3/24/09

ഇടതിന്‍റെ വലതുപക്ഷ വിചാരങ്ങള്‍..

മതേതരത്തം എന്ന വാക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങളിലും അനവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളത് ഇടതുപാര്‍ട്ടികളാണെന്നിരിക്കെ, അതു പ്രാവര്‍ത്തികമാക്കാന്‍ ഇടതുകളേക്കാള്‍ യോഗ്യരായവര്‍ വേറെ ഇല്ലാതിരുന്നതു കൊണ്ടാകാം, മുമ്പ് രഹസ്യമായി ചെയ്തു പോന്നിരുന്ന കാര്യം അവര്‍ ഈ തിരഞ്ഞെടുപ്പില്‍ വളരെ പരസ്യമായി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്।

ഇടതുകള്‍ എന്ന് പറയുമ്പോള്‍ സി പി എം തന്നെയാണ്‍ ഇക്കാര്യത്തിലും പുരോഗമനവാദി। മറ്റുള്ള ഇടതുകളായ സി പി ഐക്കും ആര്‍ എസ് പി മുതലായവക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ക്കുന്നത്, തങ്ങളുടെ സ്ഥാനമാനങ്ങളും പ്രമാണിത്തവും തകരാനിടവരുന്ന സാഹചര്യത്തെയാണവര്‍ ഭയപ്പെടുന്നത്. പി ഡി പി വര്‍ഗ്ഗീയ വാദിയോ അല്ലയോ എന്നതും ജനപക്ഷം വര്‍ഗ്ഗീയ പാര്‍ട്ടിയോ അല്ലെന്നുള്ളതും എ പി ഐ എന്‍ എല്‍ എന്നീ വിഭാഗങ്ങളോടുള്ള സമീപനവും ചര്‍ച്ചക്ക് വെക്കുന്നതും യു ഡി എഫിനേക്കാള്‍ ഇടതുകളിലെ ദേശീയ നേതാക്കളാണ്.

തരാതരം നോക്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുവാനുള്ള അടവു നയങ്ങള്‍ അതാതു സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് നയപഖ്യാപനം നടത്തിയത് പാര്‍ട്ടി കോണ്‍ഗ്രസ്സു തന്നെയാണ്, അതിനാണ്‍ ഒറീസ്സയിലെ കൃസ്ത്യന്‍ വിഭാഗം എന്ന് പറയപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൌകര്യമൊരുക്കി കൊടുത്തതും, ഇനി കുറച്ചു നാള്‍കഴിഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലീം വിഭാഗത്തെ ഉദ്ധരിക്കാന്‍ ഒസ്സാന്‍ കത്തിയുമായി മുസ്ലിംകളുടെ ചേലാകര്‍മ്മം നടത്താനും സഖാവ് പ്രകാശ് കാരാറ്റ് ഇറങ്ങും। അങ്ങനെ അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും കുറഞ്ഞത് അവര്‍ക്ക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുള്ള അറപ്പ് മാറികിട്ടും। ഈ വിധത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവിടെ ന്യൂനപക്ഷങ്ങളെ അധികാരത്തില്‍ നിന്നകറ്റി അവരെ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് മാറ്റി നിര്‍ത്താനുള്ള പാര്‍ട്ടിയുടെ കഴിവ് കേരളത്തിലും ബംഗാളിലും പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും ഈ കൈക്രിയക്ക് പാര്‍ട്ടിക്ക് ധൈര്യം നല്‍കും.

മുസ്ലീം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടിടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്തം ബ്രിട്ടീഷ് ഫാസിസ്റ്റ് സിദ്ധന്തം നടപ്പിലാക്കുവാനുള്ള തീരുമാനമെടുക്കുന്നത്। 'ഭിന്നിപ്പിച്ചു ഭരിക്കുക', മുസ്ല്ലിംകളിലെ ഒരു വിഭാഗത്തെയും കൃസ്ത്യാനികളിലെ ഒരു വിഭാഗത്തേയും അടര്‍ത്തിയെടുക്കുകയല്ലാതെ പാര്‍ട്ടിക്ക് നേരായ മാര്‍ഗ്ഗത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് അറിവിലാണ്‍ മാഅ്‌ദനിയും ജലീലും റഹീമും രണ്ടത്താനിയുമൊക്കെ ജന്മമെടുക്കുന്നത്.

മാറ്റം ഇല്ലാതെ എന്ത് ജീവിതം? മാറ്റം വേണം। മാഅദനി മൂത്രം ഒഴിച്ചെന്നുപറഞ്ഞ അന്ന് ഇടതിനെതിരായിരുന്നയാളെപിടിച്ച് തമിഴ്നാട് ഗവണ്മെന്‍രിന്‍ കൊടുത്ത് പത്ത് വര്‍ഷത്തോളം ജയിലിലടച്ചതിനു ശേഷമാണ്‍ പാര്‍ട്ടിക്ക് പുതിയ ബോദോദയം ഉണ്ടായത് എന്ന കാരണത്താല്‍ അദ്ധേഹം ജയിലില്‍ നിന്നിറങ്ങിയ നാളു മുതല്‍ താങ്ങും തണലുമായി നിന്നതും മറ്റു വര്‍ഗ്ഗീയ ഭീകര കുറ്റങ്ങളിലെ അന്വേഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി സംരക്ഷിച്ചതും ഇപ്പോഴാണ്‍ മലോകര്‍ക്ക് പിടി കിട്ടിയത്. അതിന്‍ പി ഡി പിയാല്‍ രക്ത്സാക്ഷിത്തം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകന്‍ സക്കീറിന്‍റെ രക്തം പാര്‍ട്ടിക്ക് ഉത്തേജനം നല്‍കി എന്നു വേണം കരുതാന്‍.

ന്യൂനപക്ഷത്തെ എതിര്‍ക്കുന്നതില്‍, അവരെ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാന്‍ നേതൃത്തം നല്‍കുന്നതില്‍ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ നിയോഗിച്ചില്ല എന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടുപോയ രാമന്‍ പിള്ളയെ കൂട്ടുപിടിച്ചതിനും, മാറാട് കൂട്ടക്കൊലക്കു ശേഷം ഓടിപ്പോയ കുടുംബങ്ങളെ ഗവണ്മെന്‍റെ തിരിച്ചുകൊണ്ടു വന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി കാളീ നൃത്തമാടിയ ഉമാ ഉണ്ണിയെ പോലുള്ളവരെ വേദിയിലിരുത്തി അവരെകൊണ്ട് വോട്ട് ചിദിപ്പിച്ച് വോട്ട് നേടാനും പാര്‍ട്ടി ഇറങ്ങിയതിനും പാര്‍ട്ടിക്ക് വിശദീകരണമുണ്ടാകാം, ഇത്തരം വിശദീകരണങ്ങളും മുസ്ലീം വിഭാഗത്തിന്‍റെ മൊത്തക്കച്ചവടക്കാരായ എ പി മുസ്ല്യാരെയും ധരിപ്പിച്ചിരിക്കണം।

ഇങ്ങനെ സകലമാന വര്‍ഗ്ഗീയ മത സംഘടനകളെ ഒരുമിപ്പിക്കുന്നതില്‍ പാര്‍ട്ടി അനുകരണീയമായ പ്രവര്‍ത്തനമാണ്‍ കാഴ്ച്ചവെച്ചത്, അതെ കാക്കക്ക് വയറും നിറയും പോത്തിന്‍ കടിയും മാറും.

7 Comments:

Anonymous said...

കടത്തുകാരന്‌ വളരെയേറെ വേവലാധി കയറിയിട്ടുണ്ടല്ലൊ? ൨൦ സീറ്റിലും പൊട്ടിപാളീസകുമെന്ന ഭയത്താല്‍ ഉമ്മഞ്ചാണ്ടിയും,ചെന്നിത്തലയും,രവിയും,കുഞ്ഞാലിക്കുട്ടിയും വാലിട്ടടിക്കുന്നത്‌ മനസ്സിലാക്കാം. എവിടെയെങ്കിലും ജയിച്ചില്ലെങ്കില്‍ കട്ട്‌ ജീവിക്കുക എന്ന പരിപാട്യേ പൊളിയും. കടത്തുകാരണ്റ്റെ ചിന്ത ആരെങ്കിലും എപ്പോഴെങ്കിലും ഒരു തെറ്റു ചെയ്തുപോയി എന്നതുകൊണ്ട്‌ ജീവിതകാലം മുഴുവനും അയാള്‍ അങ്ങനെതന്നെ കഴിയണമെന്നാണോ? തെറ്റു തിരുത്തി തിരിച്ചു വരുന്നവനോട്‌ "നീ കള്ളനായിരുന്നു. ഇനിയും കള്ളനായി തന്നെ ജീവിച്ചാല്‍ മതി" എന്നാണൊ കടത്തുകാരണ്റ്റെ ഭാഷ്യം.... ?

-: നീരാളി :- said...

അനോണിക്ക്‌,
മാര്‍ക്‌സിസം മൂത്താലും മുരടിച്ചാലും മതമായി മാറുമെന്ന്‌ കാലം ഇങ്ങിനെ തെളിയിക്കുന്നു. പൊന്നാനിയില്‍ തൊപ്പിയിട്ട സി.പി.എം. എറണാകുളത്ത്‌ പള്ളിപ്പാട്ടും പാടി പരിഹാസ്യരാവുന്നു. തിരുവതാംകൂര്‍ ഭാഗത്ത്‌ രഹസ്യമായി നായര്‍ മാടമ്പിമാരുടെ മടയില്‍ ചെന്ന്‌ മണ്ട കുനിക്കുന്നു. കള്ളു കച്ചവടക്കാരനായ ഈഴവന്‌ സ്‌പിരിറ്റ്‌ വാരിക്കോരിയൊഴിച്ചു കൊടുക്കുന്നു. എന്നിട്ടും ലജ്ജയില്ലാതെ ഇതൊക്കെ പുരോഗമനമെന്നും പുണ്യവാളിത്തമെന്നും വീമ്പടിക്കുന്നു. മലയാളി അത്രക്കങ്ങ്‌ അന്ധരാവാന്‍ തുടങ്ങിയിട്ടില്ല. ന്യായീകരണങ്ങളുടെ താല്‍പര്യത്തെ കുറിച്ച്‌ പോസ്‌റ്റിട്ടവന്റെ സൂചനയെ അംഗീകരിക്കുന്നു.

ഒരു കോണ്‍ഗ്രസ്സാവാന്‍ കമ്മ്യൂണിസ്‌റ്റുകള്‍ പെടാപാട്‌ പെടുന്നത്‌ കാണുമ്പോള്‍ അറപ്പാണുണ്ടാക്കുന്നത്‌.

മദനി മനം മാറിയോ മാര്‍ക്‌സിസ്‌റ്റുകള്‍ മതം മാറിയോ എന്നതല്ല ഇവിടെ വിഷയം അധികാരം ലക്ഷ്യമിട്ട്‌ ചെയ്യുന്ന ലജ്ജയില്ലാത്ത പ്രവര്‍ത്തികള്‍ എന്തിന്‌ ?

കുടൂതല്‍ പറയാനുണ്ട്‌ വിശദമായി പിന്നീട്‌..
(ഒരിക്കലിങ്ങിനെ വോട്ടു തെണ്ടിയതിന്റെ ലജ്ജിപ്പിക്കുന്ന കഥകള്‍ പറയാം)

Anonymous said...

Anantnag to be renamed as Islamabad - What our Media failed to Highlight
Muslims in Kashmir are trying to remove all Hindu religious symbols and rename ancient places. Also hundreds of temples have been either encroached or destroyed.
We are deeply anguished to learn that a bill has been introduced in the J&K assembly by the PDP, MLA Peerzada Manzoor Hussain proposing to change the name of historic Anantnag town to Islamabad.
The mentality and intent behind the introduction of this bill is clearly to Islamize the entire nomenclature of the valley which has been a cradle of Hindu civilization for the last 5000 years.
This is part of the same process by which the names of 700 villages in the valley have been changed. Even the names of the landmarks like the Shankaracharya Hill has been changed to Takht-i-Sulaiman and the name of historic Hari Parbat has been changed to Koh-i-Maran.
The officialdom seems to be colluding with these forces as we see the same in the proposed name of the Srinagar airport as Shaikh-ul-Alam airport. In the country we see a process of going back to the original and historical names but here we see a process of destroying history and historical names. Given a choice these forces would change the names of their ancestors even.
PDP has all along followed an agenda of Islamic imperialism. It may be recalled that it was the same party whose patron was responsible for engineering the Anantnag riots against Kashmiri Pandits in 1986.
Even the late Chief Minister G.M.Shah in an interview had indicted Mufti Sayed for fermenting Anantnag riots against Kashmiri Pandits to destabilize his government than.
The process of genocide and exodus started with the Anantnag riots of 1986 and culminated in the complete exodus of Kashmiri Hindus in 1990.
This mindset is visible in the statement of Mehbooba Mufti who recently said that the land from Panchtarni to amaranth belongs to Maliks, as if Amarnath was their personal fiefdom.

K.P.Sukumaran said...

അതെ കാക്കക്ക് വയറും നിറയും പോത്തിന്‍ കടിയും മാറും.

കടത്തുകാരന്‍/kadathukaaran said...

അനോണികള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹമില്ലെങ്കിലും അനോണിയെന്ന പേരിനു പിന്നിലെ ഭീരുവിനെ ഒരു പ്രതീകമായി തന്നെ കണ്ടുകൊണ്ട്....
പി. ഡി പി ഒരു വര്‍ഗ്ഗീയ കക്ഷിയാണോ അല്ലയോ എന്നതിനപ്പുറം, പി ഡി പി ഐക്യമുന്നണിയോട് കൂടുമ്പോള്‍ വര്‍ഗ്ഗീയമാകുന്നതും ഇടതിനോട് കൂടുമ്പോള്‍ മതേതരമാകുന്നതിന്‍റെ മായജാലമാണ്‍ ചോദ്യം ചെയ്യപ്പെടുന്നത്, കൂടെ അദ്ധേഹത്തെ ഭീകരവാദിയും വര്‍ഗ്ഗീയ വാദിയുമാക്കുന്നത് ഇടതു നേതാക്കള്‍ തന്നെയാണ്, താങ്കള്‍ക്കറിയില്ലെങ്കില്‍ ബര്‍ദ്ദാന്‍റെ ആവര്‍ത്തിച്ചവര്‍ത്തിചുള്ള പ്രസ്താവനകള്‍ ശ്രദ്ധിക്കുക,, ചന്ദ്രചൂഡന്‍റെ പ്രസ്താവന ശ്രദ്ധിക്കുക വെളിയം പിഡിപി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല എന്ന വാദത്തിനു വേണ്ടി അടിസ്ഥാനമാക്കിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക... ഇങ്ങനെയുള്ളതാണ്‍ വസ്തുത എന്നാണെങ്കില്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആരാണ്‍ ഭയപ്പെടുന്നതെന്ന് താങ്കള്‍ തന്നെ മനസ്സിലാക്കുക. തോല്‍വിയുടെ കാര്യം ഒന്നുകൂടി ഇരുപത് സ്ഥാനാര്‍ത്തികളും യുഡിഎഫിന്‍റെ പരാജയപ്പെടും എന്ന് താങ്കള്‍ പറയപ്പെടുമ്പോള്‍ സി പി എം തന്നെ യുഡിഎഫിന്‍ ആര്‍ സീറ്റ് വിജയസാധ്യത കല്‍പിക്കുന്നു, മറ്റൊന്ന് ഇടതിന്‍ കേരളമുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലുമായി സീറ്റുകളുടെ കാര്യത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന് കാര്യകാരണസഹിതം നിരീക്ഷിക്കുന്നു, അപ്പോള്‍ താങ്കള്‍ പറഞ്ഞ വിഹ്വലത ആര്‍ക്കാണ്? സംശയമില്ല സുഹൃത്തേ ആല്‍ മുളച്ചിരിക്കുന്നത് താങ്കളുടെ ആസനത്തില്‍ തന്നെ തണലത്തിരുന്നോളൂ, ദിവാസ്വപ്നം കണ്ടോളൂ...

പിന്നെ കളവിന്‍റെ കാര്യം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പറയുന്നില്ല എന്നതിനു കാരണം ലാവ്‌ലിനും മൂന്നാറും ടോട്ടല്‍ഫോര്‍യുവും വിഴുങ്ങാന്‍ നില്‍ക്കുമ്ബോഴാണോ വേശ്യയുടെ ചാരിത്ര പ്രസംഗം കേള്‍ക്കാന്‍ ആളെ കിട്ടുക.....?
ബാക്കി പിന്നീട്.

സായന്തനം said...

സ്വയം പ്രസക്തി നഷ്ടപ്പെടുത്തിയ ഇടതുപക്ഷത്തെക്കുറിച്ച്‌ എഴുതി വെറുതെ സമയം കളയുന്നതെന്തിനു!
നിർണായക പിൻ തുണ യു.പി.ഏ ക്കു നൽകിയപ്പോൾ ഭരണത്തിൽ പങ്കു ചേർന്ന് ജനങ്ങൾ നൽകിയ മാൻഡേറ്റ്‌ പാലിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!
പുറത്തു മാറി നിന്നിട്ട്‌ പ്രവർത്തിക്കുന്നവരെ കുറ്റപ്പെടുത്താൻ എന്തെളുപ്പം!

എല്ലാ മനോഹരമായ ആശയങ്ങളും
സംഘടനാപരമായ മൂർത്തരൂപം പ്രാപിക്കുമ്പോൾ അതിന്റെ മൂല്യം ചോർന്നു പോകുന്നതല്ലാതെ ഒരു ഗുണവുമില്ല..

എന്തായാലും ഈ നൂറ്റാണ്ട്‌ കണ്ട ഏറ്റവും വലിയ ഹിപ്പോക്രാറ്റുകളുടെ കൂട്ടമാണു സി.പി.എം എന്ന ഇന്റർ നാഷണൽ വേസ്റ്റ്‌ ബോക്സ്‌!

Anonymous said...

[url=http://www.freewebs.com/paxilonline]paroxetine xtc
[/url]paxil 20 mg tablets
paxil mg
order paxil online canada
paroxetine gsk
buy liquid paxil