6/18/08

പാഠം ഏഴ്, ഒരു വിലാപം

നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും (കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു എസ്.എഫ് ഐ യുടെ ഇന്നലത്തെ സമരം). കരിവെള്ളൂര്‍ പോലെ, മെര്‍ക്കിന്സ്റ്റണ്‍ പോലെ കയ്യേറിയ ഭൂമിയിലെ പാര്‍ട്ടി ഓഫീസിനെ ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഇറങ്ങിയതു പോലെ, കാരണം ഇന്നത്തെ എസ്.എഫ്.ഐ നേതാവാകാം ഒരു പക്ഷെ നാളത്തെ എം. എ. ബേബി.

എന്തുകൊണ്ട് നമ്മുടെ രഷ്ട്ര നേതാക്കള്‍ അപമാനിക്കപ്പെടുന്നു? എന്തു കൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ തെരുവുകളില്‍ അവരുടെ സഖാക്കളെ വിഷം കുത്തിവെക്കുവാന്‍ പാടിപ്പറഞ്ഞുപോന്നിരുന്നവ, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? ദൈവ നിഷേധം വിജ്ഞാന ദാഹത്തിന്‍റെ ഭാഗമോ?

ഗാന്ധിയും റാണിലക്ഷ്മി ഭായിയും നാനാ സഹേബും ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കു തുല്യമാണെന്നോ അതുമല്ലെങ്കില്‍ അതിനേക്കാളേറെ മേലെയാണെന്ന തെറ്റിദ്ധാരണ മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ?। ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്‍ഗ്രസ്സുകാര്‍ ആയൈരുന്നതു കൊണ്ടോ മറ്റു പാര്‍ട്ടിക്കാര്‍ ആവാതിരുന്നതു കൊണ്ടോ അല്ല. സ്വാതന്ത്ര്യത്തിലും അതിനു ശേഷം രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടേതായ നേതൃത്തപരമായ പങ്കുള്ളതു കൊണ്ടായിരുന്നു.

നേതാകന്മാരെക്കുറിച്ച് പഠിച്ചാല്‍, ഇല്ലാത്ത യാതനകള്‍ അവര്‍ വരും തലമുറക്കു വേണ്ട് നടത്തി, സഹിച്ചു എന്നൊക്കെ പഠിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്ന മണ്ടത്തരം വിശ്വസിച്ചിട്ടാണെങ്കില്‍ അവരോര്‍ക്കേണ്ടത് സ്വന്തം നേതാക്കന്മാരുടെ അക്രമം പോലും ന്യായീകരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്ന സോവിയറ്റ് യൂണിയന്‍ പോലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളുടെ പിന്തിരിഞ്ഞു നോട്ടമാണ്।

ബി।ജെ.പി. ഭരണക്കാലത്ത് പാഠ്യപദ്ധതി ഹിന്ദുത്വ വല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍, തങ്ങളുടെ പാര്‍ട്ടി പിടുത്ത വിഭാഗീയത പോലും പാഠ്യ വിഷയമാക്കാന്‍ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്॥എത്ര ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ വരുന്ന വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇംഗിതത്തിനൊത്ത് അവരുടെ പാര്‍ട്ടി തത്വങ്ങളും അജണ്ടകളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു തലമുറയെ മുഴുവന്‍ ബുദ്ധിശ്യൂനരാക്കുന്നതിന്‍ സമമല്ലേ? പ്രത്യകിച്ചും മത്സരത്തിന്‍റെ ഈ ലോകത്ത്? ഇതെന്തു ന്യായമാണ്? പാര്‍ട്ടി നോട്ടീസുകള്‍ പ്രാക്ടിക്കല്‍ ആയി പഠിക്കണം എന്നു പറയുന്നതിലെ വങ്കത്തം.............

ചര്‍ച്ചകളോ ചിന്തകള്‍ പോലുമോ ഇല്ലാത്ത ഒരു വിദ്യാഭ്യാസ നയവുമായി വന്ന മന്ത്രി ബേബിക്ക് ആകെ കൈമുതലായുള്ളത് തനിക്കെല്ലാം അറിയാം, താന്‍ മാത്രം വിവരമുള്ളവന്‍ എന്ന അഹങ്കാരം മാത്രമായിരുന്നുവെന്നത്, തുടര്‍ന്നു വന്ന നിയമങ്ങളുടെ പരാജയവും വഴി തെറ്റിയ മാറ്റങ്ങളുടെ(സമയത്തിന്‍റെ, പേരുകളുടെ) തകര്‍ച്ചയും മറു ചിന്തക്ക് ഇടം നല്‍കാത്ത വിധം ഇദ്ധേഹം ഒരു വിദ്യഭ്യാസ മന്ത്രിക്ക് ചേര്‍ന്ന യോഗ്യതയില്ലാത്തയാളാണെന്ന് തെളിഞ്ഞതാണ്।

മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന്‍ പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.

11 Comments:

കടത്തുകാരന്‍/kadathukaaran said...

മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന്‍ പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.

മാണിക്യം said...

നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും ...
ഒന്ന് ഗാഢമായി ചിന്തിക്കുമ്പോള്‍ നാം എത്തി നില്‍ക്കുന്നത് എവിടെയാണ്? മൂല്യങ്ങള്‍ക്ക്
എന്തു വില ? നല്ല കുറെ ചിന്തകള്‍ ..
മാറ്റങ്ങള്‍ വേണം പക്ഷെ...............

Manoj മനോജ് said...

"ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്‍ഗ്രസ്സുകാര്‍ ആയൈരുന്നതു കൊണ്ടോ മറ്റു പാര്‍ട്ടിക്കാര്‍ ആവാതിരുന്നതു കൊണ്ടോ അല്ല."
അവര്‍ കോണ്‍ഗ്രസ്സ്കാരായത് കൊണ്ട് തന്നെയാണ്... എന്ത് കൊണ്ട് അന്ന് മുന്‍ നിരയിലുണ്ടായിരുന്ന സുഭാഷിനെയോ, ഭഗത് സിംഗിനെ പോലെയുള്ളവരെ കുറിച്ച് നമ്മുടെ തലമുറ അറിയാന്‍ വൈകിയത്?
അത് പോലെ തന്നെ കേണ്‍ഗ്രസ്സിലെ തന്നെ മറ്റ് പ്രമുഖരെ പലരെയും നാം സ്റ്റാമ്പില്‍ കണ്ടല്ലാതെ പരിചയമുണ്ടോ? എന്ത് കൊണ്ട് അവര്‍ക്കും പ്രാധാന്യം കിട്ടിയില്ല?

കടത്തുകാരന്‍/kadathukaaran said...

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിലെ നായകത്തിലെ പ്രാധാന്യം കുറച്ചു കാണുക, നെഹ്രുവിന്‍റെ സ്വാതന്ത്ര്യസമരപ്രധാന്യത്തേയും സ്വാതന്ത്ര്യാനന്തര സേവനത്തെ കുറച്ചു കാണുകയും ചെയ്യുക എന്ന നിര്‍ബന്ധബുദ്ധിയുളവര്‍ക്ക് താങ്കള്‍ ചിന്തിച്ചതു പോലെ ചിന്തിക്കാം. അതിനര്‍ത്ഥം സുഭാഷിണിയേയോ ഭഗത്സിംഗിനേയോ കുറച്ചു കാണുക എന്നതല്ല, മറിച്ച് പ്രാധാന്യം ഉള്ളവര്‍ക്ക് പ്രാധാന്യം കൊടുക്കുക എന്ന മാനദണ്ഡമാണവിടെ ഉപയോഗിച്ചിട്ടുള്ളത്. ഭഗത് സിംഗിനേപ്പോലുള്ളവരെ താങ്കള്‍ അറിയാന്‍ എന്തു കൊണ്ട് വൈകിപ്പോയി എന്ന് മനസ്സിലാകുന്നില്ല, ഞങ്ങളോക്കെ യു. പി ക്ലാസ്സുകളില്‍ തന്നെ ഇവരെക്കുറിച്ച് പഠിച്ചിട്ടുള്ളതാണ്.

താങ്കളുടെ ചിന്തയോട് കൂട്ടി വായിക്കൊമ്പോഴാണ്‍ ഇപ്പോഴത്തെ പാഠ പുസ്തകത്തിന്‍റെ മാറ്റത്തിന്‍റെ തുടര്‍വായന സാധ്യമാവുക. സ്വാതന്ത്ര്യ സമര കാല്ഘട്ടത്തിലും(ക്വിറ്റ് ഇന്ത്യാ സമരമടക്കം) ഇടതു പക്ഷ പാര്‍ട്ടികള്‍ പാര വെക്കുകയും അവര്‍ക്ക് കമ്യൂണിസ്റ്റ് രാജ്യങ്ങളോടുള്ള കൂര്‍ പുലര്‍ത്തി രാജ്യദ്രോഹ കുറ്റം ചെയ്യുകയും, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് വിലപിച്ച് നടക്കുകയും പിന്നീട് അധികാരത്തില്‍ കയ്യിട്ടു വാരാന്‍ അവസരം കിട്ടിയപ്പോള്‍ അതില്‍ കമിഴ്ന്ന് വീണ ജാള്യം മറച്ചു വെക്കുവാനും അത് ജനങ്ങള്‍ മനസ്സിലാക്കുന്ന് എന്ന് കണ്ടപ്പോഴാണ്‍ ദേശീയ നേതാക്കളെ ഇകഴ്ത്തുവാനും പിന്തിരിഞ്ഞ് നിന്നവരെ പുകഴ്ത്തുവാനും കൊച്ചു കുട്ടികളുടെ പാഠ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്..

സിറാജുദ്ദീന്‍ പി കെ said...

ഇപ്പോള്‍ മതം ഇല്ല എന്ന്‌ പഠിപ്പാക്കാനാണ്‌ എല്‍ ഡി എഫ്‌ ശ്രമിക്കുന്നത്‌.
അടുുത്തവര്‍ഷം മുതല്‍ വേറെ യെന്തെല്ലാമാണോ പുതു തലമുറയ അവര്‍ പഠിപ്പിക്കാന്‍ പോകുന്നത്‌്‌.
ഇതിനെരിതെ ഇപ്പോള്‍ തന്നെ സമരം ചെയ്‌താല്‍ വിജയിക്കും
അല്ലെങ്കില്‍ ഇനിമുതല്‍ അവര്‍ക്ക്‌ എല്ലാം അംഗീകരിക്കാന്‍ സാധിക്കും.
ഇപ്പോഴുള്ള സമരത്തില്‍ നിന്ന്‌ ആരും പിന്‍മാറരുത്‌
പിന്മാറിയാല്‍ അത്‌ അവര്‍ക്ക്‌ ഒരു തണലാവും

Binu Mathew Pulimoottil said...

thks for comment in my blog kadathukara
http://binu-mathew.blogspot.com/2008/06/blog-post.html

http://binumathew.wordpress.com/2008/06/26/ksustike/

Dr.Biji Anie Thomas said...

തീര്‍ച്ചയായും ഒരു ഗൂഡ ലക്ഷ്യമാണ് ഈ പാഠമാറ്റങ്ങള്‍ക്കു പിന്നിലുള്ളതെന്ന് പാര്‍ട്ടിക്കും പ്രസ്ഥാനങ്ങള്‍ക്കും അതീതമായി ചിന്തിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ..
മാത്രമല്ല അദ്ധ്യാപകക്കു കൊടൂത്തിരിക്കുന്ന പാഠസഹായിയിലും കമ്മ്യ്യൂണിസ്റ്റ് ആശയങ്നളോട് ചേര്‍ന്നു നടക്കുന്നവര്‍ എഴുതിയിട്ടുള്ളവ വായിക്കാനാണ് നിര്‍ദ്ദേശം...

ഫത്തു said...

പണ്ടൊക്കെ, അതായത് ഞങ്ങള്‍ സ്കൂളുകളില്‍ പഠിച്ചിരുന്ന കാലങ്ങളില്‍, മതേതരത്വത്തിന്റേയും, നാനാത്വത്തില്‍ ഏഅക്ത്വത്തിന്റേയുമൊക്കെ അടയാളമായി നാനാജാതി-മതസ്ഥര്‍, കൈ കോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു. ആ അടയാളങ്ങള്‍ക്ക് പകരമായി, അരിവാളും, ചുറ്റികയും, ചുവപ്പുമൊക്കെയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഇടത് പക്ഷം ഇപ്പോള്‍ ഹിറ്റ്ലറെ വെല്ലുവിളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഹാരിസ്‌ എടവന said...

സാമൂഹ്യത്തിന്റെ രാഷ്ട്രീയ വായനയാണു പ്രശ്നമായത്.
മതത്തേകാളേറെ മതനിഷേധികളാണു ലോകത്തും കേരളത്തിലും പ്രശ്നമുണ്ടാക്കിയതു.കണ്ണൂര്‍ അതിനു വലിയൊരു തെളിവാണു.
എന്തു കൊണ്ട് ജീവനോട് എതു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നു ഹെഡ്മാസ്റ്റര്‍ ചോദിച്ചില്ല

ajeeshmathew karukayil said...

നന്നായി, ബേബിയും കൂട്ടരും നടത്തുന്ന വെല്ലുവിളി കേരള സമൂഹത്തോടാണ്

ഇതു വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആശയ സമരമാണ്

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളോട് ബേബിയും കൂട്ടരും തോല്‍ക്കുന്ന കാലം അതിവിദൂരമല്ല ...........................

Anonymous said...

Very relevent post ....
my hearty congrats...
sujith