2010 ജൂണില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ വര്‍ഷത്തിലെ എല്‍ കെ ജി യിലേക്കുള്ള പ്രവേശനം 2009 ഡിസംബറോടെ ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ ചില പരിസരവീക്ഷണങ്ങളിവിടെ കുറിക്കുന്നു....
ബാലികാവധുക്കളുടെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്താണിന്ത്യ, പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഇന്ത്യയിലോരോ ദിവസവും 6000 കുട്ടികള്‍ പിടഞ്ഞുമരിക്കുന്നു, ജനിക്കുന്ന 1000 കുട്ടികളില്‍ 53 പേര്‍ തദ്ക്ഷണം മരിക്കുന്നു, 13 ശതമാനം കുട്ടികള്‍ ബാലവേലയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യമാണിന്ത്യ, 53 ശതമാനം കുട്ടികള്‍ ലൈംഗികചൂഷണത്തിനു വിധേയരാകുന്നു, 33 ശതമാനം കുട്ടികള്‍ ദിവസവും മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ്।
ശിശുദിനങ്ങളും ചൂഷണങ്ങള്‍ക്കെതിരായുള്ള ആചരണങ്ങളും ദിനങ്ങളും ചന്ദ്രനിലെ ചന്ദ്രയാന്‍ മുദ്രണത്തിനു ശേഷവും ഇന്ത്യയിലെ കുട്ടികളുടെ സാമൂഹിക ജീവിതം ഏതറ്റം വരെ അപമാനകരമാണെന്നതിന്‍ 'ഇന്ത്യയിലെ കുട്ടികളുടെ ദുരവസ്ഥ ദേശീയ നാണക്കേടായി തുടരുന്നു'വെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ ഷിംഹിന്‍റെ ഏറ്റുപറച്ചില്‍ മാത്രമല്ല നമ്മുടെ കണ്ണുകളെ വിശ്വസിക്കാമെങ്കില്‍ നമ്മുടെ കാതുകളെ അവിശ്വാസമില്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടം നമ്മേ അസ്വസ്തരാക്കുകതെന്നെ ചെയ്യും।
യു എന്‍ കണക്കുകള്‍ പ്രകാരം 5 വയസ്സെത്തും മുമ്പ് ഇന്ത്യയില്‍ ഓരോ വര്‍ഷവും 21 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലവും പ്രസവാനന്തര സുശ്രൂഷ ലഭിക്കാതിരിക്കുന്നതുമൂലവും മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാകാതിരിക്കുന്നതുമൂലവും മരിച്ചുവീഴുന്നുണ്ട്। കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുതലമുറയുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ നല്ല മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ബാലവേലചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെയിടയിലേക്ക്, അഞ്ചുവയസ്സെത്തുമ്പോഴേക്കും നമ്മോട് വിട്ടുപിരിയേണ്ടിവരുന്ന അടിസ്ഥാനവര്‍ഗ്ഗത്തിനിടയിലേക്ക്, ആരോഗ്യമില്ലാത്ത കുട്ടികളെ പെറ്റിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അമ്മമാര്‍ക്കിടയിലേക്ക്, അമ്മയാര്, അച്ഛനാരെന്നറിയാത്ത തെരുവ് കുട്ടികളുടെയിടയിലേക്ക് നമ്മുടെ പുറംപൂച്ചുകള്‍ എത്തപ്പെടാത്തിടത്തോളം, കണക്കുകളുടെ അല്ലെങ്കില്‍ അതിനേക്കാളേറെയുള്ള കണക്കുകളുടെ ആവര്‍ത്തനം തന്നെയായിരിക്കും ഇനിയും സംഭവിക്കാന്‍ പോകുന്നത്...
സര്‍ക്കാരുകള്‍ നിരന്തര പരാജയമാണീവിഷയത്തില്‍, തീര്‍ച്ചയായും നമ്മള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ നാം ഓരോ പൌരനും തൊട്ടടുത്തവീട്ടിലെ, അല്ലെങ്കില്‍ തന്‍റെ സ്വന്തം ഗ്രാമത്തിലെ, പട്ടണത്തിലെ, തെരുവോരത്തെ കുട്ടിയോടെന്താണ്‍ നമ്മുടെ സമീപനം എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്, പ്രവര്‍ത്തിക്കേണ്ടതും... എന്തെന്നാല്‍
കുട്ടികളുടെ എണ്ണക്കുറവുമൂലം ഒഴിവാക്കപ്പെട്ട സ്ക്കൂളിന്നടുത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള മാനേജ്മെന്‍ര്‍ സ്ക്കൂളില്‍ എല്‍ കെ ജിക്ക് ഓരോ കുട്ടിക്കും രണ്ടായിരം രൂപ ക്യാപിറ്റേഷന്‍ ഫീ അടക്കേണ്ടിവന്ന കുട്ടിയുടെ ബന്ധുവായിരിക്കും നാമോരോരുരത്തരും... കളിച്ചു ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ നല്ല തുക ക്യാപിറ്റേഷന്‍ ഫീ അടച്ച് തന്‍റെ കുട്ടി മറ്റുള്ളവരേക്കാള്‍ പിന്നിലാവാതിരിക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാരന്‍ എന്തുകൊണ്ട് തനിക്കീ അവസ്ഥ വന്നുവെന്ന് ചിന്തിക്കുന്നില്ല എല്‍ കെ ജിയില്‍ വരാനാകാത്ത കുട്ടിയെപറ്റി ചിന്തിക്കാതിരിക്കുന്നതുപോലെ, മൂന്നര വയസ്സുവരേയെങ്കിലും തന്‍റെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായത് ചെയ്യാനാവാതെ പോയ അച്ഛനമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതുപോലെ..
ഇവിടെ വേണ്ടത് ദിനാചാരണങ്ങളോ പ്രതിഞ്ജകളോ അല്ല, ഓരോ വ്യക്തിയുടേയും വ്യക്തിപരമായ പ്രവര്‍ത്തനമാണ്. ശിശുദിനം വര്‍ഷത്തിലൊന്നേയുള്ളുവെന്നതിനര്‍ത്ഥം മറ്റുള്ള ദിവസങ്ങളില്‍ അവരേക്കുറിച്ചോര്‍ക്കരുത് എന്നതാകരുത്.
12/31/09
കുട്ടികളിലേക്ക്...
Posted by കടത്തുകാരന്‍/kadathukaaran at 3:05 AM 4 comments
9/23/09
വിയര്‍പ്പിന്‍റെ തിളക്കം..
സ്വന്തം നാട്ടിലായിരുന്നിട്ടുപോലും ലോകാത്ഭുതമായിട്ടും താജ്മഹല്‍ ഇതുവരെ കാണാതിരുന്നതിന്‍റെ നഷ്ടം ഈജിപ്തുകാരനായ കൂടെ ജോലിച്ചുന്നയാള്‍ കഴിഞ്ഞ മാസം താജ്മഹല്‍ സന്ദര്‍ശിച്ചു വന്നതിനു ശേഷമുള്ള വിവരണങ്ങളില്‍ അനുഭവിക്കുകയായിരുന്നു. കണ്ണുകള്‍ക്കാനന്ദം പകര്‍ന്ന് മനസ്സിനു ശാന്തി നല്‍കി പ്രണയത്തിന്‍റെ സൌധം ഒരു കവിത പോലെയാണെന്നാണ്‍ അയ്യുബ് ബിന്‍ അസ്ക്കരിയുടെ പക്ഷം. ഈജിപ്തിലെ പിരമിഡുകള്‍ പോലെയല്ല താജ്മഹല്‍ എന്നും പിരമിഡുകളേക്കാള്‍ നയന മനോഹരമാണ്‍ താജെന്നും, താജിന്‍റെ അന്തരീക്ഷം നല്‍കുന്ന ഒരു പ്രത്യേക സുഖം വളരേയധികം യാത്ര ചെയ്തീട്ടുള്ള അയ്യൂബ് അസ്ക്കരിക്ക് മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലെന്നദ്ധേഹം പറഞ്ഞപ്പോള്‍ കണ്ടില്ലെങ്കിലെന്താ താജ് എന്‍റെ നാട്ടിലെല്ലെ എന്നഭാവമായിരുന്നു എനിക്കെങ്കിലും ഉറച്ചിരുന്നു ഞാന്‍ അടുത്ത വട്ടം നാട്ടിലെത്തുമ്പോള്‍ താജിന്‍റെ പ്രണയം, ശാന്തി, മനോഹാരിത എല്ലാം വേണ്ടുവോളം നുണയുമെന്ന്.
ഈ കുറിപ്പിനാധാരം ഒരിക്കലും താജിന്‍റെ രൂപഭംഗിയല്ല, പ്രണയമല്ല, നല്ല കാലാവസ്ഥയുമല്ല, താജിന്‍റെ നിര്‍മ്മിതിയും ഈജിപ്തിലെ പിരമിഡുകളുടെ നിര്‍മ്മിതിയും ബന്ധപ്പെടുത്തിയുള്ള അടിമത്തത്തെക്കുറിച്ചുള്ള അയ്യൂബിന്‍റെ ദിവസങ്ങളോളം നീണ്ടുനിന്ന നിരാശയോടെയുള്ള വാചാലതയായിരുന്നു. കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തിട്ടുള്ള അയ്യുബ് ഒരിക്കലും ഒരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നില്ലെങ്കിലും യാത്രകളില്‍ ഏറെ താത്പര്യമുള്ള അയ്യൂബ്, തീരെ ചരിത്ര ബോദമില്ലാത്ത എന്‍റെ അടുത്ത് ഒരു ചരിത്ര പുസ്തകം തന്നെയായിരുന്നു.
എ ഡി 650നും 1900നും ഇടക്കുള്ള ഒട്ടുമുക്കാല്‍ അടിമത്തത്തിന്‍റെ ലോക ചരിത്രം കുറഞ്ഞ രീതിയില്‍ കുറഞ്ഞ ദിവസം കൊണ്ട് ഞാന്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു. തീര്‍ച്ചയായും അതിന്‍റെ ബെയ്‌സ് ചരിത്രങ്ങളുടെ ശേഷിപ്പുകളായ നിര്‍മ്മിതികള്‍ തന്നെയായിരുന്നു. പുരാതന ഈജിപ്ഷ്യന്‍ പുരാതന ഗ്രീസ്, അസീറിയ, റോമന്‍ ഭരണം എന്നിവയിലെല്ലാം ഒരു സംസ്കാരം എന്ന വണ്ണം അടിമത്തം നീതീകരിച്ചു പോന്നത് ആധുനിക യുഗത്തില്‍ നമുക്കൊക്കെ അന്യമാണെങ്കിലും ആഫ്രിക്കയടക്കമുള്ള പലഭാഗങ്ങളിലെന്ന പോലെ ലോകത്തിന്‍റെ പലയിടങ്ങളിലിന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുടരുന്നു എന്ന അറിവ് പോലും ഭയപ്പെടുത്തുന്നതാണ്.
മറ്റേതു ചരിത്ര രേഖകളേക്കാള്‍ ചരിത്ര രേഖകളായിട്ടല്ലെങ്കിലും ബൈബിള്‍, ഇസ്ലാമിക ചരിത്രം എന്നിവ ഏറെ വിശ്വസനീയമാണെന്ന് അയ്യൂബിന്‍റെ അഭിപ്രായം. 1900നു മുമ്പുള്ള കാലഘട്ടങ്ങളിലെ ഏതാണ്ട് മുക്കാല്‍ ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള അടിമത്തം അനുഭവിച്ചവരാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു. അമേരിക്കന്‍ അടിമത്തം ആഫ്രിക്കന്‍ അടിമത്തം അറബ് അടിമത്തം യൂറോപ്യന്‍ അടിമത്തം എന്നീ കുപ്രസിദ്ധ അടിമത്തങ്ങളുടെ വ്യാപ്തി അതിന്‍റെ വന്‍ കരകള്‍ കടന്നുള്ള വ്യാപനവും കൈമാറ്റവും കൂടി അറിയുമ്പോഴാണ്. അടിമക്കച്ചവടം അടിമ സമൂഹം എന്നിവയെല്ലാം അക്കാലങ്ങളില്‍ വന്നിട്ടുള്ള പല മതങ്ങളുടേയും തളര്‍ച്ചക്കും വളര്‍ച്ചക്കും ഹേതുവായേന്നതും യാഥാര്‍ത്ഥ്യമാണെന്നിരിക്കെ, പല മതങ്ങളും അടിമത്ത വ്യ്വസ്ഥിതിയോട് നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അടിമകള്‍ക്ക് ശോഭനമായ ഭാവി വാഗ്ദത്തം നല്‍കിയതും മറഞ്ഞും തെളിഞ്ഞും ഈ മതങ്ങള്‍ അടിമകളുടെ മോചനത്തിന്‍ ആവേശം പകര്‍ന്നിരുന്നു എന്നുവേണം കരുതാന്‍. മതങ്ങള്‍ അവയുടെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തുന്നതോടെ അടിമത്തം ദൈവകോപമാണെന്ന കാഴ്ച്ചപ്പാടില്‍ എത്തപ്പെട്ടിരുന്നത് ആധുനിക യുഗത്തില്‍ അടിമത്തം നിയമം മൂലം നിരോധിക്കും മുമ്പേ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു എന്ന് മനസ്സിലാകുന്നു.
ആദ്യകാലങ്ങളില്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍, സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സാധാരണമായിരുന്നതും അടിമത്തത്തിന്‍ ചെല്ലും ചിലവുമായി എന്നു വേണം കരുതാന്‍, കാരണം ഓരോ യുദ്ധങ്ങളും ഓരോ സമൂഹത്തേയും അടിമകളാക്കുകയും അപൂര്‍വ്വം സമയങ്ങളില്‍ അടിമത്തത്തില്‍ നിന്നുള്ള രക്ഷ പ്രാപിക്കലുമായിരുന്നു. പ്രവാചകന്‍ മൂസ(മോശ) യുടെ നേതൃത്തത്തിലായിരുന്നു അടിമത്തത്തിനെതിരേയുള്ള ആദ്യ് വിപ്ലവം നടന്നെതെന്ന് ലഭ്യമായ രേഖകള്‍ പറയുന്നു. ഫ്രഞ്ച് വിപ്ലവം, 1807 ലെ ബ്രിട്ടീഷ് പാര്‍ലമെന്‍ര്‍ ആക്ട് തുടങ്ങി ഓരോ രാജ്യത്തും വ്യത്യസ്ത ഭരണങ്ങളില്‍ വ്യ്ത്യസ്ത കാലങ്ങളില്‍ നടന്ന സമരങ്ങളും നിയമ നടപടികളും ചരിത്രത്തിന്‍റെ ഭാഗമായികഴിഞ്ഞു.
December 10 1948 United nations general assembly ‘universal declaration of human rights article for states, no one shall be held in slavery or servitude; slavery and the slave trade shall be prohibited in all their forms….
അടിമ നിസ്സാരനാണ്, ഉപ്പും അരിയും പോലെ ചന്തയിലും കടകളിലും വില്‍കപ്പെടുന്നവന്‍. രാപ്പകലുകള്‍ ഭേദമില്ലാതെ പണിയെടുക്കാനായി പിറന്നവന്‍, സമ്പാദ്യമായി ശരീരമാസകലം ചാട്ടവാറടിയുടെ പാടുകളും മുഖത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പുകോലുകളുണ്ടാകിയ കാളിമയും മാത്രമുണ്ടാകിയവന്‍. അവന്‍റെ നടത്തവും ഇരുത്തവും കിടപ്പും മാത്രമല്ല വിചാര വികാരങ്ങളുള്‍പ്പടെ എല്ലാം നിയന്ത്രിക്കപ്പെട്ടവന്‍, യജമാനന്‍ മറ്റാര്‍ക്കോ അതിനെല്ലാം വിലനല്‍കിയിട്ടുണ്ടത്രെ.
ആരാണ്‍ അടിമ? ചരിത്രത്തിന്‍ ചിരപരിചിതന്‍, കാരണം ചരിത്രം രചിച്ചതാരുമാകട്ടെ ചരിത്രം നിര്‍മിച്ചത് അടിമയാണ്. സംസ്കാര നാഗരികതകള്‍ വിളംബരം ചെയ്യുന്നത് അവന്‍റെ കരവിരുതിന്‍റെ കഥകളാണ്. ലോകാത്ഭുതങ്ങളിലധികവും അവന്‍റെ ചോരപ്പാടുകള്‍ പതിഞ്ഞവയാണ്. അടിമയുടെ ഗദ്ഗദങ്ങളും ചുടുനിശ്വാസങ്ങളും തപ്തവികാരങ്ങളും തളം കെട്ടി നില്‍ക്കാത്ത ഉത്തുംഗസൌധങ്ങള്‍ വിരളം. ഈജിപ്തിലെ പിരമിഡുകളും ആഗ്രയിലെ താജ്മഹലും, നാവടക്കി പണിയെടുക്കാന്‍ വിധിക്കപ്പെട്ട അടിമകളുടെ സ്മാരകങ്ങളാണ്। അവരാണ്‍ അവയുടെ കനത്ത കരിമ്പാറകള്‍ അതിമനോഹരമായി അടുക്കി വെച്ചത്, അവ ചുമന്നു കൊണ്ടു വന്നതിന്‍റെ പാടുള്ളത് അവന്‍റെ പുറത്താണ്, അവയ്ക്കടിയില്‍പ്പെട്ട് ചതഞ്ഞു മരിച്ചതും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തന്നെ। മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ മനോഹരമായതെല്ലാം ഉണ്ടാക്കിയത് അകം വെളുത്ത, പുറം കറുത്ത ഇങ്ങനെ കുറേ മനുഷ്യരായിരുന്നു.
Posted by കടത്തുകാരന്‍/kadathukaaran at 4:55 AM 6 comments
9/10/09
ഇ എം എസ്സ് ഭവനങ്ങള്‍...
മൂന്ന് ലക്ഷം ഭവന രഹിതര്‍ കേരളത്തിലുണ്ടെന്ന മുഖവുരയോടെയാണ്‍ കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഒന്നര വര്‍ഷം മുമ്പ് ഇ എം എസ്സ് ഭവന നിര്‍മ്മാണ പദ്ധതി പ്രഖ്യാപികുന്നത്। പദ്ധതി പ്രഖ്യാപനം എന്ത് ചലനം കേരളത്തിലുണ്ടാക്കി എന്ന് പരിശോദിക്കുന്നത് അതുണ്ടാക്കിയ വന്‍ വിപരീത ഫലവും ഇപ്പോള്‍ ചില കണക്കുകളുടെ കളിയിലേക്കുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ്
2008-2009 പദ്ധതി കാലത്ത് 15 ശതമാനം തുക നീക്കി വെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അത്രയും തുക നീക്കി വെക്കുകയും പ്രസ്തുത പദ്ധതിക്കായ് പഞ്ചായത്ത് നഗര സഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കാതിരുന്നതു മൂലം അത്രയും പണം 2008-09 പദ്ധതിക്കാലത്ത് സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവില്‍ കുറവ് വരികയുമുണ്ടായി। ഇത്രയും വലിയ സംഖ്യയുടെ പദ്ധതി ചിലവ് കുറവ് സംഭവിച്ചു എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി രണ്ട് മാസം മുമ്പ് പൊതു വേദിയില്‍ അഭിപ്രായപ്പെട്ടെങ്കിലും അതിലെ തൊണ്ണൂറു ശതമാനം വരുന്ന സംഖ്യാ ഈയൊരു പദ്ധതിക്കു വേണ്ടി നീകിവെച്ചതില്‍ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ചിലവഴിക്കാന്‍ കഴിയാതെ പോയതിനാലാണെന്ന് അദ്ദേഹം വ്യക്തമാകുകയുണ്ടായില്ല.
ഇതുമൂലം പ്രധാനമായ് ഒരു തിരിച്ചടി പാവപ്പെട്ട ഭവന രഹിതര്‍ക്കുണ്ടായത്, ഇ എം എസ്സ് ഭവന പദ്ധതി പ്രകാരം വീട് ലഭ്യമായില്ല എന്നതു മാത്രമല്ല, ഈയൊരു പദ്ധതിക്കു വേണ്ടി പഞ്ചായത്ത് നഗര സഭകള്‍ പണം നീക്കി വെച്ചതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം പദ്ധതിപ്രകാരം നിര്‍മ്മിച്ചു കൊടുത്തിരുന്ന ഭവന പദ്ധതി തമസ്ക്കരിക്കപെടുകയും അതുമൂലം ഒരു ശതമാനത്തിനെങ്കിലും ലഭ്യമാകെണ്ടിയിരുന്ന തലചായ്ക്കാനൊരിടെം എന്ന മോഹം നടപ്പാകാതെ പോയതുമാണ്।
പ്രഖ്യാപനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും മാത്രമാണ്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റോള്‍। തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതി ചിലവില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് നീക്കി വെക്കുന്ന പണവും ബാക്കിയുള്ളത് ലോണായും എടുക്കണമെന്നതും, ഇതേ ലോണ്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് അവര്‍ തന്നെ അടച്ചു തീര്‍ക്കണമെന്നതുമാണ്. ഈയൊരു കാര്യത്തില്‍ വ്യക്തത വരാത്തതും, അടുത്ത പത്തു വര്‍ഷം കൊണ്ട് ലോണ്‍ തിരിച്ചടക്കേണ്ടതാണെങ്കില്‍ വരുന്ന പത്തു വര്‍ഷത്തെ പഞ്ചായത്തുകളുടേയും നഗര സഭ്കളുടേയും പദ്ധതി വിഹിതം കുറേ ഇപ്രകാരം പോകുന്നതുകൊണ്ട് അവര്‍ക്ക് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും അതൊരു സ്തംഭനാവസ്ഥയിലേക്ക് ലോക്കല്‍ ബോഡികളെ കൊണ്ടെത്തിക്കുകയും ചെയ്യും എന്നുള്ളതാണ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ വാല്‍മീകി അംബേദ്ക്കര്‍ ആവാസ് യോജന, ഭവന നിര്‍മ്മാണ ചേരി നിര്‍മ്മാണ പദ്ധതി ഇന്തിരാ ആവാസ് യോജന എന്നീ പദ്ധതികള്‍ 80ശതമാനം തുക കേന്ദ്രം പഞ്ചായത്തുകള്‍ നഗര സഭകള്‍ എന്നിവക്ക് നല്‍കുമ്പോഴാണ്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കടലാസു പദ്ധതി കൊണ്ട് ലോക്കല്‍ ബോഡികളെ വട്ടം കറക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതും।
പദ്ധതിയുടെ ഗുണഭോക്തൃ കരടു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ആരോഗ്യ് ഇന്ഷൂറന്‍സ് പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നാണ്। ഈ ലിസ്റ്റ് ഒട്ടനവധി ബി പി എല്‍ കുടുംബങ്ങളെ ഒഴിവാക്കിയുള്ളതും അതിലേറെ അനര്‍ഹര്‍ കുടിയേറിയിട്ടുള്ളതുമാണെന്ന് പരക്കെ പരാതിയുള്ളതും അതോടൊപ്പം ഭരണകൂട രാഷ്ട്രീയ പാര്‍ട്ടിക്കാരെ മാത്രം ഉള്‍പ്പെടുത്തിയുട്ടുള്ളതുമാണെന്ന വിലയിരുത്തലുമുണ്ട്। ഇത് മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആട് കോഴി വീട് സംരംഭം പോലെ സ്വജനപക്ഷപാതത്തിനും വഴിവെക്കും തരത്തിലുള്ള ലിസ്റ്റുമാണെന്നാണ്‍ പരാതികാര്‍ ചൂണ്ടികാണിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സഹായമില്ലാതെ ഇത് നടപ്പിലാക്കുക അസാധ്യമാണെന്നിരികെ സഹകരണ വകുപ്പുമായി സംയോജിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അതും പാതി വഴിയിലാണ്। ഇത്തരുണത്തിലാണ്‍ ഭവന പദ്ധതിയിലേക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് കണ്ടെത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വളഞ്ഞ വഴി നടപ്പിലാക്കുവാനുള്ള ശ്രമം. ഭവന പദ്ധതി നടപ്പിലാക്കുവാനുള്ള മനുഷ്യദ്ധ്വാനം തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് കൊണ്ട് നികത്താനാണ്‍ സര്‍ക്കാര്‍ നീക്കം. അത്തരത്തിലുള്ള ഒരു കണ്‍കെട്ട് നടത്തുകയാണെങ്കില്‍ ഭവന നിര്‍മ്മാണത്തിന്‍ കേന്ദ്ര വിഹിതം കൂട്ടാം ഭാവിയില്‍ സംസ്ഥാന ഗവണ്മെന്‍റെ ഇതിലേക്ക് വിഹിതം നല്‍കാന്‍ ഉദ്ദേശികുന്നുണ്ടെങ്കില്‍ അത് നാമമാത്രമാക്കുകയും ചെയ്യാം. ഫലത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യം സംസ്ഥാന ഗവണ്മെന്‍റെ വളഞ്ഞ വഴിയിലൂടെ തിരിച്ചു പിടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഭവനപദ്ധതിയുമായി കൂട്ടികെട്ടുക വഴി ഇത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയായി അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന രഹസ്യ അജണ്ടയും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഇത് ഒരുത്തരവായി കൊണ്ടവരുവാനുള്ള നിയമപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വമേധേയ ഇത നടപ്പില്‍ കൊണ്ടു വരണമെന്നതാണ്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ കൊടുക്കുന്ന നിര്‍ദ്ദേശം.
ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പ് പദ്ധതി ഇത്തരുണത്തില്‍ മുദ്ര പേപ്പര്‍ വില്‍പ്പന നടത്തി വന്‍ സാമ്പത്തിക നേട്ടമുണ്ടാകിയ ഇതേ സംസ്ഥന സര്‍ക്കാര്‍ തന്നെയാണ്‍ വയനാട് പദ്ധതിയും അലിഗര്‍ യൂണിവേഴ്സിറ്റി കാമ്പസ് പദ്ധതിയും പോലുള്ള പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഏത് ന്യൂന പക്ഷ പദ്ധതിയായാലും പാവപ്പെട്ടവര്‍ക്കുള്ള പദ്ധതിയായാലും അത് പരമാവധി നടപ്പില്‍ വരുത്തി സംസ്ഥാന ഗവണ്മെന്‍റിന്‍റെ ബഡ്ജറ്റ് അത് ലഭ്യമല്ലാത്ത സ്ഥലങ്ങളിലെക്ക് മാറ്റി ചിലവഴിച്ച് സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിക്കു ശ്രമിക്കാതെ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജനസേവനങ്ങള്‍ കേന്ദ്ര ഗവണ്മെന്‍റിനേക്കൊണ്ട് ചെയ്യിച്ച് അവര്‍ക്ക് പേരെടുക്കാന്‍ തങ്ങള്‍ സമ്മതികില്ലെന്ന വാശി ഒരു സംസ്ഥാനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിനേയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയുമായേ കാണാന്‍ കഴിയുകയുള്ളൂ.
Posted by കടത്തുകാരന്‍/kadathukaaran at 4:59 AM 1 comments
8/8/09
ആസിയാനും (ഇന്ത്യയുമല്ല) കേരളവും.
ഒരു രാജ്യം മറ്റൊരു രാജ്യവുമായി അല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ കൂട്ടയ്മയുമായി ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആ കരാറിലെ ചില വ്യവസ്ഥകള്‍ ഒരു വിഭാഗത്തിന് എതിരാവുകയും ഭൂരിപക്ഷത്തിന്‍ ഗുണകരമാവുമെങ്കില്‍ ആ രാജ്യം ശ്രമിക്കേണ്ടത് കരാറുമായി മുന്നോട്ട് പോകാനാണ്. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരളം എതിര്‍ക്കുന്ന മിക്കയിനങ്ങളും ഇപ്പോള്‍ നെഗറ്റീവ് ലിസ്റ്റിലാണുള്ളത്, ഒരു പക്ഷെ പിന്നീട് അത് നെഗറ്റീവ് ലിസ്റ്റില്‍ നിന്ന് നീക്കപ്പെട്ടേക്കാം, പക്ഷെ കരാറിലെ ഗുണഫലം ഇതിനെ എതിര്‍ക്കുന്നവര്‍ പറയും പോലെ ഒരു വിഭാഗം ഇറക്കുമതിക്കാര്‍ക്കു മാത്രമല്ല ഇന്നാട്ടിലെ ഭൂരിപക്ഷമായ പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു കൂടിയാണെന്നുള്ള സത്യാവസ്ഥ ചില സങ്കുചിത ചിന്തകൊണ്ട് മറക്കപ്പെടുകയാണ്.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്। ഇവിടെ നിന്ന് ഏതെല്ലാം കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് എന്തെല്ലാം ഇറക്കുമതി എത്ര ശതമാനം തിരുവയോടെ ചെയ്യുന്നുണ്ട് എന്നീ കാര്യങ്ങള്‍ കാര്യകാരണ സഹിതം പരിശോദിക്കാതെ ഈയൊരു വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്തേണ്ടതാണ്। നമ്മുടെ നാട്ടില്‍ ഒരു വിഭാഗം (അവര്‍ വളരെ പ്രദാനപ്പെട്ട വിഭാഗം തന്നെയാണ്‍ എന്ന സത്യാവസ്ഥ നിലനില്‍ക്കെ തന്നെ) ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ലോകത്തെ മറ്റേതു മാര്‍കറ്റിനേകാളും കൂടിയ വില കൊടുത്ത് ഇവിടത്തെ ഭൂരിപക്ഷ ഉപഭോക്താവ് എന്തിന്‍ വാങ്ങി ഉപയോഗികണം എന്ന് വിശദീകരിക്കേണ്ടതുണ്ട്। ഉദാഹരണത്തിന്‍ പാമോയില്‍ ഇറക്കുമതിയിലൂടെ സ്വാഭാവികമായും കൊപ്രയുടെ വില തകരും। എന്നാല്‍ നമ്മുടെ രാജ്യത്തെ മൊത്തം ഉപഭോഗത്തിന്‍ എന്തിന്‍ കേരളത്തിന്‍റെ ഉപഭോഗത്തിന്‍ പര്യാപ്തമായ രീതിയില്‍ ഇന്ന് കേരളത്തില്‍ നാളികേരം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടോ? കേരളത്തേകാള്‍ ഇന്നത്തെ കാലത്ത് നാളികേരം കൂടുതല്‍ ഉല്‍പാദിപ്പികപ്പെടുന്ന തമിഴ്നാടും കര്‍ണ്ണാടകയും എന്തുകൊണ്ട് അവരുടെ വേവലാതിക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചിരികുന്നു? കുറഞ്ഞ വിലക് പാമോയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമ്പോള്‍ അതിന്‍റെ ഇരട്ടിയും അതില്‍കൂടുതലും പണം നല്‍കി കൊപ്ര കര്‍ഷകരെ താങ്ങി നിര്‍ത്തേശ്ന്ട കടമ പാവപ്പെട്ട ജനങ്ങള്‍ക്കില്ല, എന്നാല്‍ സര്‍ക്കാര്‍ ഇകാര്യത്തില്‍ ഇടപെടുന്നതുകൊണ്ടാണ്‍ കൊപ്രക്ക് താങ്ങു വില നിര്‍ണ്ണയിച്ച് ഈ വിഭാഗത്തെ സംരക്ഷിക്കുന്നത്, അത് നേരായ വിതത്തില്‍ സംസ്ഥാന ഗവണ്മെന്‍റെ നടപ്പിലാക്കുന്നില്ലെങ്കിലും ഇതാണല്ലോ വസ്തുത ॥
ആസിയാന്‍ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വിളകള്‍ മലയോര പ്രദേശങ്ങളിലും കടല്‍ തീരത്തും സമൃദ്ധമായി സ്വമേധയ പൊട്ടിമുളച്ചു വളരുന്നവയല്ല, നമ്മുടെ കര്‍ഷകരെപ്പോലെ അവിടേയും കര്‍ഷകരുണ്ട്, അവിടേയും വയലുകളും മറ്റു കൃഷിയിടങ്ങളുമുണ്ട്, അവിടേയും സര്‍ക്കാരും ഉപ്ഭോക്താകളുമുണ്ട് അപ്പോള്‍ എന്തുകൊണ്ട് നമ്മുടേതിനേകാള്‍ കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് ഉല്‍പാദനം നടത്താന്‍ കഴിയുന്നു, അവരേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം നിരക്ക് നമ്മുടെ വിളകള്‍ക്ക് വരുന്നു എന്നതും പരിശോദനാ വിധേയമാകേണ്ടതുണ്ട്। കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് ലോകത്ത് കര്‍ഷകര്‍ക്ക് സബ്സീഡിയായും കടമെഴുതിത്തള്ളലായും താരതമ്യേന കൂടുതല്‍ ആശ്വാസമേകിയ രാജ്യം ഇന്ത്യയാണ്‍ എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ഉല്‍പാദനം കുറയുന്നു, നമ്മുടെ ഉല്‍പ്പാദനക്ഷമത താഴോട്ടാകുന്നു.
ഘട്ടം ഘട്ടമായുള്ള കരാര്‍ പൂര്‍ത്തീകരണത്തിനാണ്‍ കരട് വ്യ്വസ്ഥ ചെയ്യുന്നത്, അതുപ്രകാരം നമുക്ക് ഏതാണ്ട് പത്തു വര്‍ഷത്തെ ഇടവേളയാണ്‍ നമ്മുടെ പ്രസ്തുത വിളകളെ പുനരുദ്ധരിക്കുന്നതിനും ഈയൊരു വ്യ്വസ്ഥയുടെ പരീക്ഷണത്തിനും ലഭിക്കുന്നത്। തന്നെയുമല്ല ആസിയാന്‍ രാജ്യങ്ങള്‍ ഏതു തരത്തിലുള്ള രാജ്യങ്ങളാണ്‍ എന്നുള്ളതും പ്രധാനമാണ്। ചൂഷണം ചെയ്യാന്‍ മാത്രം ഭരണ സംവിധാനം ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളല്ല ഇവയിലുള്ളതെന്നതും താരതമ്യേന ഇന്ത്യക്കാണ്‍ ഇതില്‍ പ്രാധാന്യമെന്നതും ശ്രദ്ധികേണ്ടതാണ്, അതുകൊണ്ടാണ്‍ നെഗറ്റീവ് ലിസ്റ്റ്(ഇതില്‍ നാനൂറില്‍ താഴെ വിഭവങ്ങളുണ്ട് എന്നാണ്‍ അറിവ്) ഇന്ത്യക്ക് മാത്രമായി കരാറില്‍ വ്യ്വസ്ഥ ചെയ്യുന്നത്. 42 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടേതായ സംഘടനയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ് (ആസിയാന്‍)। ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, മ്യാന്‍മര്‍, ബ്രൂണെയ്, ഫിലിപ്പീന്‍സ് എന്നിങ്ങനെ പത്തുരാജ്യങ്ങളാണ് ഇതില്‍ അംഗങ്ങള്‍. 1992 മുതല്‍ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. 2002 മുതല്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ സ്ഥിരമായി ക്ഷണിക്കപ്പെടുന്നുമുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയും കൂടിയാണ് ആസിയാന്‍.
ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനിവാര്യതയെക്കുറിച്ചുകൂടി നാം ഈ അവസരത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്। ദക്ഷിണപൂര്‍വ്വേഷ്യന്‍ മേഖലയില്‍ വന്‍ശക്തികളായ അമേരിക്കയും ചൈനയും വ്യാപാരപരമായി പലതരത്തില്‍ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്। ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെയെല്ലാം പ്രശ്നങ്ങളില്‍ ഇപ്പോള്‍ ചൈന സ്വാധീനം ചെലുത്തുന്നുണ്ട്। ഇന്ത്യയ്ക്കു കൈവന്നിരിക്കുന്ന ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ചൈനയും അതുപോലെ ജപ്പാനും മറ്റും ഈ മേഖല തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്നു തീര്‍ച്ചയാണ്. അത് ഇന്ത്യയുടെ വ്യാപാരസാദ്ധ്യതകള്‍ക്ക് സ്ഥിരമായി തടയിടാനാണ് ഇടയാക്കുക
കോമ്പ്രിഹെന്‍സീവ് ഇക്കണോമിക്സ് പാര്‍ട്ടണര്‍ഷിപ്പ് എഗ്രിമെന്റ് ആസിയാന്‍ രാജ്യങ്ങളുമായി നിലവില്‍ വന്നാല്‍ അത് ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, കയറ്റ് ഇറക്ക് സര്‍വ്വീസ് മേഖലയ്ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഉല്‍പ്പന്ന സേവന മേഖലകളിലും നിക്ഷേപ മേഖലകളിലും വന്‍ വികസനത്തിന് ഈ കരാര്‍ വഴിതെളിക്കും. ആസിയാന്‍ രാജ്യങ്ങളിലേയ്ക്ക് താല്‍ക്കാലിക വികസനം എളുപ്പത്തില്‍ ലഭിക്കുന്നതു മൂലം സര്‍വ്വീസ് മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദഗ്ദ്ധന്‍മാര്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നമ്മുടെ രാജ്യവും ലോകവും മുന്നോട്ടുപോവുകയാണ്. ഒരു രാജ്യത്തിനും എല്ലാ വാതിലുകളും കെട്ടിയടച്ച് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ ഇനി കഴിയുകയില്ല. കച്ചവടത്തില്‍ ഉഭയകക്ഷി സഹകരണവും റീജിയണല്‍ സഹകരണവുമൊക്കെ സ്വാഗതാര്‍ഹം തന്നെയാണ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യത്തില്‍ കരാര്‍ അനുകൂലമാണ്‍ എന്ന് വിലയിരുത്തപ്പെടുമ്പോഴും കേരളത്തിന്‍റെ കാര്യത്തില്‍ കേരളത്തിന്‍റെ പകുതിയോളം കര്‍ഷകരുടെ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ താത്ക്കാലികമായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കയുളവാക്കുന്നതാണ്। അതുകൊണ്ട് തന്നെയാണ്‍ പ്രസ്തുത കരാറിന്‍റെ മന്ത്രിസഭാ തീരുമാനത്തിനിടക്ക് സംസ്ഥാനത്തു നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ആശങ്ക അവിടെ അവതരിപ്പിച്ചത്। അങ്ങനെയുള്ള ആശങ്ക ഇന്ത്യയുടെ മൊത്തത്തിലുള്ള ആവശ്യത്തിനു പുറത്ത് വിജയം നേടാനാകില്ലെങ്കിലും നെഗറ്റീവ് പട്ടികയിലെ കേരളത്തിന്‍റെ പ്രാധിനിധ്യക്കൂടുതലും തുടര്‍ന്നുള്ള പരിഗണനക്കും സഹായകരമായേക്കും। അതായത് കരാര്‍മൂലം കേരളത്തിലെ പ്രത്യേക വിളകള്‍ക്ക്, കര്‍ഷകര്‍ക് പ്രചോദനപ്രധാനമായ വായ്പാ സൌകര്യവും സബ്സീഡിയും നല്‍കുക വഴി ലോക മാര്‍ക്കറ്റിനോടൊപ്പം നമ്മുടെ കര്‍ഷകരേയും ഉയര്‍ത്തുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ കേര്ളത്തിനുള്ള സ്വാധീനം ഉപകാരപ്പെടുത്തും വിധമുള്ള നീക്കം സംസ്ഥാന സര്‍ക്കാരും നടത്തേണ്ടിയിരിക്കുന്നു. അതൊരിക്കലും വയനാട് ജില്ലക്ക് കേന്ദ്രം നല്‍കിയ പാക്കേജ് നടപ്പാക്കാന്‍ കഴിയാതെ പോയതു പോലെയാകരുത്, നാളികേരത്തിന്‍റെ താങ്ങുവില നടപ്പിലാക്കുന്നതിലെ പിഴവു പോലെയാകരുത്, കുട്ടനാട്ടിലെ കര്‍ഷകരെ ദ്രോഹിച്ചതു പോലെയാകരുത്, കാരണം മെക്കനൈസേഷനും രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നുള്ള സംരക്ഷണവുംമറ്റു ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണവും പ്രതിരോധവും പ്രതിഷേധവും നമ്മേ പൊട്ടക്കിണറ്റിലെ തവളകളാക്കാതിരികാന്‍ വേണ്ടികൂടിയുള്ളതാണ്.
Posted by കടത്തുകാരന്‍/kadathukaaran at 7:01 AM 5 comments
7/22/09
സഖാവേ,
സി।പി।എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബാല്യകാലത്ത് ജീവിച്ച മ്യാന്‍മാറില്‍ സഞ്ചരിച്ചുവരുന്ന മധുനായര്‍ ന്യൂയോര്‍ക്ക്, ചൈനയുടെ ഒത്താശയോടെ പാവപ്പെട്ട ആ രാജ്യത്തെ പട്ടാളഭരണകൂടം നടത്തിവരുന്ന കിരാത നടപടികളെക്കുറിച്ച് വികാരവായ്പ്പോടെ എഴുതുന്നു വീക്ഷണത്തില്‍॥
സഖാവേ,
താങ്കള്‍ പിറന്നുവീണ ഭൂമിയില്‍ ഈയിടെ ഞാനെത്തി। പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പൂര്‍വ്വികരെത്തേടി മ്യാന്‍മാറില്‍ അദ്ദേഹത്തോടൊപ്പം പത്തോളംദിനങ്ങള്‍ ഞാനലഞ്ഞുനടന്നു। ഏതൊരുനാട്ടിലെത്തിയാലും മലയാളി എവിടെയുണ്ടെന്നാരായുന്നത് ഈ ലേഖകന്റെ ശീലമാണ്. ആദ്യപടി ടെലിഫോണ്‍ ഡയറക്ടറി പരതലാണ്. തകര്‍ന്നടിഞ്ഞ സോവിയറ്റ് യൂണിയനില്‍ ടെലിഫോണ്‍ ഡയറക്ടറി സമ്പ്രദായം ഇല്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മ്യാന്‍മാറില്‍ ടെലിഫോണ്‍ സമ്പ്രദായം ഇന്ത്യയിലെ കാല്‍നൂറ്റാണ്ട് മുമ്പുണ്ടായിരുന്നതിനേക്കാളും പരിതാപകരം. ജനതയാകെ സൂക്ഷ്മനിരീക്ഷണത്തില്‍ നിറുത്തിയിരിക്കുന്ന പട്ടാളഭരണം ടെലിഫോണ്‍ ഡയറക്ടറി ഇറക്കാത്തതില്‍ അതിശയമൊന്നുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നായരേയും പിള്ളയേയും മേനോനേയും കുട്ടിയേയും കുര്യാക്കോസിനേയും കണ്ടുപിടിക്കുക അനായാസമാകുമായിരുന്നു. മ്യാന്‍മാറില്‍ ഒരു മലയാളിയെത്തേടിയുള്ള അലച്ചിലിന്റെ അവസാനം എനിക്കൊരുസത്യം ബോധ്യമായി.
ലോകത്തിലാദ്യമായിട്ടായിരിക്കാം ഒരു പ്രവാസലോകത്ത് മലയാളി അന്യംനിന്നിരിക്കുന്നു। യോംഗോണില്‍ അറുപതുകൊല്ലമായി ഹോട്ടല്‍ നടത്തിവന്നിരുന്ന ശ്രീധരന്‍ നായര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഭാണ്ഡം മുറുക്കിക്കൊണ്ടിരിക്കുകയാണ്।സഖാവേ, യോംഗോണിലെ യുദ്ധസ്മാരകസെമിത്തേരിയില്‍ 27000 സൈനികരെ അടക്കംചെയ്തിരിക്കുന്നതില്‍ പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നുള്ളത് താങ്കള്‍ക്ക് വാര്‍ത്തയായിരിക്കുകയില്ലല്ലോ? അവിടെ മാധവന്‍പിള്ളയും ശങ്കരന്‍നായരും യേശുദാസന്‍നാടാരും സുഖനിദ്രയിലാണ്ടിരിക്കുന്ന ശവകുടീരങ്ങള്‍കണ്ട് വിപ്ലവങ്ങളുടെ ദുഃഖസത്യങ്ങള്‍ ഓര്‍മ്മവന്നു. പ്രധാനമന്ത്രിയടക്കം മുഴുവന്‍ ക്യാബിനറ്റ് അംഗങ്ങളേയും ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്ത രക്തപങ്കിലചരിത്രമാണല്ലോ മ്യാന്‍മാറിന്റേത്. അരനൂറ്റാണ്ടിലധികം അധികാരം കൈയാളുന്ന പട്ടാളക്കാര്‍ കുറേക്കാലം സ്റ്റാലിന്‍പോലും സ്വപ്നംകാണാത്തവിധമുള്ള സോഷ്യലിസ്റ്റ് ഭരണവും പരീക്ഷിച്ചു.
ലക്ഷപ്രഭുക്കളായിരുന്ന ഇന്ത്യാക്കാരുടെ സ്ഥാവരജംഗമസ്വത്തുക്കളെല്ലാം കണ്ടുകെട്ടി അവരെ പിച്ചക്കാരാക്കി ഇന്ത്യയിലേക്ക് തുരത്തിഓടിച്ചു। അന്നും ഈ ഭാരതപുത്രരെ രക്ഷിക്കുവാന്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍സര്‍ക്കാര്‍ കൈവിരലനക്കിയില്ലായെന്നതും മറക്കാവുന്നതല്ല. ഇന്ത്യന്‍ വിദേശനയരൂപീകരണബാബുമാര്‍ക്ക് പാക്കിസ്ഥാന്‍ ഫോബിയ മാത്രമാണല്ലോ അന്നും ഇന്നും മാനദണ്ഡങ്ങള്‍. മ്യാന്‍മാറുമായി നല്ല സൗഹൃദം ഇന്ത്യ ഇന്നും പുലര്‍ത്തുന്നു. കിരാതഭരണത്തിന്റെ അതിക്രൂരമനുഷ്യാവകാശ ധ്വംസനങ്ങള്‍ കക്ഷിഭേദമെന്യേ അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ കണ്ടില്ലായെന്നു നടിക്കുന്നു.മ്യാന്‍മാര്‍ ജനതയുടെ മോചനസമരങ്ങളുടെ സിംബലായ ആങ്ങ്സാന്‍ സൂകീ പതിറ്റാണ്ടുകളായി തടവറയില്‍ക്കഴിയുന്നു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമരപോരാളികള്‍ ലോകംചുറ്റിയിരുന്നത് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ്. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനതയോട് കൈകോര്‍ത്തുപിടിച്ചു മുന്നേറിയ നെഹ്‌റുനയങ്ങള്‍ അന്യംനിന്നതാവാം സൂക്കിയുടെ കാരാഗൃഹവാസം ഇന്ത്യാ ഗവണ്‍മെന്റിനെ അസ്വസ്ഥയാക്കാത്തത്.
യു।പി।എ സര്‍ക്കാരിനെ താങ്ങിനിറുത്തിയകാലത്തും ഇടതുകക്ഷികളുടെ അജന്‍ഡയില്‍ മ്യാന്‍മാര്‍ജനതയുടെ മോചനം ഉള്‍ക്കൊണ്ടില്ല. സഖാവേ, താങ്കള്‍ മ്യാന്‍മാര്‍ നാലഞ്ചുകൊല്ലങ്ങള്‍ക്കുമുമ്പ് സന്ദര്‍ശിക്കുകയും ബാല്യകാലസ്മരണകള്‍ അയവിറക്കുകയും ചെയ്തതായി വായിച്ചതോര്‍ക്കുന്നു. താങ്കള്‍പോലും ഈ നാടിന്റെ ഗതിയില്‍ എന്തേ ഇത്ര നിസ്സംഗനായി? മ്യാന്‍മാറിലെ പട്ടാളഭരണത്തിന്റെ നിലനില്‍പ്പ് ഒരൊറ്റരാഷ്ട്രത്തിന്റെ പിന്‍ബലത്തിലാണെന്ന് ഈ ലേഖകന്‍ മനസ്സിലാക്കുന്നു. താങ്കളുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഊഷ്മള ബന്ധമുള്ള ചൈനയുടെ ഉപഗ്രഹം പോലെ മ്യാന്‍മാര്‍ ഇന്നുവര്‍ത്തിക്കുന്നു. ഇന്തോ-യു.എസ് ആണവക്കരാറിന്റെ അപകടങ്ങള്‍ ഹൃത്തിലേറ്റി, യു.പി.എ സര്‍ക്കാരിനുള്ള പിന്തുണപോലും താങ്കള്‍ പിന്‍വലിച്ചതില്‍ ചൈനയ്ക്കുണ്ടായ ആനന്ദം പരസ്യമാണല്ലോ. ചൈനയുടെ കോടികള്‍ താങ്കളുടെ പാര്‍ട്ടിഓഫീസിലേയ്ക്കൊഴുകിയെന്ന കിംവദന്തിപോലും അന്നുണ്ടായി.
താങ്കള്‍ക്ക് നല്ലപിടിപാടുള്ള ചൈനീസ് നേതാക്കളോട് എന്തേ മ്യാന്‍മാറിനെ രക്ഷിക്കുവാന്‍ അപേക്ഷിച്ചു കൂടാ? മ്യാന്‍മാര്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളൊരു സ്വതന്ത്രരാഷ്ട്രമാണ്। കുറേ പട്ടാളക്കാരും അവരുടെ സില്‍ബന്തികളും ഒരുനാടിനെ കൊള്ളയടിച്ച് കുട്ടിച്ചോറാക്കിയിരിക്കുന്നതില്‍ താങ്കളുടെ വിപ്ലവപാര്‍ട്ടിക്ക് ഒന്നും പറയാനില്ലേ?സഖാവേ, ചൈനാനേതാക്കളോട് മിനിമം ചൈനീസ് വ്യവസ്ഥിതിയെങ്കിലും മ്യാന്‍മാറില്‍ നടപ്പിലാക്കുവാന്‍ അപേക്ഷിക്കൂ। മാന്‍ണ്ടലേ നഗരത്തില്‍ എന്നേയുംകയറ്റി പ്രാകൃതസൈക്കിള്‍റിക്ഷവലിച്ച ടൂവിന്റെ ദയനീയ അപേക്ഷയാണിത്. അയാളുടെ അറുപതുകഴിഞ്ഞ പിതാവും ഇന്നും ഈ ജോലിചെയ്യുന്നുവെന്നും പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ കേളീരംഗമാണെങ്കിലും ഷാങ്ങ് ഹായ് തെരുവുകളില്‍ റിക്ഷാവലിക്കുന്നവര്‍ ഇല്ലായെന്നറിയുന്നു. മധുരമനോഹരമനോഞ്ജ ചൈനയുടെ ഭാഗമാക്കിയെങ്കിലും മ്യാന്‍മാറിനെ രക്ഷിക്കൂ.
ആശംസകളോടെ, മധുനായര്‍
Posted by കടത്തുകാരന്‍/kadathukaaran at 4:17 AM 5 comments
7/13/09
അധിനിവേശം പുകയുമ്പോള്‍...
ലോകത്തിനുമുമ്പില്‍ വ്യക്തമായ തെളിവുകള്‍ വെക്കാനാവാതിരുന്നതിനാലും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രതീഷിച്ച പ്രതികരണം ലഭിക്കാതിരുന്നതിനാലും സ്വന്തം രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയാതിരുന്നതിനാലും പിന്നീട് ചൈനക്ക് ഈ നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു। പകരം അവര്‍ മുമ്പോട്ടു വെച്ച കണ്‍കെട്ട് ഉയിഗൂര്‍ നേതാവും അമേരിക്കയില്‍ വ്യ്വസായം ചെയ്യുകയും ചെയ്യുന്ന റാബിയ അമേരിക്കന്‍ പിന്തുണയോടെയാണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കലാപത്തിന്‍ പിന്തുണ നല്‍കുന്നതെന്നുമുള്ള വ്യാജ പ്രചരണം അഴിച്ചുവിട്ടുകൊണ്ടാണ്. പരസ്പര വിരുദ്ധമായ അമേരിക്കന്‍ ചാരപ്രവര്‍ത്തനവും അല്‍ഖായിദ ആരോപണവും ഇപ്പോള്‍ ചൈനക്കു തന്നെ ചര്‍ദ്ദിക്കും മനംപുരട്ടലിനും വഴിവെച്ചിരിക്കുകയാണ്.
സ്വന്തം നാട്ടില്‍ പ്രവാസികളായി ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ ആത്മരോദനമാണ്‍ ചൈനയുടെ അധിനിവേശ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കാനാവുന്നത്। ചൈനയുടെ അധിനിവേശക്കണ്ണുകള്‍ ഇന്ത്യയുടെ പലഭാഗത്തേക്കും നീളുന്നതും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും വേവലാതിയുണ്ടാക്കുന്നതാണ്। രണ്ടായിരത്തിപ്പന്ത്രണ്ടോടെ അഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന ഇന്ത്യന്‍ ഡിഫന്‍സ് രിവ്യൂ എഡിറ്റര്‍ ഭാരത് വര്‍മ്മയുടെ അഭിപ്രായ പ്രകടനം ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹികുന്നു।
ഗള്‍ഫ്‌രാജ്യങ്ങളാടക്കം മുസ്ലീം രാജ്യങ്ങള്‍ക്ക് അമേരിക്കയോടും മറ്റുചില പടിഞ്ഞാറന്‍ നാടുകളോടുമുള്ള വിയോജിപ്പും അസന്തുഷ്ടിയും മുതലെടുപ്പ് നടത്തി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചൈനീസ് സാമ്പത്തിക സ്ഥിതി വളരെയേറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലീം വിഭാഗത്തിനെതിരേയുള്ള ഈ കുതിരകയറ്റം മുസ്ലീം ഭരണകര്‍ത്താക്കളുടെ പുനര്‍ വിചിന്തനത്തിന്‍ ഇടയാക്കും വിധത്തിലുള്ള ഇടപെടലുകളും ബോധവല്‍ക്കരണവും വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്സിന്‍റെ നേതാക്കളില്‍ നിന്നുണ്ടായിട്ടുള്ളത് ചൈനയുടെ സാമ്പത്തിക രംഗത്തെ തെല്ലൊന്നുമല്ല ഉലക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യം ചൈനയെ ബാധിക്കുന്നതില്‍ കാലതാമസം വന്നെങ്കിലും രാജ്യത്തെ പതുക്കെ പതുക്കെ വിഴുങ്ങുന്ന രീതിയില്‍ അത് വളര്‍ന്നു വരുന്നു എന്നതാണ്‍ സര്‍ക്കാര്‍ രഖകള്‍ തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയും രാജ്യത്തെ അന്തഛിദ്രവും മറ്റേതൊരു വികസിത-ദുരഭിമാന രാജ്യത്തെ പോലെയും മറ്റുരാജ്യങ്ങളുമായുള്ള വിദേശനയങ്ങളില്‍ മാറ്റം വരുത്തിയും അവരുമായി തര്‍ക്കങ്ങളിലും ചെറിയ ചെറിയ അതിര്‍ത്തി നിര്‍ണ്ണയരഖാ ലംഘനവും നടത്തി ജനശ്രദ്ധ തിരിച്ചു വിടുവാനുള്ള ശ്രമം മേല്‍ പറഞ്ഞ ഇന്ത്യാ ആക്രമണത്തിന്‍റെ ഗൂഡതീരുമാനങ്ങളില്‍ പെടും.
അതുകൊണ്ടൊക്കെ തന്നെ അധിനിവേശവും കൊള്ളയ്ടിയും മുതലാളിത്തത്തിന്‍റെ മാത്രം കുത്തകയല്ല, മറിച്ച് അത് കമ്മ്യൂണിസത്തിന്‍റെതു കൂടിയാണെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്‍ ചൈനയുടെ വംശീയ ഉന്മൂലനത്തിന്‍റെ വര്‍ത്തമാന ഭാഷ്യം. അത് അഫ്ഗനിലൂടെ കടന്നുപോകുന്നു, ചെച്നിയയിലൂടെ കടന്നു പോകുന്നു തിബത്തിലൂടെ പിന്നെ പിന്നെ അത് വ്യപരിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു അധികാരവര്‍ഗ്ഗമാണോ ഏതൊരു പ്രത്യയശാസ്ത്രമാണോ അതിന്‍ താങ്ങും തണലുമാകുന്നത് അതിന്‍റെ ദൌര്‍ഭല്യം കൂടിയാണത് കാണികുന്നതെന്ന് വിലയിരുത്തേണ്ടി വരും അത്യന്തികമായി സത്യത്തിനും നീതിക്കുമാണ്‍ വിജയം എന്നു വരുമ്പോള്‍...
Posted by കടത്തുകാരന്‍/kadathukaaran at 4:48 AM 3 comments
6/21/09
കടത്തുകാരന്‍റെ മകന്‍ കടത്തുകാരന്‍.........
ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് ഇളംകാറ്റാല്‍ മുടിയൊതുക്കി പുഴയോരത്തെ കൂലിപ്പണിക്കാരോട് ഉറക്കെ വര്‍ത്തമാനം പറഞ്ഞ അക്കരെയിക്കരെയുള്ള വള്ളം തുഴച്ചില്‍ ഹരമായിത്തീര്‍ന്നതിനു കാരണം, വള്ളം തുഴച്ചിലിനോടുള്ള പ്രിയം മാത്രമായിരുന്നില്ല, മറിച്ച് പുഴയോടും വള്ളത്തിനോടുമുള്ള കടപ്പാടുമായിരുന്നു। പന്ത്രണ്ടു വര്‍ഷം മുമ്പ് ഉപ്പും തുരുത്തിപ്പുഴക്കു കുറുകെ പാലം വരുന്നതുവരെയുള്ള ഇരുപത്തഞ്ചു വര്‍ക്കാലത്തോളം കടത്തു വള്ളം തുഴഞ്ഞിരുന്നത് എന്‍റെ പിതാവായിരുന്നു। പഠനക്കാലത്തു തന്നെ ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും പിതാവിനെ മറ്റു കൂലിപ്പണിക്ക് വിട്ട് തുഴച്ചില്‍ ജോലി ഞാന്‍ ഏറ്റെടുക്കാന്‍ കാരണം പിതാവിന്‍ ഈ കടത്തു തൊഴിലില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കുടുംബത്തിന്‍റെ ചിലവിന്‍ തീരെ തികയാതിരുന്നതുകൊണ്ടാണ്.
ഉത്ഘാടനാഘോഷങ്ങള്‍ താഴെ വള്ളക്കൊമ്പിലിരുന്ന നോക്കിക്കൊണ്ടിരുന്ന പിതാവിന്‍റെ കണ്ണിലെ ദൈന്യത ഇന്നും നെഞ്ചിലെ നീറ്റലാണ്। ജീവിതം തുടങ്ങുന്നത് അവിടം മുതല്‍ തന്നെയാണ്। അന്നാളുകളിലാണ്‍ ജോലിയാവശ്യാര്‍ത്ഥം ബോംബെ, ഡല്‍ഹി അവസാനം ഗള്‍ഫിലും എത്തപ്പെടുന്നത്. പിന്നെയും കാലം ഇണങ്ങിയും പിണങ്ങിയും............... വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടിലെത്തിയ സമയം പാലം അപകടാവസ്ഥയിലായി, കോണ്ട്രാക്റുകാരന്‍റെ ലീലാ വിലാസങ്ങള്‍, പാലം റിപ്പയറിനായി രണ്ടാഴ്ച്ചയോളം അടച്ചിടുന്നു, രണ്ടാഴ്ച്ച സമയത്തേക്ക് പഞ്ചായത്തിന്‍ ഒരു കടത്തുകാരനെ വേണം, ആരും ഇരുനൂറു രൂപ കൂലിക്ക് തയ്യാറല്ല, രണ്ടാഴ്ച്ച നേരത്തേക്കല്ലെ ഞാന്‍ തയ്യാറായി. ആഘോഷമായി തന്നെ രണ്ടാഴ്ച്ച എന്നുള്ളത് മൂന്നാഴ്ച്ചയായി ജോലി കൃത്യതയോടെ ചെയ്തു തീര്‍ത്തു. വര്‍ഷങ്ങളായി കാണാത്തവരെ കണ്ടും കുശലം പറഞ്ഞും പഴയ കാര്യങ്ങളിലേക്കും കാലത്തേക്കും തിരിച്ചു പോക്ക്, സുന്ദരം....
അതിനിടെ ഒരു മോഹം പൂവണിയുന്നു, സ്വന്തമായൊരു വീട്, വീട് പണിയുന്നതിനേറെ മുമ്പ് തന്നെ വീടിന്‍ ഒരു പേര്‍ മനസ്സില്‍ പണിതു വെച്ചിരുന്നു, 'കടത്തുകാരന്‍'. പഞ്ചായത്തില്‍ നിന്ന് വള്ളം തുഴഞ്ഞ കൂലി നാട്ടില്‍ നിന്ന് പോരുന്നതു വരെ കിട്ടിയിരുന്നില്ല, അതുകൊണ്ടു തന്നെ കൂലി പിതാവിനെ ഏല്‍പ്പിക്കാനുള്ള പേപ്പറില്‍ ഒപ്പിട്ടു പോന്നു, കഴിഞ്ഞ ദിവസം ആ പണം പിതാവിന്‍ ലഭിച്ചിരിക്കുന്നു. അതെ ഞാന്‍ ഇവിടെ ഇരുന്നെല്ലാം കാണുന്നുണ്ട് എന്‍റെ പിതാവിന്‍റെ കണ്ണുകളിലെ തിളക്കം. വികസനത്തിന്‍റെ വഴിയരങ്ങളില്‍ പകച്ചു നിന്നു പോയ എന്‍റെ മനസ്സിന്‍റെ വികസിക്കാത്ത ഒരു വേവലാതിയായിരുന്നുവാ തുക, വേണ്ടാഎന്ന് ഒരിക്കലും പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
Posted by കടത്തുകാരന്‍/kadathukaaran at 2:30 AM 3 comments
5/12/09
തകര്‍ച്ചയുടെ പേര്‍ വിജയം എന്നാകുമ്പോള്‍
തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച വിദ്യാര്‍ത്ഥിയോട്, തന്നോട് ഏറ്റവും കൂടുതല്‍ അനുസരണക്കേട് കാണിച്ച വിദ്യാര്‍ത്ഥിയോട് ഒരു അദ്ധ്യാപകന്‍ നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ, പരീക്ഷയില്‍ അവന്‍ മനപ്പുര്‍വ്വം ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുക്കലാണ്, അല്ലാതെ അവനെ പരീക്ഷയില്‍ മനപ്പൂര്‍വ്വം പരാജയപ്പെടുത്തലല്ല। എവിടേയോ കേട്ട് മറന്ന വരികളാണിത് എങ്കിലും ഇപ്പോളത് ഓര്‍ക്കാന്‍ കാരണം എസ്സ് എസ്സ് എല്‍ സി വിജയ ശതമാനവും വിദ്യഭ്യാസ മന്ത്രിയുടെ പെടാപാടും കണ്ടപ്പോഴാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‍ 95ഓ 98 ഓ ആകാമായിരുന്ന വിജയശതമാനം 92ല്‍ ഒതുക്കാന്‍ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിജയശതമാനം എത്രയാവണം എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‍ ഉത്തരക്കടലാസ് പരിശോധിക്കാന്‍ അദ്ധ്യാപകരെ അതിന്‍ നിയോഗിക്കുന്നത്. അതെ വിപ്ലവങ്ങളുടെ ചില അന്വാര്‍ത്ഥങ്ങള്‍.
വിപ്ലവങ്ങളുടെ ഉപ വിപ്ലവങ്ങളായി വരുന്ന ചില വിഷയങ്ങളാണ്‍ ചോദ്യപേപ്പറില്‍ തെറ്റുകള്‍ കൂടെകൂടെ വരിക, സോര്‍ട്ടിങ്ങ വിഭാഗത്തില്‍ എല്ലാവരും ഒരൊറ്റ നിമിഷത്തില്‍ അന്ധരാവുക, രേഖാമൂലമുള്ള വിഞ്ജാപനത്തിനു പകരം വാക്കാലുള്ള വിഞ്ജാപനത്തിന്‍ സ്കോര്‍ കൂടുക എന്നിവയൊക്കെ। ഉത്തരമെഴുതാനുള്ളിടത്ത് വെറുതെ നമ്പര്‍ മാത്രം ഇടുക, ഉത്തരം എഴുതാനുള്ള ശ്രമം നടത്തുക, ചോദ്യം മനസ്സിലാക്കിയാല്‍ മാര്‍ക്ക് കൊടുക്കുക ഇവയെല്ലാം ചില വിപ്ലവങ്ങള്‍ക്ക് വന്‍ പിന്തുണ കൊടുക്കും.
എസ്സ് എസ്സ് എല്‍ സി വിജയിച്ചവനും തോറ്റവനും ഓരെ വിലയുണ്ടാകുന്ന വിധം എസ് എസ് എല്‍ സി ബുക്കിന്‍ കടലാസിന്‍റെ വിലപോലുമില്ലാതാക്കി ഒരു മണ്ഡശ്ശേരി മന്ത്രി നമ്മുടെ എസ് എസ് എല്‍ സി എന്ന പ്രധാനമായൊരു പരീക്ഷാ സമ്പ്രദായത്തെ അടിച്ചു തകര്‍ത്തിരിക്കുകയാണ്। വിജയ ശതമാനം കൂടുന്നത് ഒരു സംസ്ഥാനത്തിന്‍ അഭിമാനം നല്‍കുന്ന വിഷയം തന്നെയാണെങ്കിലും ആ വിജയ ശതമാനം നല്‍കുന്ന തണലില്‍ യോഗ്യതയില്ലാത്ത കുട്ടികള്‍ (അ)യോഗ്യത നേടുന്നത് ഒരു ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ്। അത്തരത്തിലൌള്ള വിജയ ശതമാനത്തെ വിമര്‍ശിക്കുന്നവര്‍ അസൂയാലുക്കളും രാഷ്ട്രീയ വിരോധികളും ആണെന്ന വാദവും ആ വിഷയത്തെ വസ്തുതാപരമായി ന്യായീകരിക്കാന്‍ സാധിക്കാത്തതു കൊണ്ടുതന്നെയാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നല്ല വിജയ ശതമാനമാണ്‍ എസ്സ് എസ്സ് എല്‍ സിക്കുണ്ടായതെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയണമായിരുന്നെങ്കില്‍ അത്തരത്തിലുള്ള എസ്സ് എസ്സ് എല്‍ സി എഴുതാന്‍ ശ്രമിച്ച കുട്ടിയെങ്കിലും വിജയിക്കാതിരിക്കണമായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശക്തികള്‍ കേരളത്തിലെ ഇടതു പക്ഷം മാത്രമോ എം എ ബേബി മാത്രമോ അല്ല, നല്ല രീതിയില്‍ നടന്നു വന്നിരുന്ന ലോകത്തിനു തന്നെ മാതൃകയായിരുന്ന ഒരു വിദ്യഭ്യാസ സമ്പ്രദായത്തെ തകര്‍ക്കേണ്ട് ലക്ഷ്യവുമായി ഒരു അന്താ രാഷ്ട്ര ഗൂഡാലോചന നിഴലിക്കുന്നുണ്ട്. അത് വിളിച്ചു പറയേണ്ട് ആളുകള്‍ പുരോഗമന വാദികള്‍ ആയതുകൊണ്ട് ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാരായതുകൊണ്ട് നാക്ക് പാര്‍ട്ടിക്ക് പണയം വെച്ചവരുമായതുകൊണ്ടണ്.
സാമ്പത്തിക മാന്ദ്യം എല്ലാ വിഭാഗങ്ങളിലും അതിന്‍റെ കരിനിഴല്‍ വീഴ്ത്തിയിട്ടും അതിലൊന്നും കുലുങ്ങാതെ ചില അക്കങ്ങളുടെ മുകളില്‍ നിന്ന് കയറി നിന്ന് കേരള ജനതക്കു നേരെ പല്ലിളിച്ച് കാട്ടുകയാണ്.
Posted by കടത്തുകാരന്‍/kadathukaaran at 2:42 AM 1 comments
5/6/09
നിലപാടുകളില്‍ ചിലത്...
തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നാലും ചില നിലപാടുകള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തീരാശാപം പോലെ പിന്തുടരും എന്നത് മൂന്നരത്തരമാണ്। അതില്‍ പ്രധാനം ന്യൂനപക്ഷ ദളിത് നിലപാടുകള്‍ തന്നെ.
കേരളത്തിലെ പ്രധാനപ്പെട്ട ദളിത് സംഘടനകളായ ളാഹ ഗോപാലന്‍റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും ജാനുവിന്‍റെ നേതൃത്തത്തിലുള്ള ദളിത് വിഭാഗവും കേരള പുലയര്‍ മഹാ സഭയും വ്യാക്തവും ശക്തവുമായ നിലപാടുകളിലൂടെ യു ഡി എഫിന്‍ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിക്കുഅക കൂടി ചെയ്തിരിക്കുന്നു। ഇത്തരത്തിലുള്ള ദളിത് പിന്തുണ വളരെ ശക്തമായ ഒരു പ്രചരണത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ യു ഡി എഫ് നേതൃത്തം പരാജയപ്പെട്ടെങ്കിലും തങ്ങളുടെ പിന്തുണ ആത്മാര്‍ഥാതയോടെ നിറവേറ്റുന്നതില്‍ ഈ സംഘടനകള്‍ ശ്രദ്ധാലുക്കളായിരുന്നു। പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിക്കൊണ്ടിരുന്ന പിന്തുണയാണിത്, തന്നെയുമല്ല പാവപ്പെട്ടവന്‍റെയും അധസ്ഥിതന്‍റെയും രക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച് ഇത്രയും കാലം തങ്ങളെ വഞ്ചിക്കുകയായിരുന്നു ഇടതുപക്ഷം എന്ന് ഇനിയും ഇടതുപക്ഷത്തിന്‍ വാലാട്ടി നില്‍ക്കുന്ന ദളിതന്‍റെ മനസ്സിലും നാമ്പ് തലനീട്ടിത്തുടങ്ങിയെന്നത് വസ്തുതയാണ്.
മൂലമ്പിള്ളികളും ചെങ്ങറയും മൂന്നാറും ഒന്നും ഒന്നിന്‍റെയും അവസാനമല്ല, മൂലമ്പിള്ളിയിലെ സമരക്കാര്‍ നക്സല്‍ ആകുന്നതും ചെങ്ങറയിലെ സമരക്കാര്‍ കള്ളന്മാരാകുന്നതും മൂന്നാറിലെ വന്‍കിട റിസൊര്‍ട്ട് ഉടമകള്‍ സഖാക്കളാകുന്നതും അറിഞ്ഞതില്‍ ചിലതു മാത്രമാണ്, അറിയാത്തത് അനേകായിരമാണ്... ഇവിടേയാണ്‍ അടിച്ചമര്‍ത്തപ്പെട്ടവനും ഇടതുപക്ഷവും അകന്നു അകന്നുപോകുന്നിടം. അമ്യൂസ്മെന്‍റെ പാര്‍ക്കുകളും പഞ്ചനക്ഷത്ര പാര്‍ട്ടി ഓഫീസുകളും സമ്മേളന മഹാമഹങ്ങളും അതിനൊരു ആര്‍ഭാടം മാത്രമല്ല, പാവപ്പട്ടനോടുള്ള ഒരു ഇളിച്ചുകാട്ടല്‍ കൂടിയാണ്.
മുസ്ലീം പിന്തുണ പണ്ട് മുതലേ ഇടതുപക്ഷത്തിനെതിരായിരുന്നു, എന്നാല്‍, ഒരു പത്ത് വര്‍ഷത്തിനിപ്പുറത്തേക്കുള്ള ഇടതു പക്ഷത്തിന്‍റെ ചരിത്രം എടുത്ത് പരിശോദിച്ചാല്‍ ഇടതുപക്ഷം അങ്ങോട്ടും മുസ്ലിം സമുദായം ഇങ്ങോട്ടും അടുക്കുന്ന രേഖാചിത്രം ലഭ്യമാണ്। എന്നാല്‍ അതിന്‍റെ വേഗതയും വ്യാപ്തിയും പോരാ എന്ന് നാടന്‍ സഖാവ് മുതല്‍ ചിന്തിച്ചു തടങ്ങിയ കാലത്താണ്‍ എ പി വിഭാഗം പി ഡി പി, ജമാഅത്തെ ഇസ്ലാമി ഐ എന്‍ എല്‍ എന്നീ പിടി വള്ളികള്‍ കിട്ടിയത്. ഇത്തരത്തിലുള്ള വള്ളികള്‍ തീര്‍ത്ത കെട്ടുപാടുകള്‍ ഇനിയുള്ള ഇടതുപക്ഷ പ്രതലത്തിലേക്ക് കടന്നു വരാനിരിക്കുന്നതേയുള്ളൂ. ഇതൊക്കെ തന്നെയാണെങ്കിലും ദേശീയ തലത്തില്‍ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ ഇടതുപക്ഷത്തെ മുസ്ലീം വിരോദികളായി കാണുന്നതില്‍ ഇടതുപക്ഷ അനുഭാവികള്‍ക്കു തന്നെ മടിയുണ്ടായില്ല. എങ്കിലും അന്തര്‍ദേശീയ നിലപാടുകളില്‍ ഇടതുപക്ഷം മുസ്ലീം അനുഭാവ സമീപനമാണ്‍ സ്വീകരിച്ചിട്ടുള്ളതെന്ന അവബോദം ദേശീയ തലത്തിലുള്ള മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തിനനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കാരണമായിട്ടും, അവര്‍ ഒന്നിച്ച് ഇടതുപക്ഷത്തിനനുകൂലമായ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ പരാജയപ്പെട്ടത് നന്ദിഗ്രാമില്‍ തട്ടിയായിരുന്നു. പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുക മാത്രമല്ല മുസ്ലീംകള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവരെ തോക്കിനിരയാക്കുകയും അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അവരെ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്ത ഇടതുപക്ഷത്തിന്‍റെ ചില മുസ്ലീം അനുക്കുല പ്രസ്ഥാവനകളില്‍ മാത്രം വിശ്വസിച്ച് അവര്‍ക്കനുകുലമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മില്ലി കൌണ്‍സില്‍ ജമാത്തെ ഇസ്ലാമി ഉലമാ കൌണ്‍സില്‍ തടങ്ങിയവരെ സ്വയം വിലക്കുകയായിരുന്നു.
കൃസ്ത്യന്‍ വിഭാഗം അടുത്തകാലങ്ങളില്‍ ഇടതുപക്ഷത്തിനനുകൂല നിലപാടുകള്‍ സ്വീകരിച്ചതിന്‍റെ സുഖലോലുപത അനുഭവിച്ചു വരികായായിരുന്നു ഇടതുപക്ഷ നേതൃത്തം, എന്നാല്‍ അവര്‍ അധികാരത്തില്‍ എത്തിയ അന്നുമുതലിന്നോളം കൃസ്ത്യന്‍ സ്ഥാപനങ്ങളേയും പുരോഹിതന്മാരേയും വിശ്വാസികളേയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്, ഒരുവേള മാറിനിനിന്നതിന്‍ യു ഡി എഫിനോട് പരിഭവം കാണിക്കാതെ മടങ്ങി വന്നത് യു ഡി എഫിന്‍ ശക്തി പകര്‍ന്നു എന്നതിലുപരി ഇടതുപക്ഷത്തിന്‍റെ വിശ്വാസത്ത്കര്‍ച്ചയായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക। ഓറീസ്സയിലെ നിലപാടുകള്‍ ഇടതുപക്ഷം വിചാരിച്ചതുപോലെ അനുകൂലമായല്ല പ്രതികൂലമായാണ്‍ പ്രഹരമേല്‍പ്പിക്കാന്‍ പോകുന്നതെന്ന് ഇടതുപക്ഷ നേതൃത്തം വിലയിരിത്തിക്കഴിഞ്ഞെങ്കിലും അതിന്‍റെ വ്യാപ്തി ഇനിയും സ്ഥിരീകരിക്കപെട്ടിട്ടില്ല।
പ്രസ്ഥാവനകളിലോ നിലപാടുകളിലോ മാത്രമല്ല കാര്യം മറിച്ച്, പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ ആ അവസരം എങ്ങിനെ വിനിയോഗിച്ചു എന്നതും, ഭരണം കിട്ടുമ്പോള്‍ ആ ഭരണത്തിന്‍റെ സാധ്യതകള്‍ സന്തുലിതമായി വിനിയോഗിക്കുന്നതില്‍ എത്രമാത്രം വിനിയോഗിച്ചു എന്നതും വിലയിരുത്തപ്പെടും എന്നതും ഇടതുപക്ഷം അറിയേണ്ടിയിരിക്കുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്‍ ഇന്നത്തെ അവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് ഇടതുപക്ഷം തരം താഴ്ത്തിപ്പറയുമ്പോള്‍ സ്വന്തം വളര്‍ച്ചയുടെ തളര്‍ച്ച മനസ്സിലായിട്ടില്ല. ഇത്തരത്തിലുള്ള ചര്‍ച്ചകളും പരിണത ഫലങ്ങളും റിസള്‍ട്ട് വന്നതിനു ശേഷം ജനങ്ങള്‍ക്ക് വിടാം.
Posted by കടത്തുകാരന്‍/kadathukaaran at 2:10 AM 4 comments
4/1/09
മായാബെന്‍.....
ഏതൊരു യുവതിയേയും പോലെ നിങ്ങളും പ്രണയിക്കാന്‍ തുടങ്ങിയത്....'നിങ്ങളൊരു അമ്മയാകാന്‍ പോകുന്നു' എന്ന് ഒരു ചെറു പുഞ്ചിരിയോടെ ഹൃദയത്തോട് കാതുകള്‍ ചേര്‍ത്തുവെച്ച് ഓരോ ഭര്‍തൃമതികളോടും ആദ്യാനുഭവം പോലെ പറയാനായിരുന്നതില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളിലെ സ്ത്രീത്വത്തെ ഒരു ഗൈനക്കോളജിസ്റ്റ് എന്നതിലുപരി ബഹുമാനിക്കുന്നു।
ഒരു ഗൈനക്കോളജിസ്റ്റിന്‍ തന്‍റെയടുത്ത് വരുന്ന ഓരോ ഗര്‍ഭിണിയും തന്‍റെ തന്നെ മകളാണെന്ന് എവിടെയോ വായിച്ച് മറന്നത് സാന്ദര്‍ഭികമായി ഓര്‍മ്മ വരുന്നു। കുഞ്ഞിമോണാ മുഴുക്കെ കാട്ടിയുള്ള കരച്ചിലും ചെറുകയ്യും കാലും ഇളക്കിയുള്ള ആദ്യാനുഭവവും കുഞ്ഞിന്‍റെ അമ്മയുടെ അതേ മാനസ്സികാവസ്ഥയോടെ ഏറ്റുവാങ്ങാന്‍ പ്രാപ്തിയും ഭാഗ്യവും ഉള്ളവരാണ്‍ ഗൈനക്കോളജിസ്റ്റായിട്ടുള്ള ഒരു ലേഡീ ഡോക്ടര്‍....
എന്നിട്ടും എവിടേയാണ്‍ മായബെന്‍ താങ്കള്‍ക്ക് പിഴച്ചത്? ഏതു വിഷമാണ്‍ താങ്കളറിയാതെ ഒരു ഡിസ്പോസിബിള്‍ സിറിഞ്ചിലൂടെ നിങ്ങളിലെ സ്ത്രീത്വത്തെ മരവിപ്പിച്ച് കളഞ്ഞതും നിങ്ങളിലെ മൃഗീയതയെ തട്ടിയുണര്‍ത്തിയതും? പിന്നെയും എത്ര നാളുകളിലാണ്, ഏതു ആലയിലാണ്‍ നിങ്ങളുടെ കോമ്പല്ലുകള്‍ ഏതു കുഞ്ഞിലും ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ പാകപ്പെട്ടുവന്നത്....?
സംഘര്‍ഷ്മഞ്ച് നിങ്ങള്‍ക്കെതിരെ നാനാവതി കമ്മിഷനും മറ്റും നിരത്തിയ അതേ തെളിവുകള്‍ തന്നെയായിരുന്നു എസ് ഐ ടിക്കു മുമ്പിലും സമര്‍പ്പിച്ചിരുന്നത്, എന്നിട്ടും നാനാവതിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് എസ് ഐ ടി ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത ഇടങ്ങള്‍ ബാക്കിയുണ്ടെന്ന അറിവ് തെല്ലൊന്ന് ഞങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്।
ഗര്‍ഭിണിയായ സ്ത്രീകളുടെ വയറു കീറി ചോരയിറ്റുന്ന കുഞ്ഞു പൈതങ്ങളെ ത്രിശൂലം കുത്തിയുയര്‍ത്ത് അട്ടഹസിക്കുന്ന നിങ്ങളെ ഒരു സ്ത്രീയായി എങ്ങിനെ കാണാന്‍ കഴിയും? എങ്കിലും ഒന്നു ചോദിച്ചോട്ടെ... 'എനിക്കെന്‍റെ അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനമൊന്ന് പിടഞ്ഞു പോകാറുണ്ട്, നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഓര്‍ക്കാറില്ലെ?'
Posted by കടത്തുകാരന്‍/kadathukaaran at 2:06 AM 2 comments
3/24/09
ഇടതിന്‍റെ വലതുപക്ഷ വിചാരങ്ങള്‍..
മതേതരത്തം എന്ന വാക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങളിലും അനവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളത് ഇടതുപാര്‍ട്ടികളാണെന്നിരിക്കെ, അതു പ്രാവര്‍ത്തികമാക്കാന്‍ ഇടതുകളേക്കാള്‍ യോഗ്യരായവര്‍ വേറെ ഇല്ലാതിരുന്നതു കൊണ്ടാകാം, മുമ്പ് രഹസ്യമായി ചെയ്തു പോന്നിരുന്ന കാര്യം അവര്‍ ഈ തിരഞ്ഞെടുപ്പില്‍ വളരെ പരസ്യമായി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്।
ഇടതുകള്‍ എന്ന് പറയുമ്പോള്‍ സി പി എം തന്നെയാണ്‍ ഇക്കാര്യത്തിലും പുരോഗമനവാദി। മറ്റുള്ള ഇടതുകളായ സി പി ഐക്കും ആര്‍ എസ് പി മുതലായവക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതുകൊണ്ടല്ല അവര്‍ എതിര്‍ക്കുന്നത്, തങ്ങളുടെ സ്ഥാനമാനങ്ങളും പ്രമാണിത്തവും തകരാനിടവരുന്ന സാഹചര്യത്തെയാണവര്‍ ഭയപ്പെടുന്നത്. പി ഡി പി വര്‍ഗ്ഗീയ വാദിയോ അല്ലയോ എന്നതും ജനപക്ഷം വര്‍ഗ്ഗീയ പാര്‍ട്ടിയോ അല്ലെന്നുള്ളതും എ പി ഐ എന്‍ എല്‍ എന്നീ വിഭാഗങ്ങളോടുള്ള സമീപനവും ചര്‍ച്ചക്ക് വെക്കുന്നതും യു ഡി എഫിനേക്കാള്‍ ഇടതുകളിലെ ദേശീയ നേതാക്കളാണ്.
തരാതരം നോക്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുവാനുള്ള അടവു നയങ്ങള്‍ അതാതു സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് നയപഖ്യാപനം നടത്തിയത് പാര്‍ട്ടി കോണ്‍ഗ്രസ്സു തന്നെയാണ്, അതിനാണ്‍ ഒറീസ്സയിലെ കൃസ്ത്യന്‍ വിഭാഗം എന്ന് പറയപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൌകര്യമൊരുക്കി കൊടുത്തതും, ഇനി കുറച്ചു നാള്‍കഴിഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലീം വിഭാഗത്തെ ഉദ്ധരിക്കാന്‍ ഒസ്സാന്‍ കത്തിയുമായി മുസ്ലിംകളുടെ ചേലാകര്‍മ്മം നടത്താനും സഖാവ് പ്രകാശ് കാരാറ്റ് ഇറങ്ങും। അങ്ങനെ അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും കുറഞ്ഞത് അവര്‍ക്ക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുള്ള അറപ്പ് മാറികിട്ടും। ഈ വിധത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവിടെ ന്യൂനപക്ഷങ്ങളെ അധികാരത്തില്‍ നിന്നകറ്റി അവരെ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് മാറ്റി നിര്‍ത്താനുള്ള പാര്‍ട്ടിയുടെ കഴിവ് കേരളത്തിലും ബംഗാളിലും പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും ഈ കൈക്രിയക്ക് പാര്‍ട്ടിക്ക് ധൈര്യം നല്‍കും.
മുസ്ലീം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടിടത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്തം ബ്രിട്ടീഷ് ഫാസിസ്റ്റ് സിദ്ധന്തം നടപ്പിലാക്കുവാനുള്ള തീരുമാനമെടുക്കുന്നത്। 'ഭിന്നിപ്പിച്ചു ഭരിക്കുക', മുസ്ല്ലിംകളിലെ ഒരു വിഭാഗത്തെയും കൃസ്ത്യാനികളിലെ ഒരു വിഭാഗത്തേയും അടര്‍ത്തിയെടുക്കുകയല്ലാതെ പാര്‍ട്ടിക്ക് നേരായ മാര്‍ഗ്ഗത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് അറിവിലാണ്‍ മാഅ്‌ദനിയും ജലീലും റഹീമും രണ്ടത്താനിയുമൊക്കെ ജന്മമെടുക്കുന്നത്.
മാറ്റം ഇല്ലാതെ എന്ത് ജീവിതം? മാറ്റം വേണം। മാഅദനി മൂത്രം ഒഴിച്ചെന്നുപറഞ്ഞ അന്ന് ഇടതിനെതിരായിരുന്നയാളെപിടിച്ച് തമിഴ്നാട് ഗവണ്മെന്‍രിന്‍ കൊടുത്ത് പത്ത് വര്‍ഷത്തോളം ജയിലിലടച്ചതിനു ശേഷമാണ്‍ പാര്‍ട്ടിക്ക് പുതിയ ബോദോദയം ഉണ്ടായത് എന്ന കാരണത്താല്‍ അദ്ധേഹം ജയിലില്‍ നിന്നിറങ്ങിയ നാളു മുതല്‍ താങ്ങും തണലുമായി നിന്നതും മറ്റു വര്‍ഗ്ഗീയ ഭീകര കുറ്റങ്ങളിലെ അന്വേഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി സംരക്ഷിച്ചതും ഇപ്പോഴാണ്‍ മലോകര്‍ക്ക് പിടി കിട്ടിയത്. അതിന്‍ പി ഡി പിയാല്‍ രക്ത്സാക്ഷിത്തം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകന്‍ സക്കീറിന്‍റെ രക്തം പാര്‍ട്ടിക്ക് ഉത്തേജനം നല്‍കി എന്നു വേണം കരുതാന്‍.
ന്യൂനപക്ഷത്തെ എതിര്‍ക്കുന്നതില്‍, അവരെ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാന്‍ നേതൃത്തം നല്‍കുന്നതില്‍ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ നിയോഗിച്ചില്ല എന്ന കാരണത്താല്‍ പാര്‍ട്ടി വിട്ടുപോയ രാമന്‍ പിള്ളയെ കൂട്ടുപിടിച്ചതിനും, മാറാട് കൂട്ടക്കൊലക്കു ശേഷം ഓടിപ്പോയ കുടുംബങ്ങളെ ഗവണ്മെന്‍റെ തിരിച്ചുകൊണ്ടു വന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി കാളീ നൃത്തമാടിയ ഉമാ ഉണ്ണിയെ പോലുള്ളവരെ വേദിയിലിരുത്തി അവരെകൊണ്ട് വോട്ട് ചിദിപ്പിച്ച് വോട്ട് നേടാനും പാര്‍ട്ടി ഇറങ്ങിയതിനും പാര്‍ട്ടിക്ക് വിശദീകരണമുണ്ടാകാം, ഇത്തരം വിശദീകരണങ്ങളും മുസ്ലീം വിഭാഗത്തിന്‍റെ മൊത്തക്കച്ചവടക്കാരായ എ പി മുസ്ല്യാരെയും ധരിപ്പിച്ചിരിക്കണം।
ഇങ്ങനെ സകലമാന വര്‍ഗ്ഗീയ മത സംഘടനകളെ ഒരുമിപ്പിക്കുന്നതില്‍ പാര്‍ട്ടി അനുകരണീയമായ പ്രവര്‍ത്തനമാണ്‍ കാഴ്ച്ചവെച്ചത്, അതെ കാക്കക്ക് വയറും നിറയും പോത്തിന്‍ കടിയും മാറും.
Posted by കടത്തുകാരന്‍/kadathukaaran at 2:00 AM 7 comments