തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നാലും ചില നിലപാടുകള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തീരാശാപം പോലെ പിന്തുടരും എന്നത് മൂന്നരത്തരമാണ്। അതില്‍ പ്രധാനം ന്യൂനപക്ഷ ദളിത് നിലപാടുകള്‍ തന്നെ.
കേരളത്തിലെ പ്രധാനപ്പെട്ട ദളിത് സംഘടനകളായ ളാഹ ഗോപാലന്‍റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും ജാനുവിന്‍റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും കേരള പുലയര്‍ മഹാ സഭയും വ്യാക്തവും ശക്തവുമായ നിലപാടുകളിലൂടെ യു ഡി എഫിന്‍ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിക്കുഅക കൂടി ചെയ്തിരിക്കുന്നു। ഇത്തരത്തിലുള്ള ദളിത് പിന്തുണ വളരെ ശക്തമായ ഒരു പ്രചരണത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ യു ഡി എഫ് നേതൃത്തം പരാജയപ്പെട്ടെങ്കിലും തങ്ങളുടെ പിന്തുണ ആത്മാര്‍ഥാതയോടെ നിറവേറ്റുന്നതില്‍ ഈ സംഘടനകള്‍ ശ്രദ്ധാലുക്കളായിരുന്നു। പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിക്കൊണ്ടിരുന്ന പിന്തുണയാണിത്, തന്നെയുമല്ല പാവപ്പെട്ടവന്‍റെയും അധസ്ഥിതന്‍റെയും രക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച് ഇത്രയും കാലം തങ്ങളെ വഞ്ചിക്കുകയായിരുന്നു ഇടതുപക്ഷം എന്ന് ഇനിയും ഇടതുപക്ഷത്തിന്‍ വാലാട്ടി നില്‍ക്കുന്ന ദളിതന്‍റെ മനസ്സിലും നാമ്പ് തലനീട്ടിത്തുടങ്ങിയെന്നത് വസ്തുതയാണ്.
മൂലമ്പിള്ളികളും ചെങ്ങറയും മൂന്നാറും ഒന്നും ഒന്നിന്‍റെയും അവസാനമല്ല, മൂലമ്പിള്ളിയിലെ സമരക്കാര്‍ നക്സല്‍ ആകുന്നതും ചെങ്ങറയിലെ സമരക്കാര്‍ കള്ളന്മാരാകുന്നതും മൂന്നാറിലെ വന്‍കിട റിസൊര്‍ട്ട് ഉടമകള്‍ സഖാക്കളാകുന്നതും അറിഞ്ഞതില്‍ ചിലതു മാത്രമാണ്, അറിയാത്തത് അനേകായിരമാണ്... ഇവിടേയാണ്‍ അടിച്ചമര്‍ത്തപ്പെട്ടവനും ഇടതുപക്ഷവും അകന്നു അകന്നുപോകുന്നിടം. അമ്യൂസ്മെന്‍റെ പാര്‍ക്കുകളും പഞ്ചനക്ഷത്ര പാര്‍ട്ടി ഓഫീസുകളും സമ്മേളന മഹാമഹങ്ങളും അതിനൊരു ആര്‍ഭാടം മാത്രമല്ല, പാവപ്പട്ടനോടുള്ള ഒരു ഇളിച്ചുകാട്ടല്‍ കൂടിയാണ്.
മുസ്ലീം പിന്തുണ പണ്ട് മുതലേ ഇടതുപക്ഷത്തിനെതിരായിരുന്നു, എന്നാല്‍, ഒരു പത്ത് വര്‍ഷത്തിനിപ്പുറത്തേക്കുള്ള ഇടതു പക്ഷത്തിന്‍റെ ചരിത്രം എടുത്ത് പരിശോദിച്ചാല്‍ ഇടതുപക്ഷം അങ്ങോട്ടും മുസ്ലിം സമുദായം ഇങ്ങോട്ടും അടുക്കുന്ന രേഖാചിത്രം ലഭ്യമാണ്। എന്നാല്‍ അതിന്‍റെ വേഗതയും വ്യാപ്തിയും പോരാ എന്ന് നാടന്‍ സഖാവ് മുതല്‍ ചിന്തിച്ചു തടങ്ങിയ കാലത്താണ്‍ എ പി വിഭാഗം പി ഡി പി, ജമാഅത്തെ ഇസ്ലാമി ഐ എന്‍ എല്‍ എന്നീ പിടി വള്ളികള്‍ കിട്ടിയത്. ഇത്തരത്തിലുള്ള വള്ളികള്‍ തീര്‍ത്ത കെട്ടുപാടുകള്‍ ഇനിയുള്ള ഇടതുപക്ഷ പ്രതലത്തിലേക്ക് കടന്നു വരാനിരിക്കുന്നതേയുള്ളൂ. ഇതൊക്കെ തന്നെയാണെങ്കിലും ദേശീയ തലത്തില്‍ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ ഇടതുപക്ഷത്തെ മുസ്ലീം വിരോദികളായി കാണുന്നതില്‍ ഇടതുപക്ഷ അനുഭാവികള്‍ക്കു തന്നെ മടിയുണ്ടായില്ല. എങ്കിലും അന്തര്‍ദേശീയ നിലപാടുകളില്‍ ഇടതുപക്ഷം മുസ്ലീം അനുഭാവ സമീപനമാണ്‍ സ്വീകരിച്ചിട്ടുള്ളതെന്ന അവബോദം ദേശീയ തലത്തിലുള്ള മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തിനനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കാരണമായിട്ടും, അവര്‍ ഒന്നിച്ച് ഇടതുപക്ഷത്തിനനുകൂലമായ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ പരാജയപ്പെട്ടത് നന്ദിഗ്രാമില്‍ തട്ടിയായിരുന്നു. പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുക മാത്രമല്ല മുസ്ലീംകള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവരെ തോക്കിനിരയാക്കുകയും അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അവരെ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്ത ഇടതുപക്ഷത്തിന്‍റെ ചില മുസ്ലീം അനുക്കുല പ്രസ്ഥാവനകളില്‍ മാത്രം വിശ്വസിച്ച് അവര്‍ക്കനുകുലമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മില്ലി കൌണ്‍സില്‍ ജമാത്തെ ഇസ്ലാമി ഉലമാ കൌണ്‍സില്‍ തടങ്ങിയവരെ സ്വയം വിലക്കുകയായിരുന്നു.
കൃസ്ത്യന്‍ വിഭാഗം അടുത്തകാലങ്ങളില്‍ ഇടതുപക്ഷത്തിനനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്‍റെ സുഖലോലുപത അനുഭവിച്ചു വരികായായിരുന്നു ഇടതുപക്ഷ നേതൃത്തം, എന്നാല്‍ അവര്‍ അധികാരത്തില്‍ എത്തിയ അന്നുമുതലിന്നോളം കൃസ്ത്യന്‍ സ്ഥാപനങ്ങളേയും പുരോഹിതന്മാരേയും വിശ്വാസികളേയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്, ഒരുവേള മാറിനിനിന്നതിന്‍ യു ഡി എഫിനോട് പരിഭവം കാണിക്കാതെ മടങ്ങി വന്നത് യു ഡി എഫിന്‍ ശക്തി പകര്‍ന്നു എന്നതിലുപരി ഇടതുപക്ഷത്തിന്‍റെ വിശ്വാസത്ത്കര്‍ച്ചയായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക। ഓറീസ്സയിലെ നിലപാടുകള്‍ ഇടതുപക്ഷം വിചാരിച്ചതുപോലെ അനുകൂലമായല്ല പ്രതികൂലമായാണ്‍ പ്രഹരമേല്‍പ്പിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷ നേതൃത്തം വിലയിരിത്തിക്കഴിഞ്ഞെങ്കിലും അതിന്‍റെ വ്യാപ്തി ഇനിയും സ്ഥിരീകരിക്കപെട്ടിട്ടില്ല।
പ്രസ്ഥാവനകളിലോ നിലപാടുകളിലോ മാത്രമല്ല കാര്യം മറിച്ച്, പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ ആ അവസരം എങ്ങിനെ വിനിയോഗിച്ചു എന്നതും, ഭരണം കിട്ടുമ്പോള്‍ ആ ഭരണത്തിന്‍റെ സാധ്യതകള്‍ സന്തുലിതമായി വിനിയോഗിക്കുന്നതില്‍ എത്രമാത്രം വിനിയോഗിച്ചു എന്നതും വിലയിരുത്തപ്പെടും എന്നതും ഇടതുപക്ഷം അറിയേണ്ടിയിരിക്കുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്‍ ഇന്നത്തെ അവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് ഇടതുപക്ഷം തരം താഴ്ത്തിപ്പറയുമ്പോള്‍ സ്വന്തം വളര്‍ച്ചയുടെ തളര്‍ച്ച മനസ്സിലായിട്ടില്ല. ഇത്തരത്തിലുള്ള ചര്‍ച്ചകളും പരിണത ഫലങ്ങളും റിസള്‍ട്ട് വന്നതിനു ശേഷം ജനങ്ങള്‍ക്ക് വിടാം.
5/6/09
നിലപാടുകളില്‍ ചിലത്...
Posted by കടത്തുകാരന്/kadathukaaran at 2:10 AM
Subscribe to:
Post Comments (Atom)
4 Comments:
പാര്‍ട്ടികള്‍ക്കല്ല, വോട്ടര്‍മാര്‍ക്കാണു മൂല്യച്യുതി വന്നതെന്നു തോന്നുന്നു
നാണം കെട്ടും പാര്‍ട്ടിക്കായ് പണം കൊണ്ടാല്‍
നാണക്കേടാ പാര്‍ട്ടി നോക്കും ..
എന്നതാണ്, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് രീതി.
ചട്ടമ്പി രാഷ്ട്രീയം ഇനിയും എത്ര നാള്‍ ..
Thanks for your comment about my latest post in madhyamavicharam.Will contact you later.thanking you
കടത്തു കാര ഞാന്‍ അന്നേ പറഞ്ഞതല്ലേ വടകരയില്‍ എന്തും സംഭവിക്കാം എന്ന്.
ഞങ്ങള്‍ക്ക് നഷ്ട്ടമായത് ഒരു കോട്ടയാണ്.
Post a Comment