണകരമാവുമെങ്കില്‍ ആ രാജ്യം ശ്രമിക്കേണ്ടത് കരാറുമായി മുന്നോട്ട് പോകാനാണ്. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരളം എതിര്‍ക്കുന്ന മിക്കയിനങ്ങളും ഇപ്പോള്‍ നെഗറ്റീവ് ലിസ്റ്റിലാണുള്ളത്, ഒരു പക്ഷെ പിന്നീട് അത് നെഗറ്റീവ് ലിസ്റ്റില്‍ നിന്ന് നീക്കപ്പെട്ടേക്കാം, പക്ഷെ കരാറിലെ ഗുണഫലം ഇതിനെ എതിര്‍ക്കുന്നവര്‍ പറയും പോലെ ഒരു വിഭാഗം ഇറക്കുമതിക്കാര്‍ക്കു മാത്രമല്ല ഇന്നാട്ടിലെ ഭൂരിപക്ഷമായ പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു കൂടിയാണെന്നുള്ള സത്യാവസ്ഥ ചില സങ്കുചിത ചിന്തകൊണ്ട് മറക്കപ്പെടുകയാണ്.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്। ഇവിടെ നിന്ന് ഏതെല്ലാം കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് എന്തെല്ലാം ഇറക്കുമതി എത്ര ശതമാനം തിരുവയോടെ ചെയ്യുന്നുണ്ട് എന്നീ കാര്യങ്ങള്‍ കാര്യകാരണ സഹിതം പരിശോദിക്കാതെ ഈയൊരു വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്തേണ്ടതാണ്। നമ്മുടെ നാട്ടില്‍ ഒരു വിഭാഗം (അവര്‍ വളരെ പ്രദാനപ്പെട്ട വിഭാഗം തന്നെയാണ്‍ എന്ന സത്യാവസ്ഥ നിലനില്‍ക്കെ തന്നെ) ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ലോകത്തെ മറ്റേതു മാര്‍കറ്റിനേകാളും കൂടിയ വില കൊടുത്ത് ഇവിടത്തെ ഭൂരിപക്ഷ ഉപഭോക്താവ് എന്തിന്‍ വാങ്ങി ഉപയോഗികണം എന്ന് വിശദീകരിക്കേണ്ടതുണ്ട്। ഉദാഹരണത്തിന്‍ പാമോയില്‍ ഇറക്കുമതിയിലൂടെ സ്വാഭാവികമായും കൊപ്രയുടെ വില തകരും। എന്നാല്‍ നമ്മുടെ രാജ്യത്തെ മൊത്തം ഉപഭോഗത്തിന്‍ എന്തിന്‍ കേരളത്തിന്‍റെ ഉപഭോഗത്തിന്‍ പര്യാപ്തമായ രീതിയില്‍ ഇന്ന് കേരളത്തില്‍ നാളികേരം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടോ? കേരളത്തേകാള്‍ ഇന്നത്തെ കാലത്ത് നാളികേരം കൂടുതല്‍ ഉല്‍പാദിപ്പികപ്പെടുന്ന തമിഴ്നാടും കര്‍ണ്ണാടകയും എന്തുകൊണ്ട് അവരുടെ വേവലാതിക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരികുന്നു? കുറഞ്ഞ വിലക് പാമോയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ അതിന്‍റെ ഇരട്ടിയും അതില്‍കൂടുതലും പണം നല്‍കി കൊപ്ര കര്‍ഷകരെ താങ്ങി നിര്‍ത്തേശ്ന്ട കടമ പാവപ്പെട്ട ജനങ്ങള്‍ക്കില്ല, എന്നാല്‍ സര്‍ക്കാര്‍ ഇകാര്യത്തില്‍ ഇടപെടുന്നതുകൊണ്ടാണ്‍ കൊപ്രക്ക് താങ്ങു വില നിര്‍ണ്ണയിച്ച് ഈ വിഭാഗത്തെ സംരക്ഷിക്കുന്നത്, അത് നേരായ വിതത്തില്‍ സംസ്ഥാന ഗവണ്മെന്‍റെ നടപ്പിലാക്കുന്നില്ലെങ്കിലും ഇതാണല്ലോ വസ്തുത ॥
ആസിയാന്‍ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വിളകള്‍ മലയോര പ്രദേശങ്ങളിലും കടല്‍ തീരത്തും സമൃദ്ധമായി സ്വമേധയ പൊട്ടിമുളച്ചു വളരുന്നവയല്ല, നമ്മുടെ കര്‍ഷകരെപ്പോലെ അവിടേയും കര്‍ഷകരുണ്ട്, അവിടേയും വയലുകളും മറ്റു കൃഷിയിടങ്ങളുമുണ്ട്, അവിടേയും സര്‍ക്കാരും ഉപ്ഭോക്താകളുമുണ്ട് അപ്പോള്‍ എന്തുകൊണ്ട് നമ്മുടേതിനേകാള്‍ കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് ഉല്‍പാദനം നടത്താന്‍ കഴിയുന്നു, അവരേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം നിരക്ക് നമ്മുടെ വിളകള്‍ക്ക് വരുന്നു എന്നതും പരിശോദനാ വിധേയമാകേണ്ടതുണ്ട്। കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് ലോകത്ത് കര്‍ഷകര്‍ക്ക് സബ്സീഡിയായും കടമെഴുതിത്തള്ളലായും താരതമ്യേന കൂടുതല്‍ ആശ്വാസമേകിയ രാജ്യം ഇന്ത്യയാണ്‍ എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഉല്‍പാദനം കുറയുന്നു, നമ്മുടെ ഉല്‍പ്പാദനക്ഷമത താഴോട്ടാകുന്നു.
ഘട്ടം ഘട്ടമായുള്ള കരാര്‍ പൂര്‍ത്തീകരണത്തിനാണ്‍ കരട് വ്യ്വസ്ഥ ചെയ്യുന്നത്, അതുപ്രകാരം നമുക്ക് ഏതാണ്ട് പത്തു വര്‍ഷത്തെ ഇടവേളയാണ്‍ നമ്മുടെ പ്രസ്തുത വിളകളെ പുനരുദ്ധരിക്കുന്നതിനും ഈയൊരു വ്യ്വസ്ഥയുടെ പരീക്ഷണത്തിനും ലഭിക്കുന്നത്। തന്നെയുമല്ല ആസിയാന്‍ രാജ്യങ്ങള്‍ ഏതു തരത്തിലുള്ള രാജ്യങ്ങളാണ്‍ എന്നുള്ളതും പ്രധാനമാണ്। ചൂഷണം ചെയ്യാന്‍ മാത്രം ഭരണ സംവിധാനം ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളല്ല ഇവയിലുള്ളതെന്നതും താരതമ്യേന ഇന്ത്യക്കാണ്‍ ഇതില്‍ പ്രാധാന്യമെന്നതും ശ്രദ്ധികേണ്ടതാണ്, അതുകൊണ്ടാണ്‍ നെഗറ്റീവ് ലിസ്റ്റ്(ഇതില്‍ നാനൂറില്‍ താഴെ വിഭവങ്ങളുണ്ട് എന്നാണ്‍ അറിവ്) ഇന്ത്യക്ക് മാത്രമായി കരാറില്‍ വ്യ്വസ്ഥ ചെയ്യുന്നത്. 42 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടേതായ സംഘടനയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ് (ആസിയാന്‍)। ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, മ്യാന്‍മര്‍, ബ്രൂണെയ്, ഫിലിപ്പീന്‍സ് എന്നിങ്ങനെ പത്തുരാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍. 1992 മുതല്‍ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. 2002 മുതല്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ സ്ഥിരമായി ക്ഷണിക്കപ്പെടുന്നുമുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയും കൂടിയാണ് ആസിയാന്‍.
ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനിവാര്യതയെക്കുറിച്ചുകൂടി നാം ഈ അവസരത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്। ദക്ഷിണപൂര്‍വ്വേഷ്യന്‍ മേഖലയില്‍ വന്‍ശക്തികളായ അമേരിക്കയും ചൈനയും വ്യാപാരപരമായി പലതരത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്। ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെയെല്ലാം പ്രശ്നങ്ങളില്‍ ഇപ്പോള്‍ ചൈന സ്വാധീനം ചെലുത്തുന്നുണ്ട്। ഇന്ത്യയ്ക്കു കൈവന്നിരിക്കുന്ന ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ചൈനയും അതുപോലെ ജപ്പാനും മറ്റും ഈ മേഖല തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്നു തീര്‍ച്ചയാണ്. അത് ഇന്ത്യയുടെ വ്യാപാരസാദ്ധ്യതകള്‍ക്ക് സ്ഥിരമായി തടയിടാനാണ് ഇടയാക്കുക
കോമ്പ്രിഹെന്‍സീവ് ഇക്കണോമിക്സ് പാര്‍ട്ടണര്‍ഷിപ്പ് എഗ്രിമെന്റ് ആസിയാന്‍ രാജ്യങ്ങളുമായി നിലവില്‍ വന്നാല്‍ അത് ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, കയറ്റ് ഇറക്ക് സര്‍വ്വീസ് മേഖലയ്ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഉല്‍പ്പന്ന സേവന മേഖലകളിലും നിക്ഷേപ മേഖലകളിലും വന്‍ വികസനത്തിന് ഈ കരാര്‍ വഴിതെളിക്കും. ആസിയാന്‍ രാജ്യങ്ങളിലേയ്ക്ക് താല്‍ക്കാലിക വികസനം എളുപ്പത്തില്‍ ലഭിക്കുന്നതു മൂലം സര്‍വ്വീസ് മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദഗ്ദ്ധന്‍മാര്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നമ്മുടെ രാജ്യവും ലോകവും മുന്നോട്ടുപോവുകയാണ്. ഒരു രാജ്യത്തിനും എല്ലാ വാതിലുകളും കെട്ടിയടച്ച് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ ഇനി കഴിയുകയില്ല. കച്ചവടത്തില്‍ ഉഭയകക്ഷി സഹകരണവും റീജിയണല്‍ സഹകരണവുമൊക്കെ സ്വാഗതാര്‍ഹം തന്നെയാണ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യത്തില്‍ കരാര്‍ അനുകൂലമാണ്‍ എന്ന് വിലയിരുത്തപ്പെടുമ്പോഴും കേരളത്തിന്‍റെ കാര്യത്തില്‍ കേരളത്തിന്‍റെ പകുതിയോളം കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ താത്ക്കാലികമായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കയുളവാക്കുന്നതാണ്। അതുകൊണ്ട് തന്നെയാണ്‍ പ്രസ്തുത കരാറിന്‍റെ മന്ത്രിസഭാ തീരുമാനത്തിനിടക്ക് സംസ്ഥാനത്തു നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ആശങ്ക അവിടെ അവതരിപ്പിച്ചത്। അങ്ങനെയുള്ള ആശങ്ക ഇന്ത്യയുടെ മൊത്തത്തിലുള്ള ആവശ്യത്തിനു പുറത്ത് വിജയം നേടാനാകില്ലെങ്കിലും നെഗറ്റീവ് പട്ടികയിലെ കേരളത്തിന്‍റെ പ്രാധിനിധ്യക്കൂടുതലും തുടര്‍ന്നുള്ള പരിഗണനക്കും സഹായകരമായേക്കും। അതായത് കരാര്‍മൂലം കേരളത്തിലെ പ്രത്യേക വിളകള്‍ക്ക്, കര്‍ഷകര്‍ക് പ്രചോദനപ്രധാനമായ വായ്പാ സൌകര്യവും സബ്സീഡിയും നല്‍കുക വഴി ലോക മാര്‍ക്കറ്റിനോടൊപ്പം നമ്മുടെ കര്‍ഷകരേയും ഉയര്‍ത്തുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ കേര്ളത്തിനുള്ള സ്വാധീനം ഉപകാരപ്പെടുത്തും വിധമുള്ള നീക്കം സംസ്ഥാന സര്‍ക്കാരും നടത്തേണ്ടിയിരിക്കുന്നു. അതൊരിക്കലും വയനാട് ജില്ലക്ക് കേന്ദ്രം നല്‍കിയ പാക്കേജ് നടപ്പാക്കാന്‍ കഴിയാതെ പോയതു പോലെയാകരുത്, നാളികേരത്തിന്‍റെ താങ്ങുവില നടപ്പിലാക്കുന്നതിലെ പിഴവു പോലെയാകരുത്, കുട്ടനാട്ടിലെ കര്‍ഷകരെ ദ്രോഹിച്ചതു പോലെയാകരുത്, കാരണം മെക്കനൈസേഷനും രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നുള്ള സംരക്ഷണവുംമറ്റു ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണവും പ്രതിരോധവും പ്രതിഷേധവും നമ്മേ പൊട്ടക്കിണറ്റിലെ തവളകളാക്കാതിരികാന്‍ വേണ്ടികൂടിയുള്ളതാണ്.
8/8/09
ആസിയാനും (ഇന്ത്യയുമല്ല) കേരളവും.
Posted by കടത്തുകാരന്/kadathukaaran at 7:01 AM 5 comments
Subscribe to:
Posts (Atom)