മൂന്ന് ലക്ഷം ഭവന രഹിതര്‍ കേരളത്തിലുണ്ടെന്ന മുഖവുരയോടെയാണ്‍ കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഒന്നര വര്‍ഷം മുമ്പ് ഇ എം എസ്സ് ഭവന നിര്‍മ്മാണ പദ്ധതി പ്രഖ്യാപികുന്നത്। പദ്ധതി പ്രഖ്യാപനം എന്ത് ചലനം കേരളത്തിലുണ്ടാക്കി എന്ന് പരിശോദിക്കുന്നത് അതുണ്ടാക്കിയ വന്‍ വിപരീത ഫലവും ഇപ്പോള്‍ ചില കണക്കുകളുടെ കളിയിലേക്കുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ്
2008-2009 പദ്ധതി കാലത്ത് 15 ശതമാനം തുക നീക്കി വെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അത്രയും തുക നീക്കി വെക്കുകയും പ്രസ്തുത പദ്ധതിക്കായ് പഞ്ചായത്ത് നഗര സഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കാതിരുന്നതു മൂലം അത്രയും പണം 2008-09 പദ്ധതിക്കാലത്ത് സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവില്‍ കുറവ് വരികയുമുണ്ടായി। ഇത്രയും വലിയ സംഖ്യയുടെ പദ്ധതി ചിലവ് കുറവ് സംഭവിച്ചു എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി രണ്ട് മാസം മുമ്പ് പൊതു വേദിയില്‍ അഭിപ്രായപ്പെട്ടെങ്കിലും അതിലെ തൊണ്ണൂറു ശതമാനം വരുന്ന സംഖ്യാ ഈയൊരു പദ്ധതിക്കു വേണ്ടി നീകിവെച്ചതില്‍ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ചിലവഴിക്കാന്‍ കഴിയാതെ പോയതിനാലാണെന്ന് അദ്ദേഹം വ്യക്തമാകുകയുണ്ടായില്ല.
ഇതുമൂലം പ്രധാനമായ് ഒരു തിരിച്ചടി പാവപ്പെട്ട ഭവന രഹിതര്‍ക്കുണ്ടായത്, ഇ എം എസ്സ് ഭവന പദ്ധതി പ്രകാരം വീട് ലഭ്യമായില്ല എന്നതു മാത്രമല്ല, ഈയൊരു പദ്ധതിക്കു വേണ്ടി പഞ്ചായത്ത് നഗര സഭകള്‍ പണം നീക്കി വെച്ചതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം പദ്ധതിപ്രകാരം നിര്‍മ്മിച്ചു കൊടുത്തിരുന്ന ഭവന പദ്ധതി തമസ്ക്കരിക്കപെടുകയും അതുമൂലം ഒരു ശതമാനത്തിനെങ്കിലും ലഭ്യമാകെണ്ടിയിരുന്ന തലചായ്ക്കാനൊരിടെം എന്ന മോഹം നടപ്പാകാതെ പോയതുമാണ്।
പ്രഖ്യാപനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും മാത്രമാണ്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റോള്‍। തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതി ചിലവില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് നീക്കി വെക്കുന്ന പണവും ബാക്കിയുള്ളത് ലോണായും എടുക്കണമെന്നതും, ഇതേ ലോണ്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് അവര്‍ തന്നെ അടച്ചു തീര്‍ക്കണമെന്നതുമാണ്. ഈയൊരു കാര്യത്തില്‍ വ്യക്തത വരാത്തതും, അടുത്ത പത്തു വര്‍ഷം കൊണ്ട് ലോണ്‍ തിരിച്ചടക്കേണ്ടതാണെങ്കില്‍ വരുന്ന പത്തു വര്‍ഷത്തെ പഞ്ചായത്തുകളുടേയും നഗര സഭ്കളുടേയും പദ്ധതി വിഹിതം കുറേ ഇപ്രകാരം പോകുന്നതുകൊണ്ട് അവര്‍ക്ക് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും അതൊരു സ്തംഭനാവസ്ഥയിലേക്ക് ലോക്കല്‍ ബോഡികളെ കൊണ്ടെത്തിക്കുകയും ചെയ്യും എന്നുള്ളതാണ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ വാല്‍മീകി അംബേദ്ക്കര്‍ ആവാസ് യോജന, ഭവന നിര്‍മ്മാണ ചേരി നിര്‍മ്മാണ പദ്ധതി ഇന്തിരാ ആവാസ് യോജന എന്നീ പദ്ധതികള്‍ 80ശതമാനം തുക കേന്ദ്രം പഞ്ചായത്തുകള്‍ നഗര സഭകള്‍ എന്നിവക്ക് നല്‍കുമ്പോഴാണ്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കടലാസു പദ്ധതി കൊണ്ട് ലോക്കല്‍ ബോഡികളെ വട്ടം കറക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതും।
പദ്ധതിയുടെ ഗുണഭോക്തൃ കരടു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ആരോഗ്യ് ഇന്ഷൂറന്‍സ് പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നാണ്। ഈ ലിസ്റ്റ് ഒട്ടനവധി ബി പി എല്‍ കുടുംബങ്ങളെ ഒഴിവാക്കിയുള്ളതും അതിലേറെ അനര്‍ഹര്‍ കുടിയേറിയിട്ടുള്ളതുമാണെന്ന് പരക്കെ പരാതിയുള്ളതും അതോടൊപ്പം ഭരണകൂട രാഷ്ട്രീയ പാര്‍ട്ടിക്കാരെ മാത്രം ഉള്‍പ്പെടുത്തിയുട്ടുള്ളതുമാണെന്ന വിലയിരുത്തലുമുണ്ട്। ഇത് മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആട് കോഴി വീട് സംരംഭം പോലെ സ്വജനപക്ഷപാതത്തിനും വഴിവെക്കും തരത്തിലുള്ള ലിസ്റ്റുമാണെന്നാണ്‍ പരാതികാര്‍ ചൂണ്ടികാണിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സഹായമില്ലാതെ ഇത് നടപ്പിലാക്കുക അസാധ്യമാണെന്നിരികെ സഹകരണ വകുപ്പുമായി സംയോജിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അതും പാതി വഴിയിലാണ്। ഇത്തരുണത്തിലാണ്‍ ഭവന പദ്ധതിയിലേക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് കണ്ടെത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വളഞ്ഞ വഴി നടപ്പിലാക്കുവാനുള്ള ശ്രമം. ഭവന പദ്ധതി നടപ്പിലാക്കുവാനുള്ള മനുഷ്യദ്ധ്വാനം തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് കൊണ്ട് നികത്താനാണ്‍ സര്‍ക്കാര്‍ നീക്കം. അത്തരത്തിലുള്ള ഒരു കണ്‍കെട്ട് നടത്തുകയാണെങ്കില്‍ ഭവന നിര്‍മ്മാണത്തിന്‍ കേന്ദ്ര വിഹിതം കൂട്ടാം ഭാവിയില്‍ സംസ്ഥാന ഗവണ്മെന്‍റെ ഇതിലേക്ക് വിഹിതം നല്‍കാന്‍ ഉദ്ദേശികുന്നുണ്ടെങ്കില്‍ അത് നാമമാത്രമാക്കുകയും ചെയ്യാം. ഫലത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യം സംസ്ഥാന ഗവണ്മെന്‍റെ വളഞ്ഞ വഴിയിലൂടെ തിരിച്ചു പിടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഭവനപദ്ധതിയുമായി കൂട്ടികെട്ടുക വഴി ഇത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയായി അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന രഹസ്യ അജണ്ടയും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഇത് ഒരുത്തരവായി കൊണ്ടവരുവാനുള്ള നിയമപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വമേധേയ ഇത നടപ്പില്‍ കൊണ്ടു വരണമെന്നതാണ്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ കൊടുക്കുന്ന നിര്‍ദ്ദേശം.
ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പ് പദ്ധതി ഇത്തരുണത്തില്‍ മുദ്ര പേപ്പര്‍ വില്‍പ്പന നടത്തി വന്‍ സാമ്പത്തിക നേട്ടമുണ്ടാകിയ ഇതേ സംസ്ഥന സര്‍ക്കാര്‍ തന്നെയാണ്‍ വയനാട് പദ്ധതിയും അലിഗര്‍ യൂണിവേഴ്സിറ്റി കാമ്പസ് പദ്ധതിയും പോലുള്ള പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഏത് ന്യൂന പക്ഷ പദ്ധതിയായാലും പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയായാലും അത് പരമാവധി നടപ്പില്‍ വരുത്തി സംസ്ഥാന ഗവണ്മെന്‍റിന്‍റെ ബഡ്ജറ്റ് അത് ലഭ്യമല്ലാത്ത സ്ഥലങ്ങളിലെക്ക് മാറ്റി ചിലവഴിച്ച് സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിക്കു ശ്രമിക്കാതെ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജനസേവനങ്ങള്‍ കേന്ദ്ര ഗവണ്മെന്‍റിനേക്കൊണ്ട് ചെയ്യിച്ച് അവര്‍ക്ക് പേരെടുക്കാന്‍ തങ്ങള്‍ സമ്മതികില്ലെന്ന വാശി ഒരു സംസ്ഥാനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിനേയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയുമായേ കാണാന്‍ കഴിയുകയുള്ളൂ.
9/10/09
ഇ എം എസ്സ് ഭവനങ്ങള്‍...
Posted by കടത്തുകാരന്‍/kadathukaaran at 4:59 AM
Subscribe to:
Post Comments (Atom)
1 Comment:
അലിഗഡ് ഓഫ് കാമ്പസ് അട്ടിമറിക്കുവാനുള്ള സംസ്ഥന സര്‍ക്കാരിന്‍റെ ശ്രമം പൊളിഞ്ഞത് പൊതു സമൂഹത്തിന്‍റെ എതിര്‍പ്പും കേന്ദ്രത്തില്‍ അതേ സര്‍ക്കാര്‍ തന്നെ ഇലക്ഷനു ശേഷം വന്നൂ എന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പൊതു സമൂഹത്തിന്‍റെ ഉണര്‍വ്വ് ആവശ്യപ്പെടുന്നു.
Post a Comment