ഏതൊരു യുവതിയേയും പോലെ നിങ്ങളും പ്രണയിക്കാന്‍ തുടങ്ങിയത്....'നിങ്ങളൊരു അമ്മയാകാന്‍ പോകുന്നു' എന്ന് ഒരു ചെറു പുഞ്ചിരിയോടെ ഹൃദയത്തോട് കാതുകള്‍ ചേര്‍ത്തുവെച്ച് ഓരോ ഭര്‍തൃമതികളോടും ആദ്യാനുഭവം പോലെ പറയാനായിരുന്നതില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളിലെ സ്ത്രീത്വത്തെ ഒരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി ബഹുമാനിക്കുന്നു।
ഒരു ഗൈനക്കോളജിസ്റ്റിന്‍ തന്‍റെയടുത്ത് വരുന്ന ഓരോ ഗര്‍ഭിണിയും തന്‍റെ തന്നെ മകളാണെന്ന് എവിടെയോ വായിച്ച് മറന്നത് സാന്ദര്‍ഭികമായി ഓര്‍മ്മ വരുന്നു। കുഞ്ഞിമോണാ മുഴുക്കെ കാട്ടിയുള്ള കരച്ചിലും ചെറുകയ്യും കാലും ഇളക്കിയുള്ള ആദ്യാനുഭവവും കുഞ്ഞിന്‍റെ അമ്മയുടെ അതേ മാനസ്സികാവസ്ഥയോടെ ഏറ്റുവാങ്ങാന്‍ പ്രാപ്തിയും ഭാഗ്യവും ഉള്ളവരാണ്‍ ഗൈനക്കോളജിസ്റ്റായിട്ടുള്ള ഒരു ലേഡീ ഡോക്ടര്‍....
എന്നിട്ടും എവിടേയാണ്‍ മായബെന്‍ താങ്കള്‍ക്ക് പിഴച്ചത്? ഏതു വിഷമാണ്‍ താങ്കളറിയാതെ ഒരു ഡിസ്പോസിബിള്‍ സിറിഞ്ചിലൂടെ നിങ്ങളിലെ സ്ത്രീത്വത്തെ മരവിപ്പിച്ച് കളഞ്ഞതും നിങ്ങളിലെ മൃഗീയതയെ തട്ടിയുണര്‍ത്തിയതും? പിന്നെയും എത്ര നാളുകളിലാണ്, ഏതു ആലയിലാണ്‍ നിങ്ങളുടെ കോമ്പല്ലുകള്‍ ഏതു കുഞ്ഞിലും ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ പാകപ്പെട്ടുവന്നത്....?
സംഘര്‍ഷ്മഞ്ച് നിങ്ങള്‍ക്കെതിരെ നാനാവതി കമ്മിഷനും മറ്റും നിരത്തിയ അതേ തെളിവുകള്‍ തന്നെയായിരുന്നു എസ് ഐ ടിക്കു മുമ്പിലും സമര്‍പ്പിച്ചിരുന്നത്, എന്നിട്ടും നാനാവതിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എസ് ഐ ടി ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ഇടങ്ങള്‍ ബാക്കിയുണ്ടെന്ന അറിവ് തെല്ലൊന്ന് ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്।
ഗര്‍ഭിണിയായ സ്ത്രീകളുടെ വയറു കീറി ചോരയിറ്റുന്ന കുഞ്ഞു പൈതങ്ങളെ ത്രിശൂലം കുത്തിയുയര്‍ത്ത് അട്ടഹസിക്കുന്ന നിങ്ങളെ ഒരു സ്ത്രീയായി എങ്ങിനെ കാണാന്‍ കഴിയും? എങ്കിലും ഒന്നു ചോദിച്ചോട്ടെ... 'എനിക്കെന്‍റെ അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനമൊന്ന് പിടഞ്ഞു പോകാറുണ്ട്, നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഓര്‍ക്കാറില്ലെ?'
4/1/09
മായാബെന്‍.....
Posted by കടത്തുകാരന്/kadathukaaran at 2:06 AM
Subscribe to:
Post Comments (Atom)
2 Comments:
പ്രിയ കടത്തുകാരാ.. താങ്കള്‍ എന്റെ ബ്ലോഗില്‍,ഇട്ട ഒരു കമന്റ് വായിച്ചു. അതിന് ഒരു പ്രതികരണം അവിടെ ഞാന്‍ ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ.. അവിടെ വന്നതിനും, അഭിപ്രായമറിയിചതിനും നന്ദി.
കോണ്‍ഗ്രസിനും ലീഗിനും ഇത്തവണ പൂജ്യം. പിണറായി [Photo]
കണ്ണൂര്‍: കോണ്‍ഗ്രസിനും മുസ്ളിംലീഗിനും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് കോഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. അതില്‍ മാറ്റമുണ്ടാകില്ല. അതോടൊപ്പം ലീഗിനും സീറ്റ് നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ളബ്ബിന്റെ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു പിണറായി. ജനകീയ പ്രശ്നങ്ങളൊന്നും ഉയര്‍ത്താനില്ലാതെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍,അതൊന്നും ഏശിയില്ല. സാമാന്യമര്യാദയ്ക്ക് നിരക്കാത്ത പ്രചാരണമാണ് അവര്‍ നടത്തിയത്. എറണാകുളത്ത് മകളുടെ പ്രായമുള്ള വനിതാ സ്ഥാനാര്‍ഥിയെക്കുറിച്ച് എന്തൊക്കെ അസംബന്ധങ്ങളാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഒരു പെകുട്ടിയോട് ഇങ്ങനെയൊക്കെ ആകാമോയെന്ന് യുഡിഎഫിലുള്ളവര്‍തന്നെ ചോദിക്കുന്ന നിലയുണ്ടായി. ഈ പ്രചാരണങ്ങള്‍ യുഡിഎഫിനെ ജനങ്ങളില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. പണക്കൊഴുപ്പില്‍ മത്സരപ്രതീതി ഉണ്ടാക്കാനാകുമോയെന്നാണ് നോക്കിയത്. യുഡിഎഫിനോട് പഴയ സമീപനം തന്നെയാണ് ജനങ്ങള്‍ക്ക്. എല്‍ഡിഎഫിന് അനുകൂല വികാരമാണ് പൊതുവില്‍. യുഡിഎഫ് തീര്‍ത്തും ഒറ്റപ്പെട്ട ഘട്ടത്തിലാണ് എന്‍ഡിഎഫ് പിന്തുണ തേടിയത്. കഴിഞ്ഞ തവണയും ഇവരുടെ പിന്തുണ യുഡിഎഫിനായിരുന്നു. ഇപ്പോള്‍ പരസ്യമായെന്നു മാത്രം. എല്‍ഡിഎഫിന് അതുകൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. എന്നാല്‍, എന്‍ഡിഎഫ് പിന്തുണ തേടിയത് ശരിയല്ലെന്ന് യുഡിഎഫിലുള്ളവര്‍തന്നെ പറയുന്നു. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഊന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് ഊന്നല്‍. അമേരിക്കന്‍ താല്‍പ്പര്യത്തിനനുസരിച്ച് സാമ്രാജ്യത്വത്തിനു കീഴടങ്ങിയ യുപിഎ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. രാജ്യത്തിന് ദോഷമായ ആണവകരാര്‍, അമേരിക്കയ്ക്കു വേണ്ടി ഇസ്രയേലുമായി ഉണ്ടാക്കിയ സൈനിക കരാര്‍, ഇസ്രയേല്‍ ആയുധ ഇടപാടിലെ അഴിമതി ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ജനക്ഷേമ നടപടികളും ജനങ്ങളെ എല്‍ഡിഎഫിനൊപ്പം അണിനിരക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 250 രൂപയാക്കിയത് പാവങ്ങള്‍ക്ക് വലിയ സഹായമായി. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍. രാജ്യത്തെ 70 ശതമാനം വരുന്ന പാവപ്പെട്ടവരെ അവഗണിച്ച ഭരണമായിരുന്നു യുപിഎയുടേത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായി ജനക്ഷേമ പദ്ധതികളുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്- പിണറായി പറഞ്ഞു.
Post a Comment