3/3/10

സീത മോചിതയായി..., ഹുസൈനും...?

സീത മോചിതയായി..., ഹുസൈനും...? സീത മോചിതയായി എന്ന ഹുസൈന്‍റെ പ്രശസ്തമായ ചിത്രം ഇന്ത്യയിലെ വര്‍ഗീയ'വാതി'കളെ ഉദ്ധരിപ്പിച്ചെഴുന്നേല്‍പ്പിച്ചതു മുതല്‍ ദുബൈയിലും ലണ്ടനിലുമായി പ്രവാസിയായി കഴിഞ്ഞ 12 വര്‍ഷമായി കഴിയുകയായിരുന്ന മക്ബൂല്‍ ഫിദ ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുകയാണ്‍ ഒരു കുതിരയുടെ പശ്ചാത്തല ചിത്രത്തിന്‍റെ കുതിപ്പില്‍। അതെ ഇത് നാണക്കേടാണ്‍ ( നാണമുള്ളവര്‍ക്കു മാത്രം), ഇന്ത്യന്‍ പിക്കാസോ നാട്‌വിടുന്നത് സാംസ്ക്കാരികമായ അരക്ഷിതാവാസ്ഥ കൊണ്ടുമാത്രമല്ല ഭരണകൂടങ്ങളുടേയും ജുഡീഷറിയുടേയും ഓളിഞ്ഞോ തെളിഞ്ഞോ ഉള്ള സാംസ്ക്കാരികതയുടെ വസ്ത്രാക്ഷേപം കൊണ്ടു കൂടിയാണ്। വര്‍ഗീയ വദികള്‍ എത്ര കണ്ട് അദ്ധേഹത്തെ ഉപരോധിച്ചോ അതിലേറെ അദ്ധേഹത്തിന്‍ ഉപരോധം ഏല്‍കേണ്ടി വന്നിട്ടുണ്ടാവുക ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും നിയമ വ്യ്വസ്ഥിതിയില്‍ നിന്നും മതേതരത്വമനസ്സുകളില്‍ നിന്നും തന്നെയാണ്।

ആയിരത്തിനടുത്ത കേസുകള്‍ അദ്ധേഹത്തിനെതിരേയുണ്ടെന്നാണറിവ്, സ്വികാര്യമായതോ അല്ലാത്തതോ ആവട്ടെ അദ്ധേഹത്തിന്‍റെ കലാസൃഷ്ടി ക്യാന്‍വാസില്‍ പകര്‍ത്തിയതിന്, എന്നാല്‍ അദ്ധേഹത്തിന്‍റെ കോടികണക്കിന്‍ രൂപ വില വരുന്ന ചിത്രങ്ങള്‍ നശിപ്പിച്ചതിനോ ഒരു കലാ രൂപത്തിനു മുകളില്‍ അക്രമവും സാംസ്കാരിക അധിനിവേശത്തിന്‍ കളമൊരുക്കിയവര്‍കുമെതിരെ ഇന്ന് ഇന്ത്യയിലെവിടേയും ഒരു കേസുമില്ലന്നതും മൌലികാവകാശങ്ങളുടെ ഗതിയും വിഗതിയും ചൂണ്ടിക്കാണിക്കുന്നതില്‍ ഷണ്ഡത്വം കാട്ടുകയാണ്।

നഗ്നമാണ്‍ നമ്മുടെ വിശ്വാസങ്ങള്‍, നമ്മുടെ ആരാധനാ മൂര്‍ത്തികളും, അവരെ തുണിയെടുപ്പിച്ചത് രവിവര്‍മ്മയെ പോലുള്ള ചിത്രകാരന്മാരാണ്। അത് ആ കലാകാരന്‍റെ സ്വാതന്ത്ര്യവും ഭാവനയുമകുമ്പോള്‍ മറിച്ചൊരു ചിന്തക് നമുക്ക് പ്രേരണയാകാത്തത് നമുക്ക് മുമ്പില്‍ നഗ്നമായ നമ്മുടെ ദേവീ വിഗ്രഹങ്ങള്‍ പട്ടുകൊണ്ട് മൂടപ്പെട്ടതുകൊണ്ടല്ല, നമ്മുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതുകൊണ്ട് മാത്രമാണ്।

നഗ്ന രൂപങ്ങളെ നമുക്കാരാധിക്കമെങ്കില്‍ ലിംഗാരാധനയും ലിംഗചേദങ്ങലും ആരാധനയുടെ ഭാഗമായി നമുക് നടത്താമെങ്കില്‍ ആധുനിക കലാരൂപങ്ങളില്‍ ലിംഗത്തിന്‍ പതിനായിരക്കണക്കിനു വാക്കുകള്‍കൊണ്ടാവാത്ത കവിതാ ബിംബങ്ങളെ സന്നിവേശിപ്പികപ്പെടുമ്പോള്‍ ഒരു കലാകാരന്‍ തന്‍റെ ചിത്രങ്ങള്‍ കാരണം പ്രവാസിയാകേണ്ടി വരിക, അവസാനം പൌരത്വം വരെ ഉപേക്ഷികേണ്ടി വരിക, പിന്നെ മറ്റൊരു രാജ്യത്തിന്‍റെ പൌരത്വം സ്വീകരികേണ്ടി വരിക.. ഇത് നാണക്കേടല്ല, മറ്റു വാകുകള്‍ കണ്ടെത്തേണ്ടിയിരികുന്നു, പ്രകടിപ്പിക്കപ്പെടാന്‍...

പേരുകൊണ്ടൊരാള്‍ മുസ്ലീം അവുന്നില്ല, ഹിന്ദുവും... ഹുസൈന്‍ എന്നയാള്‍ ആരു എന്നന്വാഷിക്കല്‍ അദ്ധേഹത്തിന്‍റെ കലരുപങ്ങളെ തകര്‍ത്തതിനേക്കാള്‍ മ്ലേച്ഛമണെന്നിരിക്കേ... സല്‍മാന്‍ റുഷ്ദിയും തസ്ലീമയും ഭാഗ്യവാന്‍മാര്‍. ശക്തരില്‍ ശക്തരായ രാഷ്ട്രങ്ങളാല്‍ സംരക്ഷികപ്പെട്ടവര്‍.ഗള്‍ഫ് രാഷ്ട്രങ്ങള്‍ കലാകരന്മാരല്‍ സമ്പന്നരൊന്നുമല്ല, എന്നാലവര്‍ കലാ സാംസ്കാരിക പ്രവര്‍ത്ഥകരെ അദരികുന്നതുകൊണ്ടു തന്നെ ആദരികപ്പെടുന്നവരാണ്, സമ്പന്നമാണ്‍ നമ്മുടെ സാംസ്കാരിക പാരമ്പര്യമെന്നവകാശപ്പെട്ട് തരംകിട്ടുമ്പോള്‍ കത്തിക്കിരയാക്കാന്‍ കാത്തിരികുമ്പോള്‍..

'കണ്ണു തുറക്കാത്ത ദൈവങ്ങളെ.. കരായാനറിയാത്ത, ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളേ...' കാലങ്ങല്‍ക്കു മുമ്പേ വന്നതു കൊണ്ട് വെളിച്ചം കാണാന്‍ കഴിഞ്ഞൂ ഈ വരികള്‍ക്ക്, ഈ കാലഘട്ടത്തിലായിരുന്നെങ്കിലോ? ഒരു കലാകാരന്‍ അതും ലോക പ്രശസ്തനായ കലകാരന്‍ അയള്‍ ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ എന്ന് നോക്കിയല്ല അദ്ദേഹത്തിന്‍റെ കലാരൂപങ്ങളെ നമ്മള്‍ വീക്ഷിക്കേണ്ടത്, അയാള്‍ ഒരു ഇന്ത്യകാരനാണെങ്കില്‍ അദ്ധേഹത്തിന്‍റെ ചുറ്റുപാടുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളായിരികും അയാലുടെ ചിത്രങ്ങളില്‍ പ്രതിഫലികുക എന്നറിയുവാനുള്ള അടിസ്ഥാനപരമായ അറിവില്ലായ്മ നമ്മേ അഗാധതയില്‍ നിന്ന് അതിലേറെ താഴ്ച്ചയിലേക്കായിരികും കൊണ്ടെത്തിക്കുക.

post scrap cancel

4 Comments:

റോഷ്|RosH said...

തീര്‍ച്ചയായും, ഹുസൈന്‍ ഇന്ത്യ വിട്ടു പോയത്, നമ്മുടെ ജനാധിപത്യത്തിനും, സംസ്കാരത്തിനും മേല്‍ വീണ കറ തന്നെയാണ്. പക്ഷെ ഒരു ചോദ്യം ചോദിക്കാതെ വയ്യ, ഖത്തറില്‍ വച്ച്, നബിയുടെ ഒരു ചിത്രം വരയ്ക്കുവാന്‍ അദ്ദേഹം തയാറാകുമോ?
ജനാധിപത്യത്തില്‍, ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികള്‍ ഉണ്ടെന്നു ആര്‍ എസ് എസ് തലവന്‍.

Anonymous said...

Good that he left India. If a person cannot respect the feelings of crores of people how can he say that he is a artist. Looking at his pictures does not seems to have any artistic value. Freedom of hussain is a dream, he had lot of freedom in india which he misused. He need to understand one thing that his freedom stops the tip of others nose. He went to country , that a common man will not agree where he can not even have personel freedom

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല വീക്ഷണം.
ചിത്രകാരന്റെ പോസ്റ്റും വായിക്കാം:
നാം ഹുസൈനെ നാടുകടത്തിയവര്‍ !

..............
ഹുസൈനെക്കൊണ്ട് നബിയുടെ ചിത്രം വരപ്പിക്കാന്‍ എന്താണുത്സാഹം :) ഇന്ത്യയില്‍ ഇത്രയും സംസ്ക്കാരമില്ലെങ്കില്‍, പിന്നെ ഖത്തറില്‍ അതിനേക്കാളുമുണ്ടാകുമോ ? പാവത്തിനെ ഡെന്മാര്‍ക്കിലെക്ക് ഓടിക്കാന്‍ ഹിന്ദുത്വവാദികള്‍ വല്ലാതെ കൊതിക്കുന്നല്ലോ ഭഗവാനെ. ഇവരുടെ അസുഖം ഇവര്‍ക്ക് എന്നെങ്കിലും മനസ്സിലാകണമേ :)

കടത്തുകാരന്‍/kadathukaaran said...

തന്‍റെ ചുറ്റുപാടുകളിലെ കാഴ്ച്ചകളായിരിക്കും ഒരു കലാകാരന്‍റെ രചനക്ക് ഊര്‍ജ്ജമാവുക, അത്തരത്തിലായിരിക്കണം ഇന്ത്യന്‍ ദേവതയെ വരക്കാനുണ്ടായ പ്രചോദനം. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങളും രൂപങ്ങളും കണ്ടിട്ടുള്ളത് തന്നെയാണ്‍ ആ വരയുടെ അടിസ്ഥാനം. നബിയെ അദ്ധേഹം കണ്ടിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ നബിയുടെ ഏതെങ്കിലും ചിത്രം കണ്ടിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനത്തെ എന്തെങ്കിലും അദ്ധേഹത്തെ പ്രചോദിപ്പിക്കുന്നുണ്ടെങ്കില്‍ വരക്കുകയോ വരക്കാതിരിക്കുയോ ചെയ്യട്ടെ അതും എന്‍റെ കുറിപ്പുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഇവിടെ അതിന്‍ സ്ഥാനമില്ല. ഇന്ത്യക്ക് ഉണ്ടെന്ന് പറയപ്പെടുന്ന മതേതര മൂല്യം ഖത്തറിനുണ്ടോ എന്ന് ചോദിക്കുന്നതിലെന്തര്‍ത്ഥം? ഇന്ത്യയില്‍ ധ്വംസിക്കപ്പെടുന്ന മനുഷ്യവകാശം മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്നുണ്ടോ എന്നന്വാഷിക്കുന്നതിലെന്തര്‍ത്ഥം? ഇനി മറ്റേതെങ്കിലും രാജ്യത്ത് അത് നടക്കുന്നുണ്ടെങ്കില്‍ നമ്മുടെ രാജ്യം ചെയ്തത് ശരി എന്നര്‍ത്ഥം വരുമോ?