തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച വിദ്യാര്‍ത്ഥിയോട്, തന്നോട് ഏറ്റവും കൂടുതല്‍ അനുസരണക്കേട് കാണിച്ച വിദ്യാര്‍ത്ഥിയോട് ഒരു അദ്ധ്യാപകന്‍ നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ, പരീക്ഷയില്‍ അവന്‍ മനപ്പുര്‍വ്വം ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുക്കലാണ്, അല്ലാതെ അവനെ പരീക്ഷയില്‍ മനപ്പൂര്‍വ്വം പരാജയപ്പെടുത്തലല്ല। എവിടേയോ കേട്ട് മറന്ന വരികളാണിത് എങ്കിലും ഇപ്പോളത് ഓര്‍ക്കാന്‍ കാരണം എസ്സ് എസ്സ് എല്‍ സി വിജയ ശതമാനവും വിദ്യഭ്യാസ മന്ത്രിയുടെ പെടാപാടും കണ്ടപ്പോഴാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‍ 95ഓ 98 ഓ ആകാമായിരുന്ന വിജയശതമാനം 92ല്‍ ഒതുക്കാന്‍ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിജയശതമാനം എത്രയാവണം എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‍ ഉത്തരക്കടലാസ് പരിശോധിക്കാന്‍ അദ്ധ്യാപകരെ അതിന്‍ നിയോഗിക്കുന്നത്. അതെ വിപ്ലവങ്ങളുടെ ചില അന്വാര്‍ത്ഥങ്ങള്‍.
വിപ്ലവങ്ങളുടെ ഉപ വിപ്ലവങ്ങളായി വരുന്ന ചില വിഷയങ്ങളാണ്‍ ചോദ്യപേപ്പറില്‍ തെറ്റുകള്‍ കൂടെകൂടെ വരിക, സോര്‍ട്ടിങ്ങ വിഭാഗത്തില്‍ എല്ലാവരും ഒരൊറ്റ നിമിഷത്തില്‍ അന്ധരാവുക, രേഖാമൂലമുള്ള വിഞ്ജാപനത്തിനു പകരം വാക്കാലുള്ള വിഞ്ജാപനത്തിന്‍ സ്കോര്‍ കൂടുക എന്നിവയൊക്കെ। ഉത്തരമെഴുതാനുള്ളിടത്ത് വെറുതെ നമ്പര്‍ മാത്രം ഇടുക, ഉത്തരം എഴുതാനുള്ള ശ്രമം നടത്തുക, ചോദ്യം മനസ്സിലാക്കിയാല്‍ മാര്‍ക്ക് കൊടുക്കുക ഇവയെല്ലാം ചില വിപ്ലവങ്ങള്‍ക്ക് വന്‍ പിന്തുണ കൊടുക്കും.
എസ്സ് എസ്സ് എല്‍ സി വിജയിച്ചവനും തോറ്റവനും ഓരെ വിലയുണ്ടാകുന്ന വിധം എസ് എസ് എല്‍ സി ബുക്കിന്‍ കടലാസിന്‍റെ വിലപോലുമില്ലാതാക്കി ഒരു മണ്ഡശ്ശേരി മന്ത്രി നമ്മുടെ എസ് എസ് എല്‍ സി എന്ന പ്രധാനമായൊരു പരീക്ഷാ സമ്പ്രദായത്തെ അടിച്ചു തകര്‍ത്തിരിക്കുകയാണ്। വിജയ ശതമാനം കൂടുന്നത് ഒരു സംസ്ഥാനത്തിന്‍ അഭിമാനം നല്‍കുന്ന വിഷയം തന്നെയാണെങ്കിലും ആ വിജയ ശതമാനം നല്‍കുന്ന തണലില്‍ യോഗ്യതയില്ലാത്ത കുട്ടികള്‍ (അ)യോഗ്യത നേടുന്നത് ഒരു ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ്। അത്തരത്തിലൌള്ള വിജയ ശതമാനത്തെ വിമര്‍ശിക്കുന്നവര്‍ അസൂയാലുക്കളും രാഷ്ട്രീയ വിരോധികളും ആണെന്ന വാദവും ആ വിഷയത്തെ വസ്തുതാപരമായി ന്യായീകരിക്കാന്‍ സാധിക്കാത്തതു കൊണ്ടുതന്നെയാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നല്ല വിജയ ശതമാനമാണ്‍ എസ്സ് എസ്സ് എല്‍ സിക്കുണ്ടായതെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയണമായിരുന്നെങ്കില്‍ അത്തരത്തിലുള്ള എസ്സ് എസ്സ് എല്‍ സി എഴുതാന്‍ ശ്രമിച്ച കുട്ടിയെങ്കിലും വിജയിക്കാതിരിക്കണമായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശക്തികള്‍ കേരളത്തിലെ ഇടതു പക്ഷം മാത്രമോ എം എ ബേബി മാത്രമോ അല്ല, നല്ല രീതിയില്‍ നടന്നു വന്നിരുന്ന ലോകത്തിനു തന്നെ മാതൃകയായിരുന്ന ഒരു വിദ്യഭ്യാസ സമ്പ്രദായത്തെ തകര്‍ക്കേണ്ട് ലക്ഷ്യവുമായി ഒരു അന്താ രാഷ്ട്ര ഗൂഡാലോചന നിഴലിക്കുന്നുണ്ട്. അത് വിളിച്ചു പറയേണ്ട് ആളുകള്‍ പുരോഗമന വാദികള്‍ ആയതുകൊണ്ട് ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാരായതുകൊണ്ട് നാക്ക് പാര്‍ട്ടിക്ക് പണയം വെച്ചവരുമായതുകൊണ്ടണ്.
സാമ്പത്തിക മാന്ദ്യം എല്ലാ വിഭാഗങ്ങളിലും അതിന്‍റെ കരിനിഴല്‍ വീഴ്ത്തിയിട്ടും അതിലൊന്നും കുലുങ്ങാതെ ചില അക്കങ്ങളുടെ മുകളില്‍ നിന്ന് കയറി നിന്ന് കേരള ജനതക്കു നേരെ പല്ലിളിച്ച് കാട്ടുകയാണ്.
5/12/09
തകര്‍ച്ചയുടെ പേര്‍ വിജയം എന്നാകുമ്പോള്‍
Posted by കടത്തുകാരന്/kadathukaaran at 2:42 AM
Subscribe to:
Post Comments (Atom)
1 Comment:
Traditional education system promotes competition among children, and the winners get opportunities to become doctors, professionals and other high paid jobs.. while, the under-performers, who are the majority, land up as carpenters, small businessmen, drivers etc.. to become such a small businessman, driver or carpenter why should u test yourself in SSLC and also under-perform in that exam? Education system require revamping
Post a Comment