5/23/08

രണ്ട് രഹസ്യങ്ങള്‍

*** പതിറ്റാണ്ടുകളായി പശ്ചിമ ബംഗാള്‍ അടക്കിവാഴുന്ന സി।പി।എം മുന്നണി ഏറ്റവും ഒടുവിലത്തെ പഞ്ജായത്ത് തിരഞ്ഞെടുപ്പില്‍, ജില്ലാ പരിഷത്തുകളില്‍ പതിനേഴണ്ണെത്തില്‍ പതിമൂന്നെണ്ണം നിലനിര്‍ത്തിയിട്ടും വാര്‍ത്ത പ്രാധാന്യം ലഭിക്കാതെ പോയതെന്തേ?

നന്ദിഗ്രാം ഉള്‍പ്പെട്ട പൂര്‍വ്വ മിഡ്നാപ്പൂര്‍ ജില്ലാ പരിഷത്തിലെ അമ്പത്തി മൂന്നില്‍ മുപ്പത്തി രണ്ട് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തത് ചില കാര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്। കാരണം തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്‍ ഇവിടെ കിട്ടിയത് വെറും രണ്ട് സീറ്റാണ്. സി പി എം ആര്‍ എസ് പി യും വോട്ടെടുപ്പെ ദിവസം പരസ്പരം ഏറ്റുമുട്ടിയതും കൂട്ടിവായിക്കണം. കോണ്‍ഗ്രസ്സിന്‍റെ കയ്യിലുണ്ടായിരുന്ന മുര്‍ഷിദാബാദ് സി പി എം കായിക ബലത്തിലൂടെ കൈയടക്കിയെങ്കിലും മുസ്ലിം സമ്മതിദായകര്‍ പൊതുവെ സി പി എം നെതിരാണെന്നാണ്‍ പഞ്ജായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

മുതലാളിത്ത-കുത്തക അനുകൂല സാമ്പത്തിക നയങ്ങളും ഫാസിസ്റ്റ് സ്റ്റാലിനിസ്റ്റ് പെരുമാറ്റ ശൈലിയുംന്യൂനപക്ഷ വിമുഖമായ വികസന പദ്ധതികളും സി പി എമ്മിന്‍ ഭീഷണിയാവുകയാണോ? അതോ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന മുന്നറിയിപ്പാണോ ബംഗാള്‍തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ വലിയ ഇടതുപക്ഷ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്?

*** ഒബാമ പ്രസിഡന്‍റെ മത്സരത്തിനും തുടര്‍ന്ന് അമെരിക്കന്‍ പ്രസിഡന്‍റുമാകാനുള്ള സാഹചര്യം ഒരുങ്ങി വരുന്നതിനിടയ്ക്ക് ഒരു ചെറിയ വികല ചിന്ത॥

ബാറാക് ഒബാമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പുതിയൊരു മാതൃകാ വ്യക്തിത്വത്തിന്‍റെ ആഗമനമായി വിലയിരുത്താന്‍ കഴിയുമോ? കറുത്ത വര്‍ഗ്ഗത്തിന്‍റെ അതിനേക്കാള്‍ ഉപരി യുവത്വത്തിന്‍റെ മൂര്‍ച്ചയുമായാണ്‍ ഒബാമയുടെ രംഗ പ്രവേശം। ഒബാമയുടെ അച്ഛന്‍ കെനിയക്കാരനായ മുസ്ലിം ആണ്‍ എന്നതും കെനിയന്‍ ആവേശവും കറുപ്പിന്‍റെയും ഇസ്ലാമിന്‍റെയും രക്തക്കറയും ബാക്കിയുണ്ടെന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇടക്ക് പൊന്തി വന്ന പ്രചാരണം എന്തിന്‍റെ തുടക്കമാണ്? അല്ലെങ്കില്‍ എന്തിന്‍റെ അവസാനമാണ്?

ആദ്യമായി അധികാരം ലഭിക്കെ ജോര്‍ജ്ജ് ബുഷും ടോണി ബ്ലയറും താരതമ്യാന യുവാക്കളായിരുന്നു। പക്ഷെ അധികാരം ഇരുവരേയും വൃദ്ധന്മാരാക്കിയോ? മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു, ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ നേതാവ്ജോണ്‍ മെക്കയിന്‍ എന്നിവരെപ്പോലുള്ള അനേകം നേതാക്കന്മാരെ ഓര്‍ത്തു കൊണ്ടാണെങ്കില്‍ അധികാരം വൃദ്ധരെ ഊര്‍ജ്സ്വലരാക്കുന്ന ഔഷധമാണോ? മറ്റേതൊരു അമേരിക്കന്‍ ഗവണ്മെന്‍റൈനേപ്പോലെ മാത്രമെ ഇതൊക്കെയാണെങ്കിലും ഒബാമ പ്രസിഡന്‍റെ ആവുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനാവൂ എന്നത് ചരിത്രത്തിന്‍റെ ആവര്‍ത്തനം മാത്രമെ ആകൂ, ആവര്‍ത്തനങ്ങളാണ്‍ അമേരിക്ക.

ശത്രു നിഗ്രഹം കഴിഞ്ഞാല്‍ അധികാര വഴികളില്‍ നൃത്തം ചെയ്യാന്‍ പ്രേതത്തിന്‍റെ ചങ്ങാത്തവും ആവശ്യമാകും. അതും കറുത്ത കരങ്ങള്‍ക്കുള്ളിലമര്‍ന്ന വൈറ്റ് ഹൌസിന്‍ അലങ്കാരമാണ്.

5 Comments:

കടത്തുകാരന്‍/kadathukaaran said...

ശത്രു നിഗ്രഹം കഴിഞ്ഞാല്‍ അധികാര വഴികളില്‍ നൃത്തം ചെയ്യാന്‍ പ്രേതത്തിന്‍റെ ചങ്ങാത്തവും ആവശ്യമാകും. അതും കറുത്ത കരങ്ങള്‍ക്കുള്ളിലമര്‍ന്ന വൈറ്റ് ഹൌസിന്‍ അലങ്കാരമാണ്.

മലമൂട്ടില്‍ മത്തായി said...

ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി വരുന്നതേ ഉള്ളു. പ്രസിഡന്റ് ആകാന്‍ ചാന്‍സ് വളരെ കുറവാണു. അയാള്‍ ഇവിടുത്തെ തെക്കന്‍ പ്രവിശ്യകളില്‍ ജയം വളരെ ബുദ്ധിമുട്ടാണ്.

കടത്തുകാരന്‍/kadathukaaran said...

നോട്ടി മോറിസണ്‍ പറഞ്ഞത് ശരിയാണ്. അതുകൊണ്ട് തന്നെയാണ്‍ പോസ്റ്റിന്‍റെ ആദ്യ വരി ഞാന്‍ ഇപ്രകാരം തുടങ്ങിയതും...

"ഒബാമ പ്രസിഡന്‍റെ മത്സരത്തിനും തുടര്‍ന്ന് അമെരിക്കന്‍ പ്രസിഡന്‍റുമാകാനുള്ള സാഹചര്യം ഒരുങ്ങി വരുന്നതിനിടയ്ക്ക് ഒരു ചെറിയ വികല ചിന്ത"

എന്നാല്‍ അങ്ങനെയുള്ള ഒരു സാഹചര്യത്തിനാണ്‍ സാധ്യത എന്ന വിലയിരുത്തലിലാണ്‍ ഈ ചെറിയ കുറിപ്പ്.
(പ്രതികരണത്തിന്‍ നന്ദി)

തൂലിക said...

"പതിറ്റാണ്ടുകളായി പശ്ചിമ ബംഗാള്‍ അടക്കിവാഴുന്ന സി।പി।എം മുന്നണി ഏറ്റവും ഒടുവിലത്തെ പഞ്ജായത്ത് തിരഞ്ഞെടുപ്പില്‍, ജില്ലാ പരിഷത്തുകളില്‍ പതിനേഴണ്ണെത്തില്‍ പതിമൂന്നെണ്ണം നിലനിര്‍ത്തിയിട്ടും വാര്‍ത്ത പ്രാധാന്യം ലഭിക്കാതെ പോയതെന്തേ?"
ചില വിജയങ്ങള്‍ പരാജയങ്ങളേക്കാള്‍ അപമാനമാകും, ഇതുപോലെ. ആരും അറിയേണ്ട് ഈ വിജയം എന്ന് CPM കരുതിക്കാണും, കാരണം, ഈ വിജയം ആരും അംഗീകരിക്കില്ല, അതാണ്‍ സത്യം.

കടത്തുകാരന്‍/kadathukaaran said...

mmmmപറഞ്ഞതിലെ ഭൂമിക മനസ്സിലാക്കുന്നു. ഇപ്പോഴും സി. പി. എം ന്‍റെ വിജയം ആധികാരികമാണ്, പക്ഷെ അതിന്‍ സാധാരണക്കാരന്‍റെ രക്തം മണക്കുന്നുണ്ട്, അധികാര ദുര്‍വിനിയോഗത്തിന്‍റെ ധാര്‍ഷ്ട്യവുമുണ്ട്..അതാണ്‍ വിജയങ്ങളില്‍ ഈ വിജയത്തെ വ്യത്യസ്തമാക്കുന്നത്. നന്ദി mmmm