തൊള്ളായിരത്തി പതിനേഴ്, തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ഇങ്ങനെ വളരെയധികം വര്‍ഷങ്ങള്‍ ഓരോരോ രാജ്യങ്ങളെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതാണെങ്കിലും റഷ്യക്ക് തൊണ്ണൂറുകള്‍ എന്ന് പറയുന്നതാകും ഏറെ അനുയോജ്യമാകുക എന്നു തോന്നുന്നു.
കമ്യൂണിസ്റ്റ് ഭരണത്തിന്‍ അന്ത്യമായതിനു ശേഷം യെല്‍സിന്‍ എന്ന ഭരണാധികാരി(കോമാളിയെന്ന് വിശേഷണപ്പേരുള്ള) നേരിട്ട ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക മേഘലയെ സുസ്ഥിരമാക്കുക എന്നതിനേക്കാള്‍ ജനങ്ങളുടെ കടിഞ്ഞാണ്‍ പൊട്ടിയ മോഹങ്ങള്‍ക്ക് തടയിടുക എന്നതായിരുന്നു. സാമ്പത്തിക മേഘലയുടെ അടിത്തറ തോണ്ടിയ നാളുകളായിരുന്നു അതെങ്കിലും വളരെയധികം കാലത്തെ ശ്രമഫലമായി നേടിയെടുത്ത സ്വയം പര്യാപ്തത തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ക്ക് അടിത്തറയായി എന്നു വേണം പറയാന്‍
ഗള്‍ഫ് യുദ്ധക്കാലത്ത് ഇറാഖന്‍റെ കറന്‍സിക്ക് അനുഭവപ്പെട്ട ഭാരക്കുറവിനേക്കാള്‍ വലുതായിരുന്നു ഈ കാലയളവില്‍ റൂബിളിനു സംഭവിച്ചെതന്നത് വസ്തുത മാത്രമാണ്. രാജ്യം പട്ടിണിയോളമെത്തിയ സന്ദര്‍ഭം മുതലാളിത്തത്തിന്‍റെ തള്ളിക്കയറ്റം റഷ്യന്‍ തെരുവീഥികള്‍ മുഴുക്കെ വിദേശ മദ്യം നിറഞ്ഞൊഴുകി അതിനേക്കളൊക്കെയേറെ ലോകത്തിലേറ്റവും കൂടുതല്‍ വേശ്യകളെ കയറ്റിയയക്കപ്പെടുന്ന രഷ്ട്രം കൂടിയായി റഷ്യ.
അന്നാളുകളില്‍ യെല്‍സിന്‍ കൊണ്ടു വന്ന തുടര്‍ച്ചക്കാരനാണ്‍ പുട്ടിന്‍. അമ്പതു ശതമാനം റഷ്യക്കാര്‍ക്കു പോലും അപരിചിതനായിരുന്ന പുട്ടിന്‍ ഇന്നും ഒഴുക്കോടെ ഇംഗ്ലീഷ് വശമില്ലാത്തയാളാണ്‍ എന്ന അറിവ് അദ്ദേഹത്തിന്‍റെ കുറവായിട്ടല്ല പ്ലസ് പോയിന്‍റെആയിട്ടാണ്‍ ലോകം ഇന്ന് കാണുന്നത്. കാരണം അത്രയേറെ മുന്നേറ്റമാണ്‍ കഴിഞ്ഞ അഞ്ജു വര്‍ഷം കൊണ്ട് അദ്ധേഹത്തിന്‍റെ കീഴില്‍ റഷ്യ കൈവരിച്ചത്. ഇതേ അഞ്ജു വര്‍ഷക്കാലയളവില്‍ തന്നെയാണ്‍ അമേരിക്ക ഏറ്റവും അധികം സാമ്പത്തികമായി തകര്‍ച്ച അനുഭവിച്ചതെന്നതും സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്, കാരണം റഷ്യ സാമ്പത്തികമായി വളരെയധികം ഉയരം താണ്ടിയപ്പോള്‍ അമേരിക്ക സാമ്പത്തിമായി തകര്‍ന്ന് എന്ന് പറയാനാവില്ലെങ്കിലും കുറേയൊക്കെ താഴ്ന്ന് പരസ്പരം കിടപിടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍.(ചൈനയെ പാടെ മറന്നു കൊണ്ടല്ല, അത് മറ്റൊരു പഠന വിഷയമാണ്) ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക പരമാധികാരങ്ങള്‍ക്ക് വളരെയധികം ഉത്തേജനം പകരുന്നതാണ്‍ എന്ന് വിലയിരുത്താതിരിക്കാനാവില്ല.
ഇന്നലെ പുടിന്‍ പ്രസിഡന്‍റെ പദവി ഒഴിഞ്ഞ് പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നു. പുതിയ പ്രസിഡന്‍റെ ദിമിത്രി മെദവദേവ് പുടിന്‍റെ തന്നെ നോമിനിയാണ്‍ എന്നതു കൊണ്ട് ഭരണത്തില്‍ പുടിന്‍റെ സ്വാദീനം കുറച്ചു കൂടി ഉയരുകയാണ്. യെല്‍സിന്‍ എങ്ങിനെ പുടിനെ കൊണ്ടുവന്നോ അതേ രീതിയില്‍ തന്നെയാണ്‍ മെദവദേവിന്‍റെ വരവും. നിശ്ശബ്ദനായി വന്നവന്‍ വീണ്ടും എല്ലാം കീഴടക്കിയേക്കാം, ചരിത്രം ആവര്‍ത്തിക്കപ്പെടേണ്ടതാണ്, കൂടെ മാറ്റത്തിന്‍റെ നിര്‍വചന വ്യാപ്തി കൂടുതല്‍ തെളിയുകയും ചെയ്യുന്നു. 'മാറ്റം പ്രകൃതിയുടെ മാറ്റമില്ലത്ത പ്രകൃതമാകുന്നു'.

1 Comment:
ചരിത്രം ആവര്‍ത്തിക്കപ്പെടേണ്ടതാണ്, കൂടെ മാറ്റത്തിന്‍റെ നിര്‍വചന വ്യാപ്തി കൂടുതല്‍ തെളിയുകയും ചെയ്യുന്നു. 'മാറ്റം പ്രകൃതിയുടെ മാറ്റമില്ലത്ത പ്രകൃതമാകുന്നു'.
Post a Comment