പ്രതിസ്വരം എന്ന ബ്ലോഗിലെ ആണവക്കരാറിന്‍റെ സമുദായിക വത്ക്കരണം എന്ന പോസ്റ്റിന്‍ ഞാനിട്ട കമന്‍റെ ഒരു പോസ്റ്റാക്കുന്നു
മായാവതിയെ മതേതരത്തത്തിന്‍റെ വാക്താവായോ ദേശീയ വീക്ഷണമുള്ള നേതാവായോ കാണാനാവില്ല ഇന്ത്യന്‍ ജനത അങ്ങനെ കാണ്ടിട്ടില്ല ഇതുവരെ। എന്നാല്‍ ഇടതു പക്ഷത്തിന്‍റെ കാര്യം അങ്ങനെയല്ല, ഒരു ദേശീയ പാര്‍ട്ടിയാണ്, അതിന്‍റെ നില നില്‍പ്പു തന്നെ മതേതരത്തത്തില്‍ ഊന്നി തന്നെയാണ്, അങ്ങനെയുള്ള ഒരു പാര്‍ട്ടി ആണവക്കരാറെന്ന പോലെയുള്ള വലിയൊരു വിഷയത്തെ കണ്ടത് വ്യക്തമായൊരു ഉദ്ദേശത്തോടു കൂടെയാണെന്ന് താങ്കള്‍ സമ്മതിക്കുമ്പോള്‍ തന്നെ താങ്കള്‍ കൂടുതലും ഊന്നല്‍ നല്‍കിയത് തീരെ അപ്രധാനമായ മായവതിയെന്ന ഒരൊറ്റ വിഷയത്തില്‍ തന്നെയാണെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്.
എന്തുകൊണ്ട് മായാവതി? അതിന്‍റെ അര്‍ത്ഥം തേടുമ്പോള്‍ ചെന്നെത്തുക ഇടതുപക്ഷമെന്ന ഒരു ഇന്ത്യന്‍ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതിലേക്കാണ്, ഇടതു പക്ഷത്തിന്‍റെ വഴിതെറ്റിയ വീക്ഷണങ്ങളെ, നിലപാടുകളെമറച്ചുവെക്കുവാനാണ്. വിശ്വാസ പ്രമേയ സമയത്ത് കുതിരക്കച്ചവടത്തിന്‍ തുടക്കമിട്ടത് തീര്‍ച്ചയായും മായാവതിയാണ്, ഇടതു പക്ഷത്തിന്‍റെ മൌന പിന്തുണ തിര്‍ച്ചയായും അതിനുണ്ടായിരുന്ന് എന്നത് ഇടതുപക്ഷ നിരീക്ഷകര്‍ക്ക്, ചിന്തകര്‍ക്ക് സോഷ്യലിസ്റ്റ് റാഡിക്കലിസം (?)എന്നൊക്കെയുള്ള സാങ്കേതിക പദങ്ങള്‍ക്കൊണ്ട് ന്യായീകരിക്കാമെങ്കിലും കാലത്തിന്‍റെ എഴുത്തു പുസ്തകത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്‍ നേരെ മുഖം തിരിഞ്ഞ് നിന്നതിനേക്കാള്‍ മോശമായ രീതില്‍ രേഖപ്പെടുത്തും എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.
മായാവതിയുടെ അഭിപ്രായം എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും? എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തമായൊരു അഭിപ്രായമുള്ള ഇടതുപക്ഷത്തിന്‍റെ ഒരു ദേശീയ നേതാവായ പാന്‍ഥേ യുടെ വാക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയതയുടെ നാക്കായാണ്‍ കാണാന്‍ കഴിയുക। സി പി എം എന്ന പാര്‍ട്ടിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ഇരട്ടത്താപ്പ് അവിടെകൊണ്ടും അവസാനിക്കുന്നില്ല, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചയുടനെ ആദ്യമായി അതേക്കുറിച്ച പ്രതികരിച്ച കേരള നേതാവ് മുഖ്യ മന്ത്രി വി എസ് അച്ചുതാനന്ദനാണ്, അദ്ദേഹം പരമാര്‍ശിച്ചത് മറ്റൊന്നുമല്ല ലീഗ് മന്ത്രി ഇ അഹമ്മദ് രാജി വെക്കുന്ന കാര്യവും മുസ്ലീം നിലപാടുമാണ്.
എന്തുകൊണ്ട് ലീഗ്? അവിടെയാണ്‍ ഇടതു പാര്‍ട്ടിയുടെ വര്‍ഗീയ ചിന്തയുടെ ചൂഷണാത്മക നിലപാട് മനസ്സിലാവുക। സദ്ദാമിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലീംകളുടെ വോട്ട് ഇങ്ങ് കേരളത്തില്‍ ചോദിച്ച് വാങ്ങിയവരാണ്‍ ഇടതു പക്ഷക്കാര്‍, എന്നിട്ട് നമ്മള്‍ കണ്ടതാണല്ലോ സദ്ദാമിനു പകരം പിണറായി വിജയന്‍ കൊലക്കയറിലേക്ക് സ്വന്തം കഴുത്ത് നീട്ടി വെച്ച് കൊടുക്കുന്നത്...ആണവക്കരാറിനെതിരേയുള്ള അദ്ദേഹത്തിന്‍റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതായിരുന്നെങ്കില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത് കേരളീയരെന്ന നിലയിലും രാഷ്ട്രീയ മുതലെടുപ്പ് എന്ന നിലയിലും ക്യാബിനറ്റ് പദവിയിലുള്ള രണ്ട് മന്ത്രിമാരായ ആന്‍റണിയുടേയും വയലാര്‍ രവിയുടേയും രാജിയായിരുന്നു. കാരണം, യു പി എ മുന്നണിയില്‍ നിന്ന് വോട്ടുള്ളവരായിരുന്നാലും ഇല്ലാത്തവരായിരുന്നാലും മന്ത്രി ആയിരുന്നാലും മന്ത്രി അല്ലാത്തവരായിരുന്നലും ഒരാള്‍ രാജി വെക്കുകയോ പിന്തുണ പിന്‍ വലിക്കുകയോ ചെയ്താല്‍ അത് ഭരണ മുന്നണിക്ക് ക്ഷീണവും പരാജയവും തന്നെയാണെങ്കിലും അംഗ ബലത്തിന്‍റെയും അധികാര വീക്ഷണത്തിലായാലും ഇ അഹമ്മദ് രാജിവെച്ചാല്‍ കോഴിക്കോട്ടങ്ങാടിയില്‍ ഒരു ഈച്ച പറന്ന പ്രാധാന്യം ഉണ്ടാകും എന്ന് കരുതിന്നില്ല, എന്നാല്‍ ആന്‍റണിയോ രവിയോ രാജി വെച്ചിരുന്നതെങ്കിലോ?
താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കാതെ വയ്യ, ഇന്ത്യന്‍ മുസ്ലീംകളെ രാജ്യ സ്നേഹത്തിന്‍റെ ഒറ്റു കൊടുപ്പുകാരെന്ന നിലയില്‍ ലോക മുസ്ലീംകളാക്കി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നത്നോട്।
ഇന്ഡ്യയുമായി ഐ എ ഇ എ ഉണ്ടാക്കുന്ന കരാറിനെതിരെ പാക്കിസ്ഥന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നതാണ്‍ പുതിയ വാര്‍ത്ത, ഇന്ത്യയിലെ വര്‍ഗ്ഗിയ ചിന്തയുള്ള മതേതരര്‍ എന്ന ലബലുള്ള ആണവക്കരാറിനെ എതിര്‍ക്കുന്ന ഇടതുപക്ഷം പോലെയുള്ളവര്‍ ഒരു പക്ഷെ അതും തെറ്റിദ്ദരിപ്പിച്ച മുസ്ലീംകള്‍ക്ക് ഒതിക്കൊടുക്കുമയിരിക്കും മുസ്ലീം രാജ്യമായ പാക്കിസ്ഥാനും ഇതിനെ എതിര്‍ക്കുന്നു എന്ന്। അതുകൊണ്ട് ആണവക്കരാറിനെ മുസ്ലിംകള്‍ എതിര്‍ക്കണമെന്നും. ഇവിടെ യാഥാര്‍ത്ഥ്യം രാജ്യത്തിന്‍റെ ശത്രുക്കളോടൊപ്പമാണ്‍ രാജ്യത്തിനകത്തെ ഇടതുകള്‍ അടക്കമുള്ള ആണവക്കരാറിനെ എതിര്‍ക്കുന്നവരെന്നതുമാണ്. മറ്റൊന്ന് ലോക സഭയിലെ മുസ്ലീം അംഗങ്ങളില്‍ ഭൂരിപക്ഷവും ഇങ്ങനെയുള്ള ഒരു വര്‍ഗ്ഗിയ ചായ്‌വുണ്ടാക്കുവാന്‍ ഇടതു പക്ഷ പോലുള്ള കക്ഷികള്‍ ശ്രമിച്ചിട്ടും തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോയി എന്നത് വര്‍ഗ്ഗീയ കാളകൂട വിഷം കൊണ്ടു നടക്കുന്നവര്‍ക്കുള്ള പ്രഹരമായി.
ശരീഅത്ത് നിയം ഉള്ള സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കുമ്പോള്‍ മുസ്ലീം എന്ന ഇന്ത്യന്‍ ഇടുങ്ങിയ ചിന്തകൊണ്ടല്ല ആണവക്കരാറിനെ പോലുള്ള ഒരു രാജ്യത്തെ ഓരോ മനുഷ്യനേയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടത്। യു പി എന്നത് ഡല്‍ഹിയുടെ അധികാര മൈഥുനക്കോട്ടാരത്തിലേക്കുള്ള പടിവാതിലാണെന്നറിയാവുന്ന ഇടതുകളുടെ മായവതി ബന്ധനം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എസ് പി യുടെ ആണവക്കരാറിനനുകുലമായുള്ള നിലപാടും ബി എസ് പി യുടെ ആണവക്കരാറിനെതിരേയുള്ള നിലപാടും അധികാരത്തിന്‍റെ, നിലനില്‍പ്പിന്‍റെ ഭൂമികയില്‍ നിന്നുകൊണ്ടുള്ളതാണ്. അത്രക്ക് തരം താഴാമോ പുരോഗമന പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിന്തകരുടെ പാര്‍ട്ടിക്ക്? അവിടേയാണ്‍ അല്‍പമെങ്കിലും ചിന്തിക്കുന്ന ചിലരെങ്കിലും പാര്‍ട്ടിയുടെ ചിന്താ ശൂന്യത കാണുക.
തുടര്‍ന്ന്...അല്‍പ്പം താഴ്ന്ന് ചിന്തിക്കാം,അമേരിക്ക എന്ന രാജ്യം എങ്ങിനെ മുസ്ലീംകളുടെ ശത്രുവാകും? അമേരിക്കന്‍ ജനത ഒരിക്കലും മുസ്ലീംകളുടേയോ ഇന്ത്യയുടേയോ ശത്രുവല്ല, കാരണം അമേരിക്ക ഇറാഖിനെതിരെ യുദ്ധം നടത്തിയപ്പോഴും അഫ്ഗാനിസ്ഥനെതിരെ യുദ്ധം നടത്തിയപ്പോഴും അതിനെതിരെ ലോകത്ത് നടന്ന പ്രതിഷേധ ജാഥകളുടേയും പ്രതികരണങ്ങളുടേയും മുന്‍ നിരയില്‍ അമേരിക്കന്‍ ജനതയായിരുന്നു, അമേരിക്കന്‍ നഗരങ്ങളായിരുന്നു। പാക്കിസ്ഥാനിലെ മുസ്ലീം ജനസംഖ്യയേക്കാള്‍ കൂടുതലാണ്‍ അമേരിക്കയിലെ മുസ്ലീം ജനസംഖ്യ. അമേരിക്കന്‍ ഭരണകൂടത്തോടാണ്‍ എതിര്‍പ്പ്. നാളെ ഒരു ദിവസം അത് മാറി വന്നാലും അതിന്‍റെ നയങ്ങള്‍ എത്രമാത്രം മാറുമെന്ന് വ്യക്തമായ് ദീര്‍ഘവീക്ഷണം ഇന്ത്യന്‍ ജനതക്കും നമ്മള്‍ വേറെയായിക്കാണാന്‍ ആഗ്രഹിക്കുന്ന മുസ്ലീം ജനവിഭാഗത്തിനും ഉണ്ട് എന്ന് കരുതുന്നു.
ഇറാഖിനെ അമേരിക്ക ആക്രമിച്ചത് ഒരു മുസ്ലീം രാഷ്ട്രമായതുകൊണ്ട് മാതമാണെന്ന പൊതു അഭിപ്രായത്തോട് മുഴുവനായും യോജിക്കാനാവുന്നില്ല, അതിനു സാമ്പത്തിക, സാമ്രാജ്യത്ത നയങ്ങളുമായാണ്‍ ബന്ധം। ആ കണക്കിന്‍ യു എസ് എസ് ആര്‍ ന്‍റെയും ഇപ്പോള്‍ റഷ്യയുടേയായാലും ചൈനയുടേതായാലും നിലപാടുകളില്‍ നിന്ന് അമേരിക്കന്‍ നിലപാടുകള്‍ക്കെന്തു വ്യത്യാസമാണുള്ളത്? പക്ഷെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അഫ്ഗാന്‍ അധിനിവേശമായാലും ചെച്ചന്‍ അധിനിവേശമായാലും അരുണാചല്‍ അധിനിവേശമായാലും ജപ്പാന്‍ ദ്വീപ് അധിനിവേശമായാലും നമ്മള്‍ അധിനിവേശമായോ മുസ്ലീംകള്‍ക്കെതിരായായോ കാണാന്‍ ആഗ്രാഹിക്കാത്തതില്‍ വ്യക്തമായ അജണ്ഡയുണ്ട്. അപ്പോള്‍ അമേരിക്കയുമായുള്ള ഒരു കരാറിനെ മാത്രമായെങ്ങിനെ നാം എതിര്‍ക്കും? റഷ്യയുമായുള്ള കരാറുകളേയും ചൈനയുമായുള്ള കരാറുകളേയും നാം എതിര്‍ക്കാന്‍ ബാധ്യസ്താരാവുകയില്ലേ?
ആണവക്കരാറിനെ എതിര്‍ക്കാന്‍ മുസ്ലീം പേരുപയോഗിക്കുന്നത് അതിനെ കാര്യകാരണ സഹിതം എതിര്‍ക്കാന്‍ വഴിയില്ലാത്തതുകൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതു പക്ഷത്തു നിന്ന് തന്നെ ശ്രമമുണ്ടോ? അതോ എതിര്‍ത്ത് പറയുന്ന കാരണങ്ങള്‍ എതിര്‍ക്കാന്‍ മാത്രമായി പറയുന്ന കാര്യങ്ങള്‍ മാത്രമോ? ഏതായാലും ഓരോ കരാറുകളും ഓരോ നയതന്ത്ര ബന്ധങ്ങളും രാജ്യതാത്പര്യത്തിന്‍ ഉപകാരമോ അല്ലയോ എന്ന് ഒരൊറ്റ പോയിന്‍റില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്നത് ഈയൊരു സംഭവത്തില്‍ നിന്ന് പൊതു രാഷ്ട്രീയം പാഠം പഠിച്ചു എന്ന് വേണം കരുതാന്‍. അങ്ങനെയായാല്‍ ഇന്ത്യന്‍ ജനത അതിന്‍റെ ഗുണം അനുഭവിക്കും(മുസ്ലീംകള്‍ മാത്രമല്ല). മറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും മുസ്ലീംകളെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള കുത്‌സിത ശ്രമങ്ങളാണ്. അതിന്‍റെ വിളവ് കൊയ്യുക താല്‍ക്കാലികമായി ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇടതുപാര്‍ട്ടികളാണെങ്കിലും അത്യന്തികമായി വര്‍ഗ്ഗിയ പാര്‍ട്ടികള്‍ തന്നെയായിരിക്കും
7/26/08
വിളവ് തിന്നുന്ന വേലികള്‍
Posted by കടത്തുകാരന്‍/kadathukaaran at 12:08 PM
Subscribe to:
Post Comments (Atom)
1 Comment:
മറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും മുസ്ലീംകളെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള കുത്‌സിത ശ്രമങ്ങളാണ്. അതിന്‍റെ വിളവ് കൊയ്യുക താല്‍ക്കാലികമായി ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇടതുപാര്‍ട്ടികളാണെങ്കിലും അത്യന്തികമായി വര്‍ഗ്ഗിയ പാര്‍ട്ടികള്‍ തന്നെയായിരിക്കും
Post a Comment