8/30/08

സെസ്സിന്‍റെ മായാലോകം

സെസ്സ് പോലെയുള്ള ചെറു നാട്ടു രാജ്യ വ്യവസ്ഥിതി,കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക് അല്ലെങ്കില്‍ ജനസാന്ദ്രത കൂടുതലുള്ള, കൃഷിയിടം വളരെ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമോ, സെസ്സിന്‍റെ ആനുകൂല്യമില്ലെങ്കില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ വരില്ലെ? എന്നീ ചിന്തകള്‍ വ്യാപകമാകേണ്ട് സമയം അതിക്രമിച്ചിരിക്കുന്നുവെങ്കിലും ഇപ്പോഴെങ്കിലും അതില്ലായെങ്കില്‍ ഒരു പത്തു വര്‍ഷത്തിനു ശേഷം നമുക്കൂഹിക്കാവുന്നതിലേറെ വേലികള്‍ നമുക്ക് ചുറ്റും കെട്ടപ്പെടും എന്ന തിരിച്ചറിവിലേക്ക് നാം എന്നെത്താപ്പെടും?

സെസ്സെന്ന സ്വര്‍ഗ്ഗ രാജ്യത്തെക്കുറിച്ചുള്ള വാചാലത ഇടതു വലതു പക്ഷങ്ങള്‍ മത്സര ബുദ്ധിയോടെ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, നമുക്ക് നമ്മുടെ ഭരണഘടന തന്ന സ്വാതന്ത്ര്യങ്ങള്‍ തിരിച്ചെടുക്കപ്പെടലും, കൊള്ളക്കാരനെ ഗവണ്മെന്‍റെ ചിലവില്‍ ക്ഷണിച്ചു വരുത്തുകയും അതിലുപരി ഇന്നാടിന്‍റെ വളര്‍ച്ചയും സേവന രംഗത്ത് നിന്ന് ഗവണ്മെന്‍റിനെ പിന്‍ വലിപ്പിക്കും വിധം, ഗവണ്മെന്‍റിനു കിട്ടേണ്ട നികുതി വരുമാനം കൊള്ളയടിക്കപ്പെടുകയുമാണ്।

ഐ ടി വ്യ്വസായത്തിനെന്ന പേരില്‍ ഇരുപത്തിയൊന്നിലേറെ പെരില്‍ നിന്ന് കിട്ടിയ അപേക്ഷകളില്‍ പകുതിയും ഗവണ്മെന്‍റിന്‍റെ സ്ക്രീനിംഗ് കമ്മിറ്റി തുടര്‍ നടപടികള്‍ക്ക് വേണ്ടി സെലക്ഷന്‍ ചെയ്തിരിക്കുന്നു, ഇതില്‍ തന്നെ പകുതിയും റിയല്‍ എസ്റ്ററ്റ് രംഗത്ത് മാത്രം പ്രവര്‍ത്തി പരിചയമുള്ളവരാണ്। റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം പരിചയമുള്ളവര്‍ക്ക് ഐ ടി രംഗത്തേക്ക് വരാന്‍ പാടില്ല എന്നല്ല ഉദ്ദേശിച്ചത്, അവര്‍ ഇതിലേക്ക് കടന്നു വരാനുള്ള കാരണം സെസ്സിലൂടെ ആര്‍ക്കും കാണാന്‍ കഴിയുന്ന 'ലൂപ്പ് ഹോളല്ല', ഇടനാഴി തന്നെയാണ്.

1980 തുകളില്‍ ചൈനയാണ്‍ നമുക്കിന്ന് മാതൃകയായിട്ടുള്ള സെസ്സിന്‍റെ മോഡല്‍ രാജ്യം। എന്തുകൊണ്ട് ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടും സെസ്സ് പോലുള്ള രീതി അവലംബിച്ചു എന്നും ഈയൊരു നയം ഇന്നവരെ എവിടെ കൊണ്ടെത്തിച്ചു എന്നും ചിന്തിക്കുന്നത് സെസ്സിന്‍റെ മോഹാലസ്യത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ നേതൃത്തം മനസ്സിലാക്കിയിരുന്നെങ്കില്‍, കുറഞ്ഞ പക്ഷം എന്തിനും ഏതിനും ചൈനയെ റോള്‍ മോഡലാക്കുന്ന ഇടതു ഗവണ്മെന്‍റുകളെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍॥ (ഇടതുകളുടെ കാര്യം പ്രത്യകം പറയാന്‍ കാരണമുണ്ട്, ഇത് കേന്ദ്ര നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും, അത്യന്തികമായി കേന്ദ്ര ഗവണ്മെന്‍റാണ്‍ അപേക്ഷക്ക് അംഗീകാരം കൊടുക്കേണ്ടതെങ്കിലും സംസ്ഥന ഗവണ്മെന്‍റാണ്‍ അവര്‍ക്ക് കിട്ടിയിട്ടുള്ള അപേക്ഷകളില്‍ തീരുമാനം കൊള്ളേണ്ടത്, ആതീരുമാനത്തിന്‍ കേന്ദ്ര ഗവണെമെന്‍റെ അനുമതി നല്‍കുക മാത്രമാണ്‍ ചെയ്യുന്നത്. സംസ്ഥന ഗവണ്മെന്‍രിന്‍ വേണമെങ്കില്‍ ഒരൊറ്റ അപേക്ഷയും സ്വീകരിക്കാതിരിക്കാം, ഇതിനോട് മുഴുവനായും പുറം തിരിഞ്ഞു നില്‍ക്കാം ഗോവ ഗവണ്മെന്‍റെ ചെയ്തതു പോലെ)

ചൈനയുടെ അവികസിത പ്രദേശങ്ങളിലെ വികസനം മുന്‍ നിര്‍ത്തിയും രാജ്യത്തിന്‍റെ വിദേശനാണയ കരുതലിന്‍ ശക്തി പകരുന്നതിനും വേണ്ടി രാജ്യം നടത്തിയ ഈ യൂറിയ വളം പ്രയോഗം രാജ്യത്തിന്‍റെ സാമൂഹികമായ നിലനില്‍പ്പിന്‍ വന്‍ വിലയാണ്‍ നല്‍കേണ്ടി വന്നത്। സാമ്പത്തികമായ അസമത്വം വര്‍ദ്ധിച്ചു, കര്‍ഷകര്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളായി മാറി, തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു, ബാലവേല സാര്‍വത്രികമായി. ഇതു കൊണ്ടും തീരുന്നില്ല, ചൈന പോലുള്ള രാജ്യത്ത് സംഘടനാ സ്വാതന്ത്ര്യം വളരെ പരിമിതമായിട്ടും സെസ്സില്‍ തികച്ചും , ഷെന്‍ഴെന്‍ പ്രദേശത്ത് 2006ല്‍ മാത്രം പതിനായൈരത്തോളം മിന്നല്‍ പണിമുടക്കുകളാണ്‍ ഉണ്ടായിട്ടുള്ളത്. ചൈന പോലെ ഒരു രാജ്യത്ത് പണിമുടക്കിന്‍റെ തികട്ടിപ്പ് ഇത്രയധികം ഉണ്ടായെങ്കില്‍ ഇന്ത്യ പോലൊരു രാജ്യത്ത് വന്‍ വിസ്ഫോടനമാണ്‍ നമ്മള്‍ മുന്‍ കൂട്ടി കാണേണ്ടത്

2010 ആകുമ്പോള്‍ സെസ്സിനു നല്‍കുന്ന നികുതിയിളവുകള്‍ 1,76,000 കോടിയെത്തുമെന്നാണ്‍ ധനവകുപ്പിന്‍റെ നിഗമനം। ഇതിനെതിരെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കുന്നു, ചൈന പിന്നീട് നികുതിയ്ളവുകള്‍ പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ അതെത്രത്തോളം പ്രാവര്‍ത്തികമാണെന്നതും സംശയകരമാണ്. ഇതിനൊക്കെ പുറമേയാണ്‍ നന്ദിഗ്രാം പോലെയുള്ള സാമൂഹിക പറിച്ചു നടലിന്‍റെയും ജന രോഷത്തിന്‍റെയും ക്രമസ്മാധാനത്തിന്‍റെയും ആവര്‍ത്തനങ്ങള്‍ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

വളരെ നിയന്ത്രിതമായി നല്‍കേണ്ടിയിരുന്ന ഒരു നിയമത്തിന്‍റെ സഹായം വളരെ വ്യാപകമായി, അക്രമണോല്‍സുകമായി നടത്തപ്പെടുന്നതിന്‍റെ തിക്ത ഫലം അനുഭവിക്കുന്നത് അടിസ്ഥാനപരമായി പാവപ്പെട്ടവനാണ്, പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനാകുന്നു, പണക്കാരന്‍ കൂടുതല്‍ പണക്കാരനാവുന്നു എന്നതു മാത്രമല്ല, പിഴുതെറിയപ്പെടുന്ന ഒരു സംസ്ക്കാരം അവന്‍റെ വേരുകള്‍ സ്വന്തം നാട്ടില്‍ പ്രവാസിയാവേണ്ടി വരുന്നവന്‍റെ സുരക്ഷിതത്തമില്ലായ്മ, സാമ്പത്തികമായ നഷ്ടം എന്നതും അതിലേറെയുമൊക്കെയാണ്।

സോണുകള്‍ക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കില്ല എന്ന് ധനകാര്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയതിനു തൊട്ടടുത്ത ദിവസം തന്നെ ചിറ്റനാട് നെല്‍പ്പാടം മൊത്തമായും ഒരു സെസ്സ് കമ്പനി വാങ്ങിയ വിവരം നമ്മളൊക്കെ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇവിടെ ഒരു രാഷ്ടീയ പാര്‍ട്ടിയും ജനങ്ങളുടെ താത്പര്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്, ഒരോരുത്തര്‍ക്കും അവരവരുടേതായ ഉദര വീക്ഷണമുണ്ട്, എന്നാല്‍ ഈയൊരു സാമ്പത്തിക വ്യവസ്ഥയില്‍ കേരളത്തിനു മാത്രം മാറിനില്‍ക്കാനാവില്ല എന്ന ന്യായീകരണവും വേണ്ട, ഗോവ നമുക്ക് മുന്നിലുള്ളോടിത്തോളം. കോണ്‍ഗ്രസ്സുകാരേക്കാള്‍ ഈയൊരു വിഷയത്തില്‍ ഇടതുപക്ഷം കാണിക്കുന്ന തിടുക്കം ചൈനയോടുള്ള വിധേയത്തം മാത്രമായി കാണാനാവില്ല, മറിച്ച് അവര്‍ പ്രതിപക്ഷത്തല്ല ഇപ്പോള്‍ എന്നതും കാരണമാണ്. പ്രതിപക്ഷത്താകുമ്പോഴും ഭരണപക്ഷത്താവുമ്പോഴും നയം മാറുകയും അതില്‍ തന്നെ ഗ്രൂപ്പുകള്‍ക്കടിസ്ഥാനത്തില്‍ ആദര്‍ശം മാറുകയും ചെയ്യുന്ന ഒരു ഭരണ നേതൃത്തത്തിന്‍ ഒരു സാമൂഹിക വ്യവസ്ഥയെ, ഒരു സാമ്പത്തിയ വ്യവസ്ഥയെ ആകമാനം മാറ്റി മറിക്കുന്ന പ്രക്രിയക്ക് തടയിടാനോ നിയന്ത്രണം വെക്കുവാനോ കഴിയുമെന്ന് നമ്മള്‍ വ്യമോഹിക്കുന്നത്, നമ്മള്‍ വിശ്വസിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും...

11 Comments:

കടത്തുകാരന്‍/kadathukaaran said...

പ്രതിപക്ഷത്താകുമ്പോഴും ഭരണപക്ഷത്താവുമ്പോഴും നയം മാറുകയും അതില്‍ തന്നെ ഗ്രൂപ്പുകള്‍ക്കടിസ്ഥാനത്തില്‍ ആദര്‍ശം മാറുകയും ചെയ്യുന്ന ഒരു ഭരണ നേതൃത്തത്തിന്‍ ഒരു സാമൂഹിക വ്യവസ്ഥയെ, ഒരു സാമ്പത്തിയ വ്യവസ്ഥയെ ആകമാനം മാറ്റി മറിക്കുന്ന പ്രക്രിയക്ക് തടയിടാനോ നിയന്ത്രണം വെക്കുവാനോ കഴിയുമെന്ന് നമ്മള്‍ വ്യമോഹിക്കുന്നത്, നമ്മള്‍ വിശ്വസിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും...

തൂലിക said...

theerchayaayum_ niyanthranangngaloade nalkendiyirunna oru soujanyam anarhante kayyile poomala pole upayogikkappedunnu enna arivu thanne vihwalanakkunnu...
pakshe ithokke aarariyaan? aaru chevikkollan? andhathayaanu sarvathra andhatha..

ബഷീർ said...

കടത്തുകാരന്റെ ലേഖനങ്ങള്‍ ഒരു കവിത പോലെ... കവിയും കടത്തുകാരനുമായുള്ള ബന്ധം.... i liked it

Nat said...

hi
i think i deserve an explanation here

Flaps of A Butterfly Wing said...

mashe,

i have asked you a question...
you have raised a serious allegation against me...

കടത്തുകാരന്‍/kadathukaaran said...

ഇത്തിരിക്കുഞ്ഞിന്‍റെയും സൂര്യകാന്തിയുടേയും ചോദ്യത്തിനുള്ള മറുപടി ലിങ്ക് കൊടുത്തിട്ടുള്ള ബ്ലോഗില്‍ ഇട്ടിട്ടുണ്ട്., കൂടെ പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇവിടെ ആകപ്പാടെ സീരിയസ്സാണല്ലൊ ...നമ്മളില്ലേ....

ഇ.എ.സജിം തട്ടത്തുമല said...

എന്റെ വായനശാലയിൽ (http://vayanapuram.blogspot.com) തിരക്കിട്ട്‌ വന്ന്‌ സഖാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ലേഖനത്തോട്‌ പ്രതികരിച്ചിട്ടു പോയ കടത്ത്കാരാ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. പ്രതികരണത്തിന് നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

എന്റെ വായനശാലയിൽ (http://vayanapuram.blogspot.com) തിരക്കിട്ട്‌ വന്ന്‌ സഖാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ലേഖനത്തോട്‌ പ്രതികരിച്ചിട്ടു പോയ കടത്ത്കാരാ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. പ്രതികരണത്തിന് നന്ദി!

എങ്കിലും കമ്മ്യൂണിസ്റ്റുകളെ രാജ്യദ്രോഹികൾ എന്നു വിളിയ്ക്കുന്നിടം വരെ താങ്കളുടെ മനോവ്യാപാരം എത്തിച്ചേർന്നത്‌ അന്ധമയ കമ്മ്യൂണിസ്റ്റു വിരോധത്തിന്റെ തിമിരം ഒന്നുകൊണ്ടു മാത്രമാണെന്നു് എല്ലാ രാഷ്ട്രീയ കഷികളേയും ജനാധിപത്യത്തെ ശക്ത്തിപ്പെടുത്തുന്ന പ്രധാന ഉപാധികൾ എന്നനിലയിൽ ബഹുമാനിയ്ക്കുന്ന ഈയുള്ളവനു പറയേണ്ടിവന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ലെന്ന്‌ അറിയിക്കട്ടെ!

ഇത്രയും ശക്തമായി താങ്കൾ പ്രതികരിച്ചെങ്കിലും ആ കമ്മ്യൂണിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന പ്രയോഗം മാത്രമേ ഈയുള്ളവനെ അലോസരപ്പെടുത്തിയിട്ടുള്ളു എന്നും അറിയിക്കട്ടെ. മറ്റ്‌ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടെങ്കിലും തീരെ അലോസരം ഇല്ല.വിരുദ്ധ അഭിപ്രായങ്ങളോടു സഹിഷ്ണുത പുലർത്താനുള്ള ജനാധിപത്യ മര്യാദ തീർച്ചയായും ഉണ്ട്‌.

പിന്നെ ഏകകഷി ഭരണം കൊണ്ടാടിയിരുന്ന കോൺഗ്രസ്സ് താങ്കളുടെ ദ്ര്‌ഷ്ടിയിലെ രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ കുറച്ചുകാ‍ലമെങ്കിലും ഭരിയ്ക്കേണ്ടി വന്നതും, ഇനി ഒരിയ്ക്കലും ഒറ്റയ്ക്കു ള്ള ഭരമണം സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം കോൺഗ്രസ്സ് ദുർബ്ബലപ്പെട്ടതും കോൺഗ്രസ്സിന്റെ തുടർച്ചയായുള്ള രാജ്യഭരണം കൊണ്ടുടായ നേട്ടമാണല്ലോ, അല്ലേ സുഹ്ര്‌ത്തേ?

സി.പി.എമ്മുകാർക്ക്‌ ഭരണം കിട്ടിയ സംസ്ഥാനങ്ങളിലൊന്നും പിന്നീട്‌ എപ്പോഴെങ്കിലുമൊക്കെ ഭരണം തിരിച്ചു പിടിയ്ക്കാൻ പറ്റാത്തത്ര ദുർബ്ബലപ്പെട്ടു പോകാത്തത് വലിയ വീമ്പായിട്ടൊന്നും വിനയത്തിൽ വിശ്വാസം ഉള്ളതിനാൽ ഈള്ളവൻ ഘോഷിയ്ക്കുന്നുമില്ല.

ബ്.ജെ.ഡിയുമായി കൂട്ടു കൂടിയതിൽ ഒരു തെറ്റും ഇല്ല. വർഗീയ കഷികളുമായി ചേർന്നു നിൽക്കുന്ന ഏതൊരു കക്ഷിയേയും അവിടെനിന്നും അടർത്തിമാറ്റി കൊണ്ടുവരിക എന്നത്‌ ഇടതുപക്ഷത്തിന്റെ സ്വാഭാവിക കടമയാണ്. അത്‌ ത്ര്‌ണമൂൽ ആയാൽ പോലും. ഒരു വേള വർഗീയ കക്ഷികളുടെ അധികാരലഭ്യത തടയാൻ കോൺഗ്രസ്സിനോടു പോലും ഇനിയും ഒരു വിട്ടു വീഴ്ച ചെയ്താലും അത്‌ ഒരു അദ്‌ഭുതം ഒന്നും ആയിരിയ്ക്കില്ല. പക്ഷെ അങ്ങനെ ഒരു ഗതികേടിൽ ഇനി ഇടതുപക്ഷം എത്തില്ലെന്ന പ്രത്യാശ തൽക്കാലം കൈവിടുന്നില്ല.

മന്തുകാലിനെക്കുറിച്ചൊക്കെ പറയുമ്പോൾ തിരിച്ചും അതൊക്കെ തന്നെയാണ് പറയാനുള്ളത്‌. കോൺഗ്രസ്സ് സർവ്വഗുണ സമ്പന്നമായിരുന്നെങ്കിൽ കോൺഗ്രസ്സിനും രാജ്യത്തിനു തന്നെയും ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.കാരണം കൂടുതൽ കാലം രജ്യം ഭരിച്ചത്‌ കോൺഗ്രസ്സ്‌ ആണല്ലോ!

മതേതരത്വത്തിന്റെ കാര്യം പരാമർശിച്ചിടത്ത്‌ ഞങ്ങൾ എങ്ങനെയോ ആകട്ടെ നിങ്ങൾ നന്നായാൽ മതി എന്നൊരു ധ്വനിയുണ്ട്‌. അത്‌ കമ്മ്യൂണിസ്റ്റുകാർക്കുള്ള ഒരു അംഗീകാരം തന്നെയാണ്.

പിന്നെ എന്റെ വായനശാലയിൽ ശേഖരിയ്ക്കുന്ന വാർത്തകളും ലേഖനങ്ങളും എല്ലാം ഇടതുചായ്‌വ്‌ ഉൾക്കൊള്ളുന്നവ മാത്രമായിരിയ്ക്കില്ലെന്നു കൂടി അറിയിക്കട്ടെ.വായനയ്ക്കു രാഷ്ട്രീയമില്ല. എന്നൽ വായിച്ചു കഴിയുമ്പോൾ രാഷ്റ്ട്രീയം ഉണ്ടായേക്കും.

അപ്പോ ശരി വീണ്ടും കാണാം.

VINOD said...

excellent , politics is not corrupted, people corrupt politicians by not responding or by voting againa and again

കടത്തുകാരന്‍/kadathukaaran said...

സജീം തട്ടത്തുമലക്ക്...
താങ്കളുടെ ഏതു പോസ്റ്റിലാണ്‍ ഞാന്‍ പ്രതികരിച്ചിരുന്നത് എന്നോര്‍മ്മയില്ല, ഏതായാലും താങ്കളുടെ പ്രതികരണത്തിനുള്ള എന്‍റെ പ്രതികരണം...
കമ്യൂണിസ്റ്റുകളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചതില്‍ താങ്കള്‍ക്കുണ്ടായ വിഷമം കാണുന്നു, സത്യം അറിയുന്ന താങ്കളുടെ പാര്‍ട്ടി നേതാക്കള്‍ ചെയ്ത തെറ്റിന്‍റെ ജാള്യത മറച്ചു വെക്കുവാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും അവിഭാജ്യവും തങ്കലിപികളാല്‍ ചരിത്രത്തില്‍ എഴുതപ്പെടുകയും ചെയ്ത ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഇന്ത്യയിലെ മത ജാതി പ്രാദേശിക വ്യ്ത്യാസമില്ലാതെ ആബാലവൃദ്ധ ജനങ്ങള്‍ പങ്കെടുത്തപ്പോള്‍ റഷ്യയും ബ്രിട്ടണും സഖ്യ കക്ഷികളായിരുന്നു എന്ന ഒറ്റകാരണത്താല്‍ ദേശീയ സമരത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റു കൊടുക്കുകയും ചെയ്ത കമ്യൂണിസ്റ്റുകള്‍ രാജ്യദ്രോഹികളല്ലാതെ മറ്റെന്താണ്?
ഇന്ത്യാ-ചൈന യുദ്ധക്കാലത്തെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യന്‍ വികാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ ഒരു കമ്യൂണിസ്റ്റ് രാജ്യവുമായി യുദ്ധം ചെയ്യുന്നതില്‍ ഗവണ്മെന്‍റിന്‍ വിമര്‍ശിക്കുകയും ചൈനക്കനുകൂലമായ വാദഗതികള്‍ നിരത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റുകള്‍ രാജ്യദ്രോഹികളല്ലെ സുഹൃത്തേ...? ചൈന പിടിച്ചടക്കി വെച്ച ഇന്ത്യയുടെ പല ഭാഗങ്ങളേയും കുറിച്ച് ഇടതു നേതാവായിരുന്ന ഇ എം എസ്സ് പറഞ്ഞത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചനയുടേതെന്നും അവകാശപ്പെടുന്ന ഭൂമി എന്നാണ്, ഒരു രജ്യദ്രോഹിക്കല്ലാതെ മറ്റാര്‍ക്കാണ്‍ സുഹൃത്തെ ഇങ്ങനെ പ്രസ്ഥാവിക്കാനാവുക?
ആണവക്കരാറുമായി ബന്ധപ്പെട്ട് ചൈനയുടെ മേധാവിത്തം നഷ്ടപ്പെടും എന്ന ഭയം കമ്മ്യൂണിസ്റ്റുകളില്‍ നമ്മള്‍ കണ്ടതാണല്ലോ? പാക്കിസ്ഥാന്‍ കൂടെ ആണവക്കരാറിനെ എതിര്‍ത്ത് ചൈനയുമായി മറ്റൊരു കരാറുണ്ടാക്കിയപ്പോള്‍ നമ്മള്‍ ആ രാജ്യദ്രോഹത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയതാണല്ലോ..

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും കുറച്ചു വര്‍ഷങ്ങളോളം ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പറഞ്ഞു നടന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നാണ്, എന്നിട്ടിപ്പോള്‍ അതംഗീകരിച്ചത് ഇന്ത്യയിലെ ചിലയിടങ്ങളില്‍ അധികാരത്തിന്‍റെ മധുരം നുണയാന്‍ സാഹചര്യം കിട്ടിയപ്പോഴാണോ, അതോ അധികാരം കയ്യില്‍ വരുന്നതു മത്രമേയുള്ളൂ ഈ രാജ്യസ്നേഹം കമ്യൂണിസ്റ്റുകള്‍ക്ക്? ഒന്നുകൂടിയറിയുക ആന്നും ഇന്നും എന്നും കമ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി ചൈനയും യു എസ് എസ് ആറും ആണെന്ന് കമ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നു എന്ന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നു എസ് എ ഡാങ്കെ പോലുള്ള നേതാക്കള്‍ ചൈനാ യുദ്ധ സമയത്തും മറ്റും പാര്‍ട്ടി സ്വീകരിച്ച നയങ്ങളില്‍ പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ചത് ഞാന്‍ ഇത്തരം കാരണംങ്ങള്‍ എഴുതിയത് കമ്യൂണിസ്റ്റ് വിരോധം കൊണ്ടാണെന്ന് താങ്കളുടെ വാദം സാധൂകരിക്കുന്നില്ല എന്നു മാത്രമല്ല അത്തരം ബാലിശവാദങ്ങളെ തകര്‍ത്തെറിയുകയും ചെയ്യുന്നു.

പിന്നെ ഏക കക്ഷിഭരണം അവസാനിച്ചു എന്ന വിഷയത്തിലേക്ക് വരികയാണെങ്കില്‍...
അത് സ്വാഭാവികമാണ്‍ സുഹൃത്തേ ഏതൊരാശയത്തിനും ആദര്‍ശത്തിനും അതിന്‍റെതായ ജയവും പരാജയവും എന്തിന്‍ നാശം പോലുമുണ്ട്, കാറല്‍മാര്‍ക്ക്സ് തന്നെ ഇതേക്കുറിച്ചേറെ പറഞ്ഞിട്ടുണ്ട്. പിന്നെ ജയവും പരാജയവും അതിന്‍റെതായ സ്പിരിറ്റോടെ എടുക്കുക, കോണ്‍ഗ്രസ്സല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അവസാന വാക്ക്. കോണ്‍ഗ്രസ്സിന്‍ സംഘടനാ തലത്തില്‍ ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു അത് നേരെയാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഓരോ പൌരനും അതിന്‍റെ കഷ്ടത അനുഭവിക്കും. മറ്റോന്ന് ഇന്ന് ഇന്ത്യയില്‍ പ്രാദേശിക വാദങ്ങള്‍ക്ക് ഏറെ അംഗീകാരം ലഭിക്കുന്നു എന്നതാണ്‍ അതുകൊണ്ടാണ്‍ പ്രദേശിക കഷികളുടെ വളര്‍ച്ച നമ്മള്‍ കാണുന്നത്, ഒരു വലിയ പ്രദേശിക കഷിയായിരുന്നിട്ടും ഇന്ത്യയിലെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിനെവ്പോലും ഒരു കാലത്ത് സംഭാവ്ബന ചെയ്ത ഒരു പാര്‍ട്ടിക്ക് ഇത്രയും കാലമായിട്ടും എന്തു ചെയ്യാനായി ഈ വിഷയത്തില്‍ എന്ന് പരിശോദിക്കുന്നതും നല്ലതാണ്. പിന്നെ ഇടതുപക്ഷം ഭരിക്കുന്നിടത്ത് അവര്‍ക്ക് ഭരണത്തില്‍ നിന്ന് ഇറങ്ങേണ്ട് വരുന്നില്ല എന്ന അഭിപ്രായത്തോട്.. അക്രമവും പീഡനും ഭയന്നിട്ടാണ്‍ സുഹൃത്തേ ജനങ്ങള്‍ ഇടതു കക്ഷികളെ പിന്തുണക്കുന്നത്, അതിനുദാഹരണമാണ്‍ നന്ദിഗ്രാമും സിംഗൂരും കണ്നൂരും എന്തിന്‍ ടിയാന്‍മെന്സ്ക്വയര്‍ പോലും. പാര്‍ട്ടിയെ എതിര്‍ക്കുകയോ പാര്‍ട്ടി മാറുകയൊഇഅ ചെയ്താല്‍ പിന്നെ കഴുത്തിന്‍ മേല്‍ തല കാണില്ല അല്ലെങ്കില്‍ പാര്‍ട്ടി അയാളെ ആ കുടുംബത്തേയോ ഒറ്റപ്പെടുത്തും. ഇനിയിപ്പോള്‍ ജനങ്ങള്‍ ആ കാഴ്ചപ്പാടും ജീവന്‍ കൊടുത്ത് വെടിയാന്‍ തുടങ്ങിയിരിക്കുന്നു, അതിന്‍റെ ചില സൂചനകള്‍ നമുക്ക് ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ലഭ്യമാകും.